കോട്ടയം: കരുവന്നൂര്‍ മോഡലില്‍ ഈരാറ്റുപേട്ട സഹകരണബാങ്കിലുംതട്ടിപ്പെന്ന് പരാതി. ഇരുന്നൂറോളംപേര്‍ക്ക് 20 കോടിയോളം രൂപയാണ് ബാങ്ക് നല്‍കാനുള്ളത്. 37 ലക്ഷം രൂപ നിക്ഷേപിച്ചയാള്‍ക്ക് കാലാവധി കഴിഞ്ഞിട്ടും കഴിഞ്ഞ ദിവസം കൊടുത്തത് 65000 രൂപ മാത്രമാണ്.
ബാങ്ക് ഭരിക്കുന്ന ഇടതു ഭരണസമിതിക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്.പിക്കും മുഖ്യമന്ത്രിക്കുവരെയും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. പൊലീസ് കേസെടുക്കാത്തതിനാല്‍ ഇ.ഡി ക്ക് പരാതി നല്‍കാനും കഴിയാത്ത നിസ്സഹായതയിലാണ് നിക്ഷേപകര്‍.
വന്‍ തോതില്‍ വായ്പയെടുത്തവര്‍ തിരിച്ചടയ്ക്കാത്തതാണ് പ്രതിസന്ധിക്കു കാരണം. ആരൊക്കെയാണ് വായ്പയെടുത്തതെന്നോ കുടിശിക വരുത്തിയതെന്നോ ബാങ്ക് അധികൃതര്‍ വ്യക്തമാക്കാന്‍ തയ്യാറാകുന്നില്ലെന്ന് നിക്ഷേപകര്‍ ആരോപിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കും മക്കളുടെ വിവാഹത്തിനും മറ്റുമായി പണം ആവശ്യമുള്ള ഒട്ടേറെ നിക്ഷേപകരുണ്ട്. ഇവരുടെ കാര്യത്തില്‍ പോലും അനുഭാവപൂര്‍ണ്ണമായ സമീപനത്തിന് ബാങ്ക് അധികൃതര്‍ തയ്യാറാകുന്നില്ല.
ബാങ്കിന്റെ കള്ളക്കളിക്കെതിരെ സമരം ശക്തമാക്കാനുള്ള നീക്കത്തിലാണ് നിക്ഷേപകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: