ചെന്നൈ: തമിഴ്നാട് കഴിഞ്ഞ 70 വര്‍ഷമായി ദ്രാവിഡ പാര്‍ട്ടികളുടെ പിടിയിലമര്‍ന്ന് ശ്വാസം മുട്ടുകയായിരുന്നുവെന്നും ഈ 70 വര്‍ഷമായി ദ്രാവിഡശക്തികളില് നിന്നും മോചനം നേടുക എന്ന തമിഴ്നാടിന്റെ സ്വപ്നം സാധ്യമാകുമെന്നും ബിജെപി നേതാവ് അണ്ണാമലൈ. ഇക്കുറി ജൂണ്‍ നാലിന് തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ ദ്രാവിഡ ശക്തികള്ക്ക്ശേഷമുള്ള തമിഴ്നാടിന്റെ ഒരു പുതിയ അധ്യായം തുറക്കുമെന്നും അണ്ണാമലൈ പറഞ്ഞു.
ദ്രാവിഡ ശക്തികളുടെ അഴിമതിയാല്‍ പൊറുതിമുട്ടുകയാണ് തമിഴ്നാട്. അതിന് മാറ്റം വരും. അതുപോലെ ഹൈന്ദവപാരമ്പര്യത്തിന്റെ വലിയ ചരിത്രമുള്ള തമിഴ്നാട്ടില്‍ അതെല്ലാം അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. അതിന് ഒരു പുനരുജ്ജീവനം ഉണ്ടാകും.- അണ്ണാമലൈ പറയുന്നു.
സാംസ്കാരികമായി, ആത്മീയമായി തമിഴ്നാടിനെ ഉണര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞു. അതിന്റെ തുടക്കമാണ് തമിഴ്നാട്ടിന്റെ എല്ലാ ഭാഗങ്ങളിലും കണ്ട പോളിംഗില്‍ സംഭവിച്ച മുന്നേറ്റം.- അണ്ണാമലൈ പറയുന്നു.
എന്തായാലും ഡിഎംകെ സൃഷ്ടിക്കാന്‍ ശ്രമിച്ച മോദി വിരുദ്ധ തരംഗം ഉണ്ടായില്ല എന്നത് പോസിറ്റീവായ കാര്യമാണ്. ഇതിനര്‍ത്ഥം തമിഴ്നാട് ഒരു മാറ്റത്തിന് ഒരുങ്ങുന്നു എന്ന് തന്നെയാണ്.- അണ്ണാമലൈ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: