Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലടിയില്‍ ശ്രീശങ്കരോത്സവം ഇന്ന് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2024, 01:18 am IST
inKerala

കാലടി: ആദിശങ്കര ജന്മദേശ വികസനസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി ശ്രീശങ്കര ജന്മഭൂമിയില്‍ നടന്നുവരുന്ന ശ്രീശങ്കരോത്സവം 10, 11, 12 തീയതികളില്‍ കാലടിയില്‍ നടക്കും.

10 ന് വൈകിട്ട് കാലടി ജങ്ഷനിലെ ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ പ്രഭാഷണം. 11ന് രാവിലെ 10ന് യുവസംഗമം ശൃംഗേരിമഠം ഹാളില്‍. ശ്രീശങ്കരദര്‍ശനം യുവാക്കളില്‍ എന്ന വിഷയത്തെ അധികരിച്ച് മദ്രാസ് സംസ്‌കൃത കോളജ് വേദാന്ത വിഭാഗം പ്രൊഫ. ഡോ. കെ. മഹേശ്വരന്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് ശ്രീശങ്കരന് അര്‍ഹിക്കുന്ന പ്രസക്തി കേരളം നല്കാത്തതെന്ത് എന്ന വിഷയത്തില്‍ അഡ്വ. ശങ്കു ടി. ദാസ് സംസാരിക്കും.അന്ന് വൈകിട്ട് കാലടി ജങ്ഷനിലെ ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തില്‍ ശങ്കരഭജന്‍സ് തുറവുംകര ഭജന നടത്തും.

ശ്രീശങ്കര ജയന്തി ദിവസമായ 12ന് രാവിലെ ശൃംഗേരിമഠം ഹാളില്‍ സംന്യാസി സംഗമം ശ്രീശ്രീ ശങ്കരഭാരതി സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. സംന്യാസി സംഗമത്തില്‍ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി (സെക്രട്ടറി, മാര്‍ഗദര്‍ശക മണ്ഡലം, കേരളം) അധ്യക്ഷനാകും. കേരളത്തിലെ വിവിധ ആശ്രമങ്ങളില്‍ നിന്നുള്ള സംന്യാസി ശ്രേഷ്ഠര്‍ പങ്കെടുക്കും.

ഉച്ചയ്‌ക്ക് 2.30ന് ആദിശങ്കര കീര്‍ത്തിസ്തംഭ മണ്ഡപത്തിലെ പ്രത്യേക സ്റ്റേജില്‍ ഡോ. ശ്രീലക്ഷ്മി സനീഷ് അവതരിപ്പിക്കുന്ന ശ്രീശങ്കരകൃതികളുടെ നൃത്താവിഷ്‌കാരം ഉണ്ടാകും. വൈകിട്ട് 4 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മാതാ അമൃതാനന്ദമയിമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. മാര്‍ഗദര്‍ശക മണ്ഡല്‍ അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി ശ്രീശങ്കര സന്ദേശം നല്കും. തുടര്‍ന്ന് മഹാപരിക്രമ ആരംഭിക്കും. കേരളത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ഭക്തജനങ്ങള്‍ പങ്കാളികളാകും.

ഭജന, നാമസങ്കീര്‍ത്തനം, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടി ഉണ്ടാകും. ആറ് മുതലക്കടവില്‍ നദീപൂജ, വെളിയത്തുനാട് തന്ത്രവിദ്യാപീഠം വര്‍ക്കിങ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് മഹാആരതി, പ്രസാദ വിതരണം എന്നിവ നടക്കുമെന്ന് ആദിശങ്കര ജന്മദേശ വികസനസമിതി ഭാരവാഹികളായ പ്രൊഫ. കെ.എസ്.ആര്‍. പണിക്കര്‍, കെ.എന്‍. ചന്ദ്രപ്രകാശ്, എന്നിവര്‍ പറഞ്ഞു.

Tags: SreeshankarotsavamKaladiAdi Shankara Native Development CommitteeSri Shankara darshanamSri Sanakaracharya
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അദ്വൈത സന്ദേശം ജീവനമന്ത്രമാകണം

ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് കാലടി ആദിശങ്കര ജന്മദേശ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹാപരിക്രമ
Kerala

കാലടിയെ കാവിക്കടലാക്കി മഹാപരിക്രമ

Samskriti

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന കനകധാരായജ്ഞം
Kerala

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കനകധാരായജ്ഞത്തിന് തുടക്കമായി

Kerala

ബിജെപി അധ്യക്ഷൻ നിതിൻ നവീൻ കാലടി ശങ്കരമഠത്തിൽ പൂജയിൽ പങ്കുചേർന്നു

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.