ന്യൂദല്‍ഹി: നിരോധിത ഭീകരവാദ സംഘടനയില്‍ നിന്ന് പണം കൈപ്പറ്റി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെ ദല്‍ഹിയിലെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്ന് ബിജെപി ദല്‍ഹി അധ്യക്ഷന്‍ വീരേന്ദ്രസച്ച്ദേവ. നിരോധിത ഭീകരവാദ സംഘടന സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍ നിന്ന് പണം വാങ്ങിയ അരവിന്ദ് കേജ്രിവാളിനും ആപ്പിനുമെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ദല്‍ഹി ആപ്പ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അരവിന്ദ് കേജ്രിവാള്‍ ഒരു കടുത്ത അഴിമതിക്കാരന്‍ മാത്രമല്ല, കടുത്ത രാജ്യവിരുദ്ധന്‍ കൂടിയാണ്. ഒരു ഭീകരവാദ സംഘടനയില്‍ നിന്ന് സംഭാവന സ്വീകരിച്ച് അരവിന്ദ് കേജ്രിവാള്‍ തന്റെ ഉദ്ദേശ്യം വ്യക്തമാക്കി. രാജ്യത്തിന്റെ ശത്രുക്കളുമായി കൂടിക്കാഴ്ച നടത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണം. സംഭവത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേനയുടെ നടപടി സ്വാഗതാര്‍ഹമാണ്. ഭീകരവാദ സംഘടനകളില്‍ നിന്ന് പണം വാങ്ങി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെ ദല്‍ഹിയിലെ ജനങ്ങള്‍ പാഠം പഠിപ്പിക്കും.
എഎപി അഴിമതിക്കാരാണെന്ന് അറിയാം, എന്നാല്‍ നിരോധിത ഭീകരവാദ സംഘടനയില്‍ നിന്ന് ഫണ്ട് കൈപ്പറ്റിയത് ഏറ്റവും ലജ്ജാകരമാണെന്ന് വീരേന്ദ്രസച്ച്ദേവ പറഞ്ഞു. പാര്‍ട്ടികള്‍ക്കിടയില്‍ രാഷ്‌ട്രീയപരമായി അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം, പക്ഷേ രാജ്യസുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. ദേശവിരുദ്ധ ശക്തികളുമായി കൈകോര്‍ത്തവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി നേതാക്കളായ ആര്‍.പി. സിങ്, വിജേന്ദ്ര ഗുപ്ത, മോഹന്‍ സിങ് ബിഷ്ത്, അനില്‍ ബാജ്പേയി, ദിനേശ് പ്രതാപ് സിങ്, വിഷ്ണു മിത്തല്‍, ഗജേന്ദ്ര യാദവ്, റിച്ച പാണ്ഡെ മിശ്ര, അമിത് ഗുപ്ത തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. ഡിഡിയു മാര്‍ഗിലെ ആപ്പ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: