ന്യൂദല്‍ഹി: റായ്ബറേലി ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ദിനേശ് പ്രതാപ് സിങ് നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിനും മറ്റു മുതിര്‍ന്ന നേതാക്കള്‍ക്കും ഒപ്പം എത്തിയാണ് ദിനേശ് പ്രതാപ് സിങ് വരണാധികാരി മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പണത്തിനുള്ള അവസാന ദിവസമായിരുന്നു ഇന്നലെ.
എംഎല്‍സി അംഗമായ ദിനേശ് പ്രതാപ് സിങ് ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ മന്ത്രിയാണ്. 2019ലും അദ്ദേഹമായിരുന്നു റായ്ബറേലിയിലെ ബിജെപി സ്ഥാനാര്‍ത്ഥി. ദിനേശ് പ്രതാപ് സിങ്ങിനെതിരെ 1,67,178 വോട്ടിന്റെ ഭൂരിപക്ഷമാണ് സോണിയക്ക് നേടിയത്. സോണിയക്ക് 5,34,918 വോട്ട് ലഭിച്ചപ്പോള്‍ ദിനേശ് പ്രതാപ് സിങിന് 3,67,740 വോട്ടും ലഭിച്ചു. ഇത്തവണ മണ്ഡലം പിടിച്ചെടുക്കാമെന്ന പൂര്‍ണ വിശ്വാസത്തിലാണ് ബിജെപി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയും ഇന്നലെ പത്രിക നല്കി.
കൈസര്‍ഗഞ്ചിലെ ബിജെപി സ്ഥാനാര്‍ത്ഥി കരണ്‍ ഭൂഷണ് സിങ്ങും ഇന്നലെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. സിറ്റിങ് എംപി ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിന്റെ മകനായ അദ്ദേഹം ഉത്തര്‍പ്രദേശ് ഗുസ്തി ഫെഡറേഷന് പ്രസിഡന്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: