കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതലയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ കൊല്‍ക്കത്തയില്‍. ഖരഗ്പൂര്‍ മേഖലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയാണ് പാര്‍ട്ടി ഏല്‍പിച്ചിരിക്കുന്നതെന്ന് വി. മുരളീധരന്‍ അറിയിച്ചു. മേദിനിപൂര്‍ ലോക്സഭാ സീറ്റില്‍ പെടുന്ന വ്യാവസായിക നഗരമാണ് ഖരഗ്പൂര്‍. മേയ് 25നാണ് ഇവിടെ വോട്ടെടുപ്പ്.
















