Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; പ്രതിഷേധിച്ച് ഡ്രൈവിങ്ങ് സ്‌കൂളുകാര്‍, സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ മുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2024, 11:24 am IST
in Kerala

തിരുവനന്തപുരം: ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരിച്ചതിനെതിരേ പ്രതിഷേധവുമായി വിവിധ ജില്ലകളിലെ ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകള്‍. 4/2024 സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഡ്രൈവിങ്ങ് ടെസ്റ്റും, ഡ്രൈവിങ്ങ് പരിശീലനവും ബഹിഷ്‌കരിച്ച് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകള്‍ പ്രതിഷേധിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കൊച്ചി, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.

കൂടിയാലോചനകള്‍ ഒന്നുമില്ലാതെ മന്ത്രി ഏകപക്ഷീയമായി എടുത്ത തീരുമാനമാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നാണ് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകള്‍ ആരോപിക്കുന്നത്. ആലപ്പുഴയില്‍ പ്രതിഷേധം മൂലം ഡ്രൈവിങ്ങ് ടെസ്റ്റ് നടത്താനായില്ല. കോഴിക്കോടും ഡ്രൈവിംഗ് സ്‌കൂളുകള്‍ പ്രതിഷേധിച്ചതിനാല്‍ ടെസ്റ്റ് തടസ്സപ്പെട്ടു. പത്തനംതിട്ടയില്‍ സിഐടിയു, ഐഎന്‍ടിയുസി പ്രവര്‍ത്തകരുടെ സംയുക്ത സമരം നടന്നു. സമരക്കാരോട് മാറാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ടെസ്റ്റ് നടത്താന്‍ സമരക്കാര്‍ അനുവദിച്ചില്ല.

അടിമുടി മാറ്റം വരുത്തിയുള്ള പരിഷ്‌കാരങ്ങള്‍ ഇന്നുമുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ടെസ്റ്റിനായി പുതിയ ട്രാക്കുകള്‍ സജ്ജമായില്ലെങ്കിലും മാറ്റങ്ങളോടെയാകും ടെസ്റ്റ് നടത്തുക. വിഷയത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്നാരംഭിക്കും. ടെസ്റ്റുകളുടെ എണ്ണം കുറയ്‌ക്കുന്നതും, 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള വാഹനങ്ങള്‍ ഡ്രൈവിങ്ങ് പരീശീലനത്തിന് ഉപയോഗിക്കരുത് എന്ന നിര്‍ദേശവുമാണ് ഡ്രൈവിങ്ങ് പരിശീലകരെ പ്രധാനമായും ചൊടിപ്പിച്ചിരിക്കുന്നത്.

ഇതിനുപുറമെ, വാഹനങ്ങളില്‍ ക്യാമറയും ജി.പി.എസ്. സംവിധാനവും നല്‍കണമെന്ന ആവശ്യത്തിനെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്. എന്നാല്‍ ഇളവുകള്‍ വരുത്തി ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി മുന്നോട്ട് പോകാനാണ് മന്ത്രി ഇന്നലെ നിര്‍ദ്ദേശിച്ചത്. പ്രതിദിന ടെസ്റ്റ് 60 ആക്കും എന്ന് അറിയിച്ചിരുന്നെങ്കിലും 30 ആക്കി നിജപ്പെടുത്തി. കൂടാതെ പുതിയ ട്രാക്ക് ഒരുക്കുന്നതുവരെ എച്ച് ടെസ്റ്റ് തുടരും, എച്ച് ടെസ്റ്റിന് മുമ്പ് റോഡ് ടെസ്റ്റ് നടത്തണം. എന്നാല്‍, പരിഷ്‌കരണത്തിനായി ഇറക്കിയ സര്‍ക്കുലര്‍ തന്നെ റദ്ദാക്കണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം.

Tags: driving schoolmotor vehicle departmentRTORoad Testdriving test
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

Kerala

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

Kerala

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Kerala

നെയ്യാര്‍ ജലസംഭരണിയില്‍ ചാടിയ ആര്‍ടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി,ജീവനൊടുക്കിയത് 11 മാസം മുമ്പ് ജോലി ലഭിച്ച ആള്‍

Kerala

തീ തുപ്പുന്ന സൈലന്‍സറുമായി അഭ്യാസപ്രകടനം;കാര്‍ ഉടമ മുഹമ്മദ് ഇര്‍ഫാന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും,വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കും

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ അഡ്മിഷന്‍ നിഷേധിക്കുന്നുവെന്ന് പരാതി; ശക്തമായ നടപടിയെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.