വര്‍ക്കല: ഒന്‍പതും പത്തും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ സഹായത്തോടെ അധ്യാപികയുടെ വീട്ടില്‍ മോഷണം നടത്തിയ ഇടവ ചെമ്പകത്തിന്‍മൂട് സ്വദേശിയായ അഫ്‌സല്‍(19), സുഹൃത്ത് ഹരിഹരപുരം സ്വദേശി ജിതിന്‍(20) എന്നിവരാണ് പിടിയിലായത്. ഇടവ മകം വീട്ടില്‍ ഷീജയുടെ അഞ്ചര പവന്‍ സ്വര്‍ണം മാര്‍ച്ച് 11 ാം തീയതി മോഷണം പോയിരുന്നു.
എറണാകുളത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചറായ ഷീജ ജോലി സംബന്ധമായി ആലുവയിലാണ് താമസം. ആഴ്ചയില്‍ ഒരിക്കല്‍ വീട്ടിലെത്താറുള്ള ഷീജ വീട്ടിലെത്തിയപ്പോഴാണ് ബെഡ്‌റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷണം പോയത് മനസ്സിലാക്കിയത്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന മകന്റെ കൂട്ടുകാര്‍ വീട്ടില്‍ വരാറുണ്ടെന്നും.
ഒരു ദിവസം അലമാര തുറന്ന് അവര്‍ സ്വര്‍ണം നോക്കിയതായും മകന്‍ പറഞ്ഞു. ഇവരുടെ വീടിന് പുറകുവശത്തായി താമസിക്കുന്ന ഒന്‍പതിലും പത്തിലും പഠിക്കുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആണ് മോഷണം നടത്തിയത്. മോഷണം നടത്തിയ ശേഷം മറ്റു പ്രതികളുടെ സഹായത്തോടെ ഇവര്‍ സ്വര്‍ണം ആദ്യം പണയം വയ്‌ക്കുകയും പിന്നീട് എടുത്ത് വില്‍പ്പന നടത്തുകയും ചെയ്തു. മകന്റെ സുഹൃത്തുക്കളായ കുട്ടികളെ സംശയം തോന്നി അയിരൂര്‍ പോലീസ് ചോദ്യം ചെയ്‌തെങ്കിലും ആദ്യം പ്രതികള്‍ കുറ്റം സമ്മതിച്ചിരുന്നില്ല. തുടര്‍ ചോദ്യംചെയ്യലുകളില്‍ കുറ്റം സമ്മതിച്ച പ്രതികളെ ജുവനയില്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: