ഗാന്ധിനഗര്‍: ഗുജറാത്തിലെ ബന്നി സമതലത്തില്‍ ആറായിരത്തി തൊള്ളായിരം വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഗര്‍ത്തം കണ്ടെത്തി നാസയുടെ ലാന്റ്സാറ്റ് 8 ഉപഗ്രഹം. ഉല്‍ക്കാപതനത്തെ തുടര്‍ന്നാണ് ഈ ഗര്‍ത്തമുണ്ടായത്.
ഉല്‍ക്കാപതനത്തെ തുടര്‍ന്നാണ് ഗര്‍ത്തം ഉണ്ടായതെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. ഫെബ്രുവരിയിലാണ് ഉപഗ്രഹ ചിത്രത്തിന്റെ സഹായത്തോടെ പ്രദേശത്തിന്റെ ഘടന വിശകലനം ചെയ്യുകയും ഗര്‍ത്തം ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തത്.
ലൂണ ഇംപാക്ട് ക്രേറ്റര്‍ എന്നാണ് ഗര്‍ത്തത്തിന് പേര് നല്‍കിയിരിക്കുന്നത്. ലൂണയെന്നത് ഗര്‍ത്തത്തിന് സമീപമുള്ള ഗ്രാമമാണ്. ലാന്റ്സാറ്റ് 8 ഉപഗ്രഹത്തിലെ ഓപ്പറേഷണല്‍ ലാന്‍ഡ് ഇമേജര്‍ ഉപകരണമാണ് ഫെബ്രുവരി 24ന് ഗര്‍ത്തത്തിന്റെ ചിത്രങ്ങളെടുത്തത്. ഏകദേശം 1.8 കിലോമീറ്റര്‍ വ്യാസമുള്ള ഗര്‍ത്തത്തിന് ഇരുപത് അടി താഴ്ചയുണ്ട്. ഉല്‍ക്കാപതനത്തെ തുടര്‍ന്ന് അതിഭീമമായ ചൂടില്‍ സൃഷ്ടിക്കപ്പെട്ട അപൂര്‍വ ധാതുക്കളും ഇവിടെയുണ്ട്.
2022 മെയില്‍ ശാസ്ത്രജ്ഞര്‍ ഇവിടം സന്ദര്‍ശിക്കുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഹാരപ്പന്‍ സംസ്കാരം നിലനിന്നിരുന്ന മേഖലയ്ക്കടുത്താണ് ഗര്‍ത്തം സ്ഥിതി ചെയ്യുന്നത്. ഭൂമിയില്‍ ഉല്ക്കാപതനത്തിലൂടെയുള്ള ഗര്‍ത്തങ്ങള്‍ അപൂര്‍വ്വമാണ്. ഭൂമിയില്‍ ഇതുവരെ 200ല്‍ താഴെ ഗര്‍ത്തങ്ങളെ ഉല്ക്കാപതനത്തിലൂടെ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുള്ളൂ. ഭൂമിയിലേക്കെത്തുന്ന ഉല്ക്കകളില് ഭൂരിഭാഗവും കടലില്‍ പതിക്കുന്നതാണ് ഇതിനുള്ള പ്രധാന കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: