തിരുവനന്തപുരം: ചെന്തിട്ട ദേവി ക്ഷേത്രത്തിലെ തീപിടുത്തത്തില്‍ സമഗ്ര അന്വേഷണത്തിന് ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം. പൊലീസും ദേവസ്വം വിജിലന്‍സും അന്വേഷണം നടത്തുമെന്നാണ് സൂചന.
ഷോര്‍ട് സര്‍ക്യൂട്ട് അല്ല തീപിടുത്തത്തിന് കാരണമെന്ന് ഇലക്ട്രിക് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. തീപിടുത്തം ഉണ്ടായതിന് പിന്നാലെ തന്നെ ദേവസ്വം മരാമത്തും ഇലക്ട്രിക് വിഭാഗവും ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയിരുന്നു.
ക്ഷേത്രത്തിലെ നെയ് വിളക്കില്‍ നിന്ന് തീ പടര്‍ന്നതാണെന്ന് സംശയമുണ്ട്. നാലമ്പലത്തിന് മുകളില്‍ കൂട് വച്ച അണ്ണാന് വിളക്ക് മറിച്ചിട്ടതാണോ എന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ അട്ടിമറിയുണ്ടെന്ന് കരുതുന്നില്ലെങ്കിലും വിശദ അന്വേഷണം നടക്കും.
അഗ്നിബാധയില്‍ 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. ദേവ പ്രശ്നത്തിന് ശേഷം ക്ഷേത്രം പുനനിര്‍മ്മിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. നവരാത്രി മഹോത്സവത്തിന് മുമ്പ് നിര്‍മ്മാണം പൂര്‍ത്തീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: