ജിരിബാം : ശനിയാഴ്ച പുലർച്ചെ മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിലെ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മറ്റ് രണ്ട് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി പോലീസ് പറഞ്ഞു.
സിആർപിഎഫ് സബ് ഇൻസ്പെക്ടർ എൻ. സർക്കാർ, ഹെഡ് കോൺസ്റ്റബിൾ അരൂപ് സൈനി എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് ഉദ്യോഗസ്ഥരായ ഇൻസ്‌പെക്ടർ ജാദവ് ദാസ്, കോൺസ്റ്റബിൾ അഫ്താബ് ദാസ് എന്നിവർക്ക് പരിക്കേറ്റു.
നരൻസീനയിലെ ഇന്ത്യ റിസർവ് ബറ്റാലിയൻ ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്. അവിടെ സുരക്ഷ ഒരുക്കാൻ സിആർപിഎഫിന്റെ 128 ബലിയൻ നിലയുറപ്പിച്ചിരുന്നു. ഈ പ്രദേശം മൊയ്രാംഗ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് വരുന്നത്.
ക്യാമ്പ് ലക്ഷ്യമാക്കി തീവ്രവാദികൾ കുന്നിൻ മുകളിൽ നിന്ന് വെടിയുതിർത്തു. പുലർച്ചെ 12.30 ഓടെ ആരംഭിച്ച് പുലർച്ചെ 2.15 വരെ അത് തുടർന്നു. തീവ്രവാദികൾ ബോംബുകളും എറിഞ്ഞു.
അതിലൊന്ന് സിആർപിഎഫിന്റെ 128 ബറ്റാലിയന്റെ ഔട്ട്‌പോസ്റ്റിൽ പൊട്ടിത്തെറിച്ചത്. അക്രമികളെ കണ്ടെത്താൻ വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: