കോട്ടയം: നാലു വോട്ടിനു വേണ്ടി പൊതുസമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവു സൃഷ്ടിക്കുകയും അതിനായി എന്ത് കള്ളവും ഒരറപ്പുമില്ലാതെ പറയുകയും ചെയ്യുന്ന ഒരു പാര്‍ട്ടി ഉണ്ടെങ്കില്‍ അത് തങ്ങളുടേതാണെന്ന് സിപിഎം ആവര്‍ത്തിച്ച് തെളിയിക്കുകയാണ്. ന്യൂനപക്ഷ മതവിശ്വാസികള്‍ കൂടുതലുള്ള പ്രദേശങ്ങളാണ് ഇതിന് അവര്‍ തെരഞ്ഞെടുക്കുക. ഇവിടങ്ങളില്‍ പ്രത്യേക യോഗങ്ങള്‍ ചേരാനും ശ്രദ്ധ ചെലുത്തും. അതിലൊന്നാണ് ഈരാറ്റുപേട്ട. കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ടയിലാണ് സിപിഎം ഇപ്പോള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.
വികസനം പറയാനില്ലാത്തതിനാല്‍ വര്‍ഗീയവിഷം പരത്താനാണ് ഈരാറ്റുപേട്ടയില്‍ പാര്‍ട്ടിയുടെ പരിശ്രമം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിനെത്തന്നെ ഇതിനായി ഇറക്കി നൈറ്റ് മാര്‍ച്ച് നടത്തി. ഇന്ത്യയെ കീറി മുറിക്കുന്ന പൗരത്വ നിയമത്തിനെതിരെയും മണിപ്പൂരില്‍ ക്രിസ്ത്യാനികള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കു നേരെയുമാണ് സ്വരാജ് ആഞ്ഞടിച്ചത്. ഈ രണ്ടു പച്ചക്കള്ളങ്ങള്‍ ആവര്‍ത്തിച്ചതല്ലാതെ എങ്ങനെയാണ് പൗരത്വ ഭേദഗതി നിയമം ഇന്ത്യയെ കീറിമുറിക്കുന്നതെന്നോ മണിപൂരില്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്താണെന്നോ സ്വരാജ് വിശദീകരിച്ചില്ല. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഈരാറ്റുപേട്ടയില്‍ ക്രൈസ്തവര്‍ക്കും സ്വാധീനമുള്ള മേഖലയാണ് . ഇവരുടെ വോട്ട് ലക്ഷ്യമാക്കിയാണ് ഇത്തരം പ്രചാരണങ്ങളുമായി പാര്‍ട്ടി ഈരാറ്റുപേട്ടയില്‍ കേന്ദ്രീകരിക്കുന്നത്. സ്വരാജിനെപ്പോലുള്ള കൂടുതല്‍ നേതാക്കളെ വരും ദിവസങ്ങളില്‍ കൊണ്ടുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: