Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

താരപുത്രി കാമുകനുമായി പിരിഞ്ഞു? ശാന്തനുവിനൊപ്പമുള്ള ചിത്രങ്ങളെല്ലാം കളഞ്ഞ് ശ്രുതി ഹാസന്‍

Janmabhumi Online by Janmabhumi Online
Apr 26, 2024, 06:28 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

ഉലകനായകന്‍ കമല്‍ഹാസന്റെ മകള്‍ എന്നതിലുപരി തെന്നിന്ത്യയിലെ മുന്‍നിര നടിയാണ് ശ്രുതി ഹാസന്‍. തമിഴ് സിനിമയില്‍ നായികയായി അഭിനയിച്ചു കൊണ്ടാണ് ശ്രുതിയും കരിയറില്‍ തിളങ്ങിയത്. പിന്നീട് തെലുങ്കിലും ഹിന്ദിയിലും ഒക്കെ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.

അഭിനയത്തിന് പുറമേ സംഗീതത്തിലും സജീവമായിരിക്കുകയാണ് നടി. എന്നാല്‍ പലപ്പോഴായി ശ്രുതിയുടെ വ്യക്തിജീവിതത്തിലെ കാര്യങ്ങളാണ് വാര്‍ത്തകള്‍ക്ക് തലക്കെട്ടായി വരാറുള്ളത്. നേരത്തെ മൈക്കിള്‍ കോര്‍സലേ എന്ന വിദേശ തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായി ശ്രുതി പ്രണയത്തിലായിരുന്നു.

ഏറെക്കാലം ഇരുവരും ഒന്നിച്ച് ലിവിങ് ടുഗതറായി കഴിയുകയും ചെയ്തു. വളരെ പെട്ടെന്നാണ് ആ ബന്ധം നടി അവസാനിപ്പിക്കുന്നത്. ഇരുവരും വേര്‍പിരിയാനുണ്ടായ കാരണങ്ങളെ പറ്റി ഇതുവരെയും ശ്രുതി സംസാരിച്ചിട്ടില്ല. പിന്നീട് ഡുഡില്‍ ആര്‍ട്ടിസ്റ്റായ ശാന്തനു ഹന്‍സാരികയുമായി ശ്രുതി ഇഷ്ടത്തിലായി. കഴിഞ്ഞ കുറച്ച് കാലങ്ങളായി ശ്രുതിയും ശാന്തനുവും ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്.

ഇതോടെ നടി വിവാഹിതയായി എന്ന തരത്തിലുള്ള പ്രചരണങ്ങളും വന്നു. എന്നാല്‍ വിവാഹം കഴിക്കുകയാണെങ്കില്‍ അത് എല്ലാവരോടും വ്യക്തമാക്കുമെന്നും നിലവില്‍ താന്‍ വിവാഹിത അല്ലെന്നുമൊക്കെ ശ്രുതി വെളിപ്പെടുത്തിയിരുന്നു. അങ്ങനെ ശ്രുതിഹാസന്റെ വിവാഹ വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്കിടയിലേക്ക് മറ്റൊരു വാര്‍ത്ത വന്നിരിക്കുകയാണ്.

ശ്രുതിയും കാമുകനായ ശാന്തനവും വേര്‍പിരിഞ്ഞു എന്നാണ് പുതിയ അഭ്യൂഹങ്ങള്‍. ഇന്‍സ്റ്റാഗ്രാമില്‍ ശന്തനുവിനെ ശ്രുതി അണ്‍ഫോളോ ചെയ്യുകയും ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇത് കണ്ടെത്തിയ ആരാധകരാണ് നടിയും കാമുകനും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ പ്രചരണവുമായി എത്തിയത്. മാത്രമല്ല ഇതുവരെയും താരങ്ങള്‍ അവരുടെ വേര്‍പിരിയല്‍ സ്ഥിരീകരിച്ചിട്ടില്ല.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ശ്രുതി ഹാസനും ശന്തനുവും വിവാഹിതരായി എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് പൂര്‍ണമായും അഭ്യൂഹമാണെന്ന് ശ്രുതി ഹാസന്‍ പറഞ്ഞു. ഇപ്പോള്‍ വേര്‍പിരിഞ്ഞെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വന്നതോടെ അതിലും നടിയൊരു വിശദീകരണം നല്‍കുമെന്ന് കരുതി കാത്തിരിക്കുകയാണ് ആരാധകര്‍.

