മുംബൈ: കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യയുടെ സമ്പദ്ഘടനയും ഓഹരി വിപണിയും ചൈനയെ വെട്ടിച്ചു മുന്നേറിയെന്ന് വിലയിരുത്തല്‍. ഇപ്പോഴത്തെ നിലയില്‍, ഇന്ത്യയുടെ അടിസ്ഥാന ഓഹരി സൂചികയായ നിഫ്റ്റി 50 ഏണിംഗിന്റെ 23 മടങ്ങാണ് വ്യാപാരം നടക്കുന്നത് അതേ സമയം ചൈനയുടെ എണിംഗിന്റെ 11 മടങ്ങ് മാത്രമാണ് വ്യാപാരം.
2004 മുതല്‍ 2021 വരെ ചൈനയില്‍ ഓഹരി വിപണിയ്‌ക്ക് വന്‍ മുന്നേറ്റമായിരുന്നു. പക്ഷെ 2021ന് ശേഷം ആ രംഗത്ത് മുരടിപ്പുണ്ടായി. ഈ ഘട്ടത്തില്‍ ഇന്ത്യ കുതിച്ചുയര്‍ന്നു..ഉയര്‍ന്ന ഗുണനിലവാരമുള്ള വിപണിയായാണ് ഇന്ത്യ കണക്കാക്കപ്പെടുന്നത്. അതേ സമയം ചൈനയും തെക്കന്‍ കൊറിയയുമെല്ലാം ഗുണനിലവാരം കുറഞ്ഞ വിപണിയായി കരുതപ്പെടുന്നു. സാമ്പത്തിക പരിഷ്കരണങ്ങള്‍, പുത്തന്‍ വിതരണശൃംഖല, യുവാക്കളുടെ ആധിപത്യം എന്നിവയാണ് ഇന്ത്യന്‍ സമ്പദ്ഘടനയുടെ ശക്തി.
ഇന്ത്യന്‍ ഓഹരി വിപണിയുടെ പിഇ അനുപാതം ഏതാണ്ട് യുഎസിന്‍റേതിന് സമാനമാണെന്ന് മാത്രമല്ല, ഓഹരി നിക്ഷേപത്തിന് അതേ പോലെ നേട്ടവും ലഭിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക