Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

രാജസ്ഥാന്‍ നായകന്റെ രാജകീയ എന്‍ട്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2024, 05:07 pm IST
inCricket

ഇതൊരു സെലക്ഷനല്ല, കുതിച്ചുകയറ്റമാണ്. പ്രമുഖ താരങ്ങള്‍ കൂട്ടത്തോടെ ഒഴിയുന്ന അവസരങ്ങളില്‍ മാത്രം ഭാരത ടീമിന്റെ നീലക്കുപ്പായമിടാന്‍ അവസരം നല്‍കുന്നവരുടെ വിചാരത്തിനുമേല്‍ ഒരു അനന്തപുരിക്കാരന്‍ പ്രകടനമികവുകൊണ്ട് നടത്തിയ മുന്നേറ്റം. രാജസ്ഥാന്‍ റോയല്‍സിനെ രാജകീയമായി പ്ലേഓഫിലേക്ക് നയിച്ച നായക വേഷം കൂടിയായതോടെ വരുന്ന ട്വന്റി20 ലോകകപ്പ് ടീമില്‍ സഞ്ജു വി. സാംസണ്‍ എന്ന പേര് സെലക്ടര്‍മാരുടെ പട്ടികയില്‍ യാന്ത്രികമെന്നോണം തെളിഞ്ഞുമിന്നിയെന്നതാണ് വാസ്തവം.

അടുത്ത മാസം ഒന്ന് മുതല്‍ 29 വരെ നീളുന്ന ഐസിസി ട്വന്റി20 ലോകകപ്പിനുള്ള ഭാരത ടീമിലേക്ക് സഞ്ജുവിനെ ഉള്‍പ്പെടുത്തിയ വിവരം ബിസിസിഐ പുറത്തുവിട്ട നിമിഷം അന്താരാഷ്‌ട്ര തലം മുതലുള്ള സര്‍വ്വ ന്യൂസ് പോര്‍ട്ടലുകളും നല്‍കിയ തലക്കെട്ടില്‍ സഞ്ജുവിന്റെ പേര് നിര്‍ബന്ധപൂര്‍വ്വം ചേര്‍ത്തുവച്ചു. ചില വാര്‍ത്താ സൈറ്റുകളെല്ലാം സഞ്ജുവിന്റെ അദ്ധ്വാനത്തെ വിവരിക്കാന്‍ പ്രത്യേകം സ്‌പേസുകള്‍ നല്‍കി. മിക്കവാറും ഏഴുത്തുകളിലെ ഭാഷ സഞ്ജു സെലക്ടര്‍മാരുടെ വാതില്‍ തകര്‍ത്തുടച്ച് അകത്തെത്തി എന്ന തരത്തിലായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മുന്നില്‍ വച്ച 197 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രകടനത്തോടെ സഞ്ജു ഐപിഎലിലെ ഫൈന്‍ ഫിനിഷര്‍മാരുടെ ഗണത്തിലേക്ക് ഉയര്‍ന്നു. അന്ന് മൂന്നാം നമ്പര്‍ പൊസിഷനിലിറങ്ങി ക്യാപ്റ്റന്റെ കരുതലോടെ ഇന്നിങ്‌സ് ഭദ്രമാക്കാനുള്ള ഉദ്യമം സഞ്ജു സ്വയം ഏറ്റെടുക്കുന്ന കാഴ്‌ച്ചയാണ് കണ്ടത്. എതിരാളികളുടെ സ്‌റ്റേഡിയത്തില്‍ സഞ്ജു കൈയടി നേടിക്കൊണ്ടിരിക്കുന്ന കാഴ്‌ച്ചകളാണ് പിന്നെ കണ്ടത്. 33 പന്തുകളില്‍ ഏഴ് ബൗണ്ടറികളും നാല് സിക്‌സറുമായി 71 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. യാഷ് ഠാക്കുര്‍ എറിഞ്ഞ 19-ാം ഓവറിലെ അവസാന പന്തില്‍ രാജസ്ഥാന് ജയിക്കാന്‍ നാല് റണ്‍സ് വേണമെന്നിരിക്കെ സ്‌ട്രൈക്ക് ചെയ്ത സഞ്ജുവിന് നേര്‍ക്കെത്തിയ ലോവര്‍ ഫുള്‍ടോസ് ബോളിനെ ഫൈന്‍ ലെഗിലേക്ക് സിക്‌സര്‍ പറത്തി സഞ്ജു വിജയം കുറിച്ചു. അത് വെറും വിജയമല്ല. 17-ാം ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ച രാജസ്ഥാന്‍ റോയല്‍സിന്റെ എട്ടാം വിജയമായിരുന്നു.