ഗുവാഹത്തിയില്‍ നിന്നുള്ള ആളാണ് ശാന്തനു ഹന്‍സാരിക. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മള്‍ട്ടി ഡിസിപ്ലിനറി വിഷ്വല്‍ ആര്‍ട്ടിസ്റ്റുമാണ്. വീഡിയോ ഗെയിമുകള്‍ രൂപകല്‍പ്പന ചെയ്യുന്ന അദ്ദേഹം ഒരു ചിത്രകാരന്‍ കൂടിയാണ്. ശ്രുതി തന്റെ കവിതകള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകം ഒരുക്കുന്നതിനിടയിലാണ് ശാന്തനുവുമായി പരിചയത്തിലാകുന്നത്

പുസ്തകത്തിന്റെ ചിത്രകാരനായും ഡിസൈനറായും ജോലി ചെയ്യുകയായിരുന്നു ശാന്തനു. അങ്ങനെ തുടങ്ങിയ അവരുടെ സൗഹൃദം പ്രണയമായി വളരുകയും താമസിയാതെ അവര്‍ ഒരുമിച്ച് താമസിക്കുകയും ചെയ്യുകയായിരുന്നു. രണ്ട് വര്‍ഷത്തോളം ഒരുമിച്ച് ജീവിക്കുകയും പൊതുരംഗത്ത് കാമുകനൊപ്പം ശ്രുതി പ്രത്യക്ഷപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത്രയും സജീവമായിരുന്ന താരങ്ങള്‍ ഒരു മാസമായി എല്ലാം ഉപേക്ഷിച്ചെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ രണ്ടാളും വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നാണ് വിവരം. ഇരുവരും ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ എടുത്ത ചിത്രങ്ങളും മറ്റുമൊക്കെ പേജില്‍ നിന്നും ഒഴിവാക്കിയത് ആരാധകരില്‍ കൂടുതല്‍ ഗോസിപ്പുകള്‍ക്ക് കാരണമായിരിക്കുകയാണ്.

Tags: tamil movieSruthi HaasanShanthanu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി ഹിറ്റുകളുടെ സംവിധായകൻ എഴിൽ ചിത്രം ‘ ദേസിംഗ് രാജാ 2 ‘എത്തുന്നു

Entertainment

ശ്രീ ഗോകുലം മൂവീസ് – എസ് ജെ സൂര്യ ചിത്രം ‘കില്ലർ’; സംഗീതം എ ആർ റഹ്മാൻ

Entertainment

തമിഴ്നാട് മുഖ്യമന്ത്രിയാകണം’; തൃഷ, വിഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; വിജയ്‌ക്കൊപ്പം ഇറങ്ങിത്തിരിക്കുമോ .

Entertainment

ഹൃദു ഹാറൂൺ നായകനാകുന്ന തമിഴ് ചിത്രം “ടെക്സാസ്‌ ടൈഗർ” അനൗൺസ്മെന്റ് ടീസർ റിലീസായി

Entertainment

വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി നായകനാകുന്ന “ഫീനിക്സ്” ജൂലൈ 4ന് തിയേറ്ററുകളിലേക്ക്

പുതിയ വാര്‍ത്തകള്‍

അച്ഛന് ലഭിച്ച അംഗീകാരം; മകളുടെ കുറിപ്പ് സാമൂഹ്യ മാധ്യമത്തിലും ശ്രദ്ധേയമാകുന്നു

സി സദാനന്ദന്‍ മാസ്റ്റര്‍: സംഘപരിവാര്‍ രാഷ്‌ട്രീയത്തിലെ സൗമ്യമുഖം;സിപിഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി

ഗാസയിലെ ഹമാസ് ഭീകരരുടെ 250 ഒളിത്താവളങ്ങൾ നശിപ്പിച്ച് ഇസ്രായേൽ സൈന്യം : 28 പേർ കൊല്ലപ്പെട്ടു

സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന് വീണ്ടും യുനെസ്‌കോ അംഗീകാരം

ചെന്നൈയിൽ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു; 5 ബോഗികളിൽ തീ പടരുന്നു, ട്രെയിനുകൾ റദ്ദാക്കി

ഷാങ്ഹായ് സമ്മേളനം: ഇന്ത്യന്‍ വിദേശകാര്യമന്ത്രി ചൈനയിലേക്ക്; പങ്കെടുക്കുന്നത് അഞ്ച് വര്‍ഷത്തിന് ശേഷം

ശത്രുരാജ്യങ്ങളുടെ ചങ്കിടിപ്പ് ഇനി കൂടും…. അസ്ത്ര മിസൈല്‍ പരീക്ഷണം വിജയം

കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരർ വീണ്ടും കൊലക്കത്തിയുമായിറങ്ങി ; സ്ത്രീകൾ ഉൾപ്പെടെ 66 പേരെ വെട്ടിക്കൊലപ്പെടുത്തി

ഉത്തരകൊറിയയ്‌ക്കെതിരെ സൈനിക സഖ്യം രൂപീകരിച്ചാൽ പ്രതിരോധിക്കും ; യുഎസിനും ദക്ഷിണ കൊറിയയ്‌ക്കും മുന്നറിയിപ്പ് നൽകി റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies