Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

തീച്ചൂളയില്‍ കേരളം; മേയിലും ചൂടേറും, മഴ കുറയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2024, 01:29 am IST
in News

തൊടുപുഴ: മാസങ്ങളായി തുടരുന്ന കടുത്ത ചൂടില്‍ വെന്തുരുകി സംസ്ഥാനം. ചൂടുയര്‍ന്നതിനൊപ്പം കൃഷി നാശവും കുടിവെള്ള ക്ഷാമവും രൂക്ഷമാകുന്നു. ഇന്നു നാലു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യതയുണ്ട്. ഇതിനൊപ്പം ഇടുക്കി, വയനാട് ജില്ലകളിലൊഴികെ ഉയര്‍ന്ന താപനില മുന്നറിയിപ്പും.

ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത തുടരുന്നതിനാല്‍ യെല്ലോ അലര്‍ട്ടുണ്ട്. ഏപ്രിലിലെ അവസാന ദിവസങ്ങളില്‍ സംസ്ഥാനത്തു തുടര്‍ച്ചയായ അഞ്ചു ദിവസം ഉഷ്ണ തരംഗമുണ്ടായി. പാലക്കാടാണ് ആദ്യം ഉഷ്ണ തരംഗമുണ്ടായതെങ്കിലും പിന്നീട് തൃശ്ശൂരും ആലപ്പുഴയും ഈ ഗണത്തിലെത്തി. സാധാരണ താപനിലയെക്കാള്‍ അഞ്ചു ഡിഗ്രിയിലധികം രേഖപ്പെടുത്തുന്ന മേഖലകളിലാണ് ഉഷ്ണ തരംഗം സ്ഥിരീകരിക്കുന്നത്.

ആറു വരെ പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി വരെയും കൊല്ലം ജില്ലയില്‍ 39 ഡിഗ്രി വരെയും തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. അടുത്തയാഴ്ച വരെ ഇതു തുടരും. ഏതാണ്ട് 10നു ശേഷം വേനല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്‌ക്കും സാധ്യത.

സംസ്ഥാനത്ത് കരയും അറബിക്കടലും ചൂടു പിടിച്ചു കിടക്കുന്നു. തീരത്തോടു ചേര്‍ന്നുള്ള അറബിക്കടല്‍ ഭാഗങ്ങളില്‍ 1.5 മുതല്‍ രണ്ടു ഡിഗ്രി താപനിലയില്‍ വ്യത്യാസമുണ്ട്. ഇതോടെ കരക്കാറ്റ്, കടല്‍ക്കാറ്റ് എന്ന തരത്തില്‍ കാറ്റു വീശിയാലും സംസ്ഥാനം തണുക്കില്ല. ഈ കാറ്റുകളാണ് സംസ്ഥാനത്തെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത്. രാത്രി താപനിലയിലും വര്‍ധന വരാന്‍ ഇതാണു കാരണം.

സംസ്ഥാനത്ത് ശൈത്യകാലം മുതല്‍ തുടങ്ങിയ കാലാവസ്ഥാ വ്യതിയാനം മൂര്‍ധന്യത്തിലെത്തി നില്‍ക്കുന്നു. ഓരോ മാസവും കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ പ്രവചനമെത്തുമ്പോള്‍ മഴ പെയ്യുമെന്നും ചൂടു കുറയുമെന്നും ആശിച്ചെങ്കിലും ഒന്നുമുണ്ടായില്ല.

പസഫിക് സമുദ്രത്തിലെ എല്‍ നിനോ പ്രതിഭാസം അവസാനിച്ചെങ്കിലും സംസ്ഥാനത്ത് ചൂടു കൂടുകയാണ്. ഇതിനിടെ മേയിലെ പ്രവചനമെത്തി, ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ക്കു പിന്നാലെ മെയിലും പകല്‍, രാത്രികളിലെ താപനില കൂടും.

മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഈ താപനില വ്യത്യാസം പ്രകടമാണ്. വലിയ വ്യത്യാസമാണ് മുന്‍ മാസങ്ങളെക്കാള്‍ ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. പകല്‍ ചൂട് അഞ്ചു ഡിഗ്രി വരെ കൂടുമ്പോള്‍, രാത്രിയില്‍ ചൂട് മൂന്നു ഡിഗ്രി വര്‍ധിക്കും. മധ്യ-വടക്കന്‍ കേരളത്തില്‍ ചിലയിടത്ത് ഇത് അഞ്ചു ഡിഗ്രി വരെയായി കൂടാം.

അതേ സമയം വേനല്‍ മഴയും തീരെ ആശ്വാസമാകില്ല. ശരാശരിയിലും പാതി വരെ മഴ കുറയും. ചുരുക്കം ചിലയിടങ്ങളില്‍ ഒഴികെ ഈ മഴക്കുറവു പ്രകടമാകും. നിലവിലെ മഴക്കുറവിനു പിന്നാലെ മെയ് കൂടി ചതിക്കുന്നതോടെ കേരളം വറചട്ടിയിലേക്കാകും വീഴുക.

Tags: keralaheat waveHeavy heat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.