Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുബ്രത് പഥക്: കനൗജിന്റെ ബ്രഹ്മാസ്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2024, 10:37 pm IST
inIndia
കനൗജില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുബ്രത് പഥക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

കനൗജില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുബ്രത് പഥക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

സുബ്രത് പഥക്കിനെ ഇക്കുറി പാര്‍ട്ടി ഏല്പിച്ച ദൗത്യം കൊമ്പനെ വീഴ്‌ത്തുക എന്നതാണ്. അഖിലേഷ് യാദവിന്റെ കോട്ടയില്‍ ബിജെപി ഇറക്കിയ ബ്രഹ്മാസ്ത്രം. മുലായം കുടുംബക്കാര്‍ സ്വന്തമാക്കി കൊണ്ടുനടന്ന മണ്ഡലത്തെ ദുരവസ്ഥകളില്‍ കരകയറ്റിയതിന്റെ കഥകള്‍ എണ്ണിപ്പറഞ്ഞാണ് ബിജെപി ഉത്തര്‍പ്രദേശ് ഘടകം ജനറല്‍ സെക്രട്ടറി കൂടിയായ സുബ്രത് പഥക് കനൗജില്‍ നിറയുന്നത്. ഇന്‍ഡി മുന്നണിയുടെ താരപ്രചാരകനായ അഖിലേഷ് യാദവിന് മണ്ഡലം വിട്ടുപോകാന്‍ നേരമില്ല. സമ്പൂര്‍ണവിജയം കൊതിക്കുന്ന ബിജെപിക്ക് കനൗജ് വിട്ടുനല്കാനുമാകില്ല. അതുകൊണ്ട് പോരാട്ടം കനക്കുകയാണ് കനൗജില്‍.

ജനപ്രതിനിധിയായി കഴിഞ്ഞ കുറി ജയിച്ച സുബ്രത് ജനങ്ങള്‍ക്കിടയിലുണ്ട്. മുലായത്തിന്റെ തഴമ്പ് അഖിലേഷിനില്ലെന്ന് ജനങ്ങള്‍ പറയുന്നത് സുബ്രതിന്റെ ഈ നിത്യസമ്പര്‍ക്കം കാരണമാണ്. ഡിംപിള്‍ യാദവിനെ തോല്പിച്ചാണ് കനൗജില്‍ സുബ്രത് 2019ല്‍ താമര വിരിയിച്ചത്. അതുകൊണ്ട് ഇക്കുറി അഖിലേഷ് നേരിട്ടിറങ്ങിയിരിക്കുകയാണ്.

അഖിലേഷ് ഇവിടേക്ക് വന്നിട്ടില്ല. ടെലിവിഷനില്‍ കാണാറുണ്ട്. ഇപ്പോള്‍ വോട്ട് ചോദിച്ചു വരുമ്പോഴാണ് അദ്ദേഹത്തെ കാണുന്നത്. സുബ്രത് ഭായ് എന്നും ഞങ്ങളുടെയിടയിലുണ്ട്, ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്നലെ കനൗജില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചൂണ്ടിക്കാട്ടിയത് ഇക്കാര്യമാണ്. കൊവിഡ് മഹാമാരിക്കാലത്ത് കനൗജിനെ തിരിഞ്ഞുനോക്കാത്തവരാണ് ഇപ്പോള്‍ വോട്ട് തേടിയെത്തുന്നതെന്ന് എസ്പി നേതാവ് അഖിലേഷ് യാദവിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് വാക്‌സിന്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് പാടില്ലെന്ന് വിലക്കിയ ആളാണ് അഖിലേഷ്. നിങ്ങളെത്രയോ കാലമായി മുലായം സിങ്ങിന്റെ കുടുംബക്കാര്‍ക്ക് വോട്ട് ചെയ്യുന്നു. ദുരിതകാലത്ത്, നിങ്ങള്‍ പട്ടിണിയാലായിരുന്നപ്പോള്‍ അവരിലൊരാളെങ്കിലും നിങ്ങളെ തിരിഞ്ഞു നോക്കിയോ? അഖിലേഷോ ഭാര്യ ഡിംപിളോ കനൗജിലേക്ക് വന്നോ? എന്നാല്‍ ബിജെപി നേതാവ് സുബ്രത് പഥക് ഇവിടെ നിങ്ങള്‍ക്കൊപ്പം എന്നുമില്ലേ? അമിത് ഷാ ചോദിച്ചു. സുബ്രതിന്റെ പേര് പറഞ്ഞപ്പോഴൊക്കെ ജനം ആരവം മുഴക്കി.

ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് മോദി സര്‍ക്കാര്‍ വാക്‌സിന്‍ കൊണ്ടുവന്നത്. എന്നാല്‍ അഖിലേഷ് അതിനെതിരെ പ്രചാരണം നടത്തി. നിങ്ങളോട് വാക്‌സിന്‍ എടുക്കരുതെന്ന് പറഞ്ഞ അഖിലേഷും ഭാര്യയും വാക്‌സിന്‍ എടുത്ത് അവരുടെ ആരോഗ്യം സുരക്ഷിതമാക്കി. അഖിലേഷിന്റെ വാക്കിന് പുറകേ പോയാല്‍ വിനാശമാണ് ഫലം. ജനങ്ങള്‍ക്ക് നല്ലത് അത്തരം മോശം ഉപദേശകരെ മാറ്റിനിര്‍ത്തുകയാണ്, അമിത് ഷാ പറഞ്ഞു.

Tags: Akhilesh YadavLoksabha Election 2024Modiyude GuaranteeSubrat PathakBrahmastra of Kanauj
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

India

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

India

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

India

അയോധ്യക്ഷേത്രത്തിലെ മോഷണം: പ്രിയങ്ക വിമര്‍ശിക്കുമ്പോഴും മൗനം പാലിച്ച് രാഹുല്‍ ഗാന്ധി;മോഷണം രാഹുലിന് അറിയാമായിരുന്നോ?

India

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

പുതിയ വാര്‍ത്തകള്‍

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുപിയിലെ ഗോരഖ്പൂരിലെ സിദ്ധാര്‍ത്ഥ നഗറില്‍ സംഘടിപ്പിച്ച യുവസംവാദം ആര്‍എസ്എസ് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) യുവസംവാദത്തില്‍ പങ്കെടുക്കുന്നവര്‍ (വലത്ത്)

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

പമ്പാവാലി കാളകെട്ടിയില്‍ കാട്ടാനകള്‍ ഇറങ്ങുന്നതില്‍ ആശങ്ക

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.