ഈ മത്സരത്തോടെ സഞ്ജുവിന്റെ ലവല്‍ കൂടുതല്‍ മാറിമറിഞ്ഞു. ആരാധകരും കൂടി. സീസണില്‍ ഒമ്പത് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 77 റണ്‍സ് ശരാശരിയില്‍ 385 റണ്‍സാണ് സമ്പാദ്യം. 161.09 പ്രഹരശേഷിയിലാണ് സഞ്ജുവിന്റെ ഹിറ്റ് ഗെയിം തുടര്‍ന്നുവരുന്നത്.

സഞ്ജുവിനെ ടീമിലെടുക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിക്കുന്ന മറ്റ് ചില ഘടകങ്ങള്‍ കൂടി ഉണ്ട്. വമ്പന്‍ ഹിറ്റിനുള്ള സഞ്ജുവിന്റെ ശേഷിയാണ് അതില്‍ എടുത്തു പറയേണ്ടത്. സ്പിന്നര്‍മാര്‍ക്കെതിരെ സിക്‌സര്‍ പറത്താനുള്ള താരത്തിന്റെ കഴിവ് ഐപിഎലില്‍ പലകുറി അടിവരയിട്ടിട്ടുള്ള കാര്യമാണ്. കരീബിയന്‍ ദ്വീപുകളിലും അമേരിക്കയിലുമായാണ് ലോകകപ്പ് നടക്കുക. കൂടുതല്‍ മത്സരങ്ങളും കരീബിയയിലാണ്.

പിന്തള്ളിയത് കെ.എല്‍. രാഹുലിനെ

ഇതിഹാസ താരം എം.എസ്. ധോണിക്ക് ശേഷം ഭാരത ക്രിക്കറ്റില്‍ വിക്കറ്റിന് പിന്നിലും ബാറ്റുകൊണ്ടു പോരുതാനും മികവ് തെളിയിച്ച താരമാണ് ഋഷഭ് പന്ത്. കാറപകടത്തെ തുടര്‍ന്നുള്ള വിശ്രമം കഴിഞ്ഞ് തിരിച്ചെത്തി പന്ത് ഐപിഎലില്‍ മുഴുനീള സാന്നിധ്യമാകുമ്പോള്‍ ലോകകപ്പ് ടീമില്‍ ഒന്നാം വിക്കറ്റ് കീപ്പറായി തീര്‍ച്ചയായും പരിഗണക്കുക സ്വാഭാവികം. രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിക്കേണ്ടിയിരുന്നത് കെ.എല്‍. രാഹുലിനെയാണ്.

നിലവിലെ ഐപിഎല്‍ പ്രകടനത്തിലെ സഞ്ജുവിന്റെ വ്യക്തിഗത മികവും രാജസ്ഥാനെ മുന്നോട്ട് നയിക്കുന്ന നായക മികവും ഗുണമായി. ട്വന്റി20 സ്‌പെഷ്യലിസ്റ്റ് എന്ന നിലയ്‌ക്ക് സഞ്ജു തന്റെ സാമ്രാജ്യം ഉറപ്പിക്കുന്ന തരത്തിലാണ് മുന്നേറുന്നത്. സഞ്ജുവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രഹര ശേഷി കുറഞ്ഞ ബാറ്റിങ് കെ.എല്‍. രാഹുലിനെ സഞ്ജുവിന് പിന്നിലാക്കി. നായകന്‍ എന്ന നിലയില്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മുന്‍നിരയിലെത്താന്‍ സാധിച്ചിട്ടില്ല. രാഹുലിനെ കൂടാതെ രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവിന് വെല്ലുവിളിയായുണ്ടായിരുന്നത് ജിതേഷ് ശര്‍മയും ധ്രുവ് ജുറെലും ആണ്. പ്രഹരശേഷിയുടെ കാര്യത്തില്‍ ഇരുവരും സഞ്ജുവിന് പിന്നിലാണ്. ധ്രുവ് ജുറെല്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ ആണെന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ തെളിയിച്ചുകഴിഞ്ഞു.

Tags: Sanju SamsonINDIAN TEAMTwenty 20 CricketRajastan Royals
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ; ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം

Cricket

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍

Sports

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

Kerala

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.