Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മെട്രോ, തുറമുഖം, റെയില്‍വെ സ്റ്റേഷന്‍, വിമാനത്താവളം…; തിരുവനന്തപുരം വേറെ ലെവലാകുന്നു

തിരുവനന്തപുരം വികസനത്തിന്റെ പുതിയ തലങ്ങളിലേക്ക് കുതിക്കുകയാണ്. രാജ്യത്തെ ആഴമേറിയ ട്രാന്‍ഷിപ്പ്‌മെന്റ് പോര്‍ട്ടാണ് വിഴിഞ്ഞം.

സുനില്‍ തളിയില്‍byസുനില്‍ തളിയില്‍
May 6, 2024, 04:00 pm IST
inKerala

തിരുവനന്തപുരം: 11,560 കോടി രൂപ ചെലവില്‍ മെട്രോ റെയില്‍, സെപ്തംബറോടെ വാണിജ്യ പ്രവര്‍ത്തനം തുടങ്ങുന്ന രാജ്യത്തെ ആദ്യ ട്രാന്‍സ്്ഷിപ്പ്‌മെന്റ് കണ്ടൈയ്‌നര്‍ ടെര്‍മിനില്‍, 440 കോടി ചെലവില്‍ രാജ്യാന്തര നിലവാരത്തിലാക്കുന്ന സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍, പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വികസന പാതയിലേക്ക് കുതിക്കുന്ന അന്താരാഷ്‌ട്ര വിമാനത്താവളം.

തിരുവനന്തപുരം വികസനത്തിന്റെ പുതിയ തലങ്ങളിലേക്ക് കുതിക്കുകയാണ്. രാജ്യത്തെ ആഴമേറിയ ട്രാന്‍ഷിപ്പ്‌മെന്റ് പോര്‍ട്ടാണ് വിഴിഞ്ഞം. 20,000 മുതല്‍ 25,000 വരെ കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള കൂറ്റന്‍ മദര്‍ഷിപ്പുകള്‍ അടുപ്പിക്കാന്‍ കഴിയുന്ന വിഴിഞ്ഞം തുറമുഖം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ തിരുവനന്തപുരം നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും തിരക്കും വര്‍ദ്ധിക്കും.

ഇത് കണക്കിലെടുത്ത് കൂടുതല്‍ ഗതാഗത സൗകര്യങ്ങള്‍ ഒരുക്കേണ്ടിവരും. ഇതിന്റെ ഭാഗമായാണ് കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത് വരുന്നത്. ഫെബ്രുവരി മാസത്തില്‍ തന്നെ ഡിപിആര്‍ കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറിക്കഴിഞ്ഞു.

സിവില്‍, ഇലക്ട്രിക്കല്‍, സിഗ്‌നലിങ്, ടെലികമ്മ്യൂണിക്കേഷന്‍, പരിസ്ഥിതി സംരക്ഷണം, പുനരധിവാസം തുടങ്ങിയവയും ചേര്‍ത്തുള്ള സമഗ്രമായ പദ്ധതി ചെലവാണ് 11,560.8 കോടി രൂപ. പള്ളിപ്പുറം ടെക്‌നോസിറ്റി മുതല്‍ പള്ളിച്ചല്‍ വരെയും കഴക്കൂട്ടം മുതല്‍ കിള്ളിപ്പാലം വരെയും രണ്ട് റൂട്ടുകളിലായി നിര്‍മ്മിക്കുന്ന 46.7 കിലോമീറ്റര്‍ മെട്രോ പദ്ധതിയുടെ അന്തിമ ഡിപിആറിന് ജൂണില്‍ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൂടാതെ തിരുവനന്തപുരത്തെ മുഴുവന്‍ ബന്ധിപ്പിക്കുന്ന തരത്തില്‍ മൂന്നാം ഘട്ടവും വരും. സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനെ അത്യാധുനിക നിലവാരത്തില്‍ നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഉടന്‍ തുടക്കമാകും.

കേന്ദ്ര സര്‍ക്കാരിന്റെ അമൃത ഭാരത് സ്‌റ്റേഷന്‍ പദ്ധതിയില്‍പ്പെടുത്തിയാണ് സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ നവീകരിക്കുന്നത്. പ്രവര്‍ത്തനം ആരംഭിച്ച് 42 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കും. എല്ലാവിധ അത്യാധുനിക സജ്ജീകരണങ്ങളോടെ അന്താരാഷ്‌ട്ര നിലവാരത്തിലാണ് റെയില്‍വേ സ്റ്റേഷന്‍ നവീകരണം നടത്തുന്നത്.

കേരളത്തിലെ ആദ്യത്തെ അന്താരാഷ്‌ട്ര വിമാനത്താവളമാണ് തിരുവനന്തപുരം വിമാനത്താവളം. അന്താരാഷ്‌ട്ര ട്രാഫിക്കിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ എട്ടാമത്തെ വിമാനത്താവളവുമാണ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 4.4 ദശലക്ഷത്തിലധികം യാത്രക്കാരെയും 30,000 ലധികം വിമാനങ്ങളെയും തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം വഴി യാത്ര ചെയ്തു. മൂന്ന് എയര്‍ബസ് എ340 വിമാനങ്ങളെയും ഒരു ബോയിംഗ് 747 വിമാനത്തിലെയും യാത്രക്കാരെ (ഏകദേശം 1500 യാത്രക്കാര്‍) ഒരേ സമയം കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട് വിമാനത്താവളത്തിന്.

Tags: MetroVizhinjam PortThiruvanananthapuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

Kerala

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി, പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി അതൃപ്തിയില്‍

Kerala

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.