ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഒബിസി സ്നേഹത്തിന് പിന്നിലെ കാപട്യം തുറന്നുകാട്ടി മാധ്യമപ്രവര്ത്തകന് ദീപക് ചൗരാസിയ. ഒബിസി വിഭാഗത്തില്‍പ്പെട്ട മാധ്യമ പ്രവര്‍ത്തകനായിരുന്നിട്ടും കോണ്‍ഗ്രസ് ഭരിയ്ക്കുന്ന കാലത്ത് തന്നെ ദൂരദര്‍ശനില്‍ നിന്നും പുറത്താക്കിയെന്ന് ദീപക് ചൗരാസിയ ആരോപിച്ചു.
“2004ലായിരുന്നു ഈ സംഭവം. അന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാണ് ഭരിയ്ക്കുന്നത്. അന്ന് ദൂരദര്‍ശനില്‍ വാര്‍ത്താവിഭാഗത്തിന്റെ മേധാവിയായിരുന്നു ഞാന്‍. എന്നാല്‍ ഒബിസി വിഭാഗത്തില്‍പെട്ട മാധ്യമപ്രവര്ത്തകനായിരുന്നിട്ടും രാഹുല്‍ഗാന്ധി എന്നെ പുറത്താക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയ്ക്ക് ഉത്തര്‍പ്രദേശിലെ ഒബിസി വിഭാഗങ്ങള്‍ ആരെന്നുപോലും അറിയില്ല.”- കഴിഞ്ഞ ദിവസം സീ ടിവിയില്‍ നടന്ന ഒരു സംവാദത്തിനിടയില്‍ ദീപക് ചൗരാസിയ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു.
പിന്നീട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ അശോക് ശ്രീവാസ്തവ ദീപക് ചൗരാസ്യയുടെ പ്രശ്നം തന്റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ചത് ഇപ്രകാരമാണ്:” 2004ല്‍ രാഹുല്‍ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരമേറ്റയുടന്‍, ഒബിസി വിഭാഗത്തില്‍പെട്ട ജേണലിസ്റ്റായിട്ടും ദൂര്ദര്ശന് മേധാവിയായ ദീപക് ചൗരാസ്യയെ ആ സ്ഥാനാത്ത് നിന്നും പുറത്താക്കി. ഈ സംഭവത്തെക്കുറിച്ച് എന്റെ അടുത്ത പുസ്തകത്തില്‍ തുറന്നെഴുതും.”
രാഹുല്‍ഗാന്ധിയുടെ ഒബിസി സ്നേഹം വെറും പുറംപൂച്ച് മാത്രമാണെന്നായിരുന്നു ഈ രണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ തുറന്നടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: