വെള്ളറട: കരമന മുതല്‍ വെളളറട വരെ നീളുന്ന ഹൈടെക് റോഡിനായുള്ള കാത്തിരിപ്പ് തുടരുന്നു. നഗര പ്രദേശത്തു നിന്ന് മലയോര മേഖലയിലേയ്ക്ക് നീളുന്ന റോഡ് ഗതാഗത തിരക്ക് കുറയ്ക്കാനും ,മലയോരമേഖലയില്‍ വേഗത്തില്‍ എത്തിച്ചേരാനുമുള്ള എളുപ്പമാര്‍ഗ്ഗമായാണ് വിഭാവനം ചെയ്തത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് കരമനമുതല്‍ വെള്ളറടവരെ നീളുന്ന ഹൈടെക് റോഡ് നിര്‍മിക്കാന്‍ തീരുമാനമുണ്ടായത്. കിഫ്ബി ഫണ്ട് ലഭ്യമാക്കി തുടങ്ങിയ പദ്ധതിയുടെ ഒന്നാം റീച്ച് നിര്‍മാണം പോലും പൂര്‍ത്തീകരിക്കാന്‍ ഇതുവരെ പൊതുമരാമത്ത് വകുപ്പിനായിട്ടില്ല.
മലയോര ഹൈവേ കടന്നു പോയിട്ടും പ്രഖ്യാപനങ്ങളിലൊതുങ്ങിയ വെള്ളറട ജംഗ്ഷന് വികസനം ഹൈടെക് റോഡിലൂടെ എത്തുമോയെന്ന ചോദ്യം ബാക്കിയാകുന്നു. പൂജപ്പുര, പേയാട്, കാട്ടാക്കട, കള്ളിക്കാട് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന കരമനവെള്ളറട റോഡിന്റെ വികസനത്തിനായി റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി ഓഫ് കേരള (റിക്ക്)യുമായി ചേര്‍ന്ന് സ്ഥലമെടുപ്പ് ഊര്‍ജിതമാക്കണം.
225.3 കോടി രൂപ ചെലവിലാണ് പദ്ധതി പൂര്ത്തീകരിക്കുകയെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഒച്ചിഴയുന്ന വേഗത്തിലായി. നിലവിലുള്ള സംസ്ഥാന പാതകളും പ്രധാന ജില്ലാ റോഡുകളും മെച്ചപ്പെടുത്തി റോഡ് ശൃംഖല വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന റോഡ് മെച്ചപ്പെടുത്തല്‍ പദ്ധതി നടപ്പിലാക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പ് അനുമതി നല്‍കിയിരുന്നു.
35.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കരമന കുണ്ടമണ്‍കടവ് റോഡിന്റെ 5.5 കിലോമീറ്റര്‍ ദൂരത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. മറ്റിടങ്ങളിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലമുടമകളും റവന്യൂ വകുപ്പും തമ്മില്‍ തര്‍ക്കമുണ്ടായി. രണ്ടായിരത്തിലധികം വാണിജ്യ, പാര്‍പ്പിട കെട്ടിടങ്ങള്‍ റോഡിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്നതിനാല്‍ സ്ഥലമെടുപ്പ് തടസ്സം സൃഷ്ടിക്കുന്നു.
മൂന്ന് റീച്ചുകളിലുള്ള പദ്ധതി മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുമെന്നാണ് റിക്ക് അധികൃതര്‍ അറിയിച്ചത്. നേരത്തെ 10.4651 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു. മുഴുവന്‍ ഭാഗത്തും അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ ആദ്യ 20 കിലോമീറ്ററും രണ്ടാം ഘട്ടത്തില്‍ 15.5 കിലോമീറ്ററും പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.
തിരുവനന്തപുരം കാട്ടാക്കട റോഡിലെ തിരക്ക് കുറയ്ക്കുകയും മലയോരത്തെ കേരളതമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വെള്ളറട വരെയും വേഗത്തിലെത്താനും കഴിയും. കരമനമുതല്‍ വെള്ളറടവരെയായി 35.5 കിലോമീറ്ററുള്ള നിലവിലെ റോഡിനെ വീതികൂട്ടി നവീകരിക്കുന്ന പദ്ധതിയില്‍ റോഡ് വീതികൂട്ടാനായി 10.46 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇത്രയുമായിട്ടും കരമനപൂജപ്പുര ഒന്നാം റീച്ചിന്റെ പണികള്‍പോലും പൂര്‍ത്തീകരിക്കാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: