ഇത് ഒരു മത്സരമല്ല, രാജ്യം തന്നിലേല്‍പ്പിച്ച നിയോഗമാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. ടെക്ക് ഹബ്, നോളെജ് സെന്റര്‍, ബ്ലൂ ഇക്കോണമി, സ്‌പോര്‍ട്‌സ്, ടൂറിസം എന്നീ മേഖലകളില്‍ തിരുവന്തപുരത്ത് കൊണ്ടുവരേണ്ട വികസനം സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ട്. ജനങ്ങളെ സമീപിച്ചപ്പോള്‍ വര്‍ഷങ്ങളായി പരിഹാരമില്ലാതെ കിടക്കുന്ന നിരവധി പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാട്ടിയത്. പരമാവധി നിക്ഷേപങ്ങളും ഒട്ടേറെ വികസന പദ്ധതികളും കൊണ്ടു വന്ന് ഒരു മാറ്റമുണ്ടാക്കാനുള്ള നിയോഗവുമായാണ് ഞാന്‍ ഇറങ്ങിയിരിക്കുന്നത്. കാര്യങ്ങള്‍ ചെയ്തു കാണിക്കുന്ന രാഷ്‌ട്രീയമാണ് എന്റേത്. പുരാഗതി, വികസനം, തൊഴിലവസരങ്ങള്‍, നിക്ഷേപം എന്നിവയാണ് കാലഘട്ടത്തിന്റെ ആവശ്യം. ഇതിനെ കുറിച്ച് വ്യക്തമായ കാഴ്‌ച്ചപാടുണ്ട്. അത് നടപ്പിലാക്കി കാണിക്കുകയാണ് ദൗത്യം.
ജനങ്ങള്‍ പറയുന്ന വിഷമങ്ങളെല്ലാം അപ്പപ്പോള്‍ എഴുതി സൂക്ഷിക്കുന്നു. അവ പരിഹരിക്കും. വികസനമില്ലായ്മ വളരെ സങ്കടത്തോടെയാണ് കാണുന്നത്. ഇത് മാറണം. മാറ്റാന്‍ ആഗ്രഹമുണ്ട്. അത് ഞാന്‍ ചെയ്യും. പതിവു വാഗ്ദാനങ്ങളായിരിക്കില്ല ഇത്. നടപ്പിലാക്കുന്ന കാര്യങ്ങളെ പറയൂ. പറയുന്നത് ചെയ്യും. ഭരണനേട്ടം ജനങ്ങള്‍ക്കു മുന്നില്‍ വെക്കുവാനോ, സ്വന്തം പ്രകടനത്തിന്റെ വിലയിരുത്തലുകള്‍ നടത്താനോ ഇല്ലാത്തവരാണ് തെരഞ്ഞെടുപ്പില്‍ നുണപ്രചരണങ്ങളുമായി രംഗത്തുവരുന്നത്. അവര്‍ അവതരിപ്പിക്കുന്നത് മടിയന്റെ രാഷ്‌ട്രീയമാണ്. എന്നാല്‍ ഞാന്‍ ജനങ്ങളെ സമീപിക്കുന്നത് എന്റെ പ്രകടനത്തിന്റെ പ്രോഗ്രസ്‌കാര്‍ഡുമായാണ്. ‘ഇനികാര്യം നടക്കും’ എന്ന ഹാഷ്ടാഗുമായി വോട്ടുതേടുന്ന രാജീവ് ചന്ദ്രശേഖര്‍ വിവിധ വിഷയങ്ങളില്‍ തന്റെ നിലപാട് വിശദീകരിക്കുന്നു.
അര്‍ധസത്യങ്ങളും നുണകളും
മുന്‍ സര്‍ക്കാരുകളുടെ പ്രകടനത്തിന്റെ വിലയിരുത്തലാണീ തെരഞ്ഞെടുപ്പ്. അര്‍ധസത്യങ്ങള്‍ കൊണ്ടും നുണകള്‍ കൊണ്ടുമല്ല തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്. ഇത് രാജ്യത്തിന്റേയും കേരളത്തിന്റേയും തിരുവനന്തപുരത്തിന്റേയും പുരോഗതിക്കുള്ള തെരഞ്ഞെടുപ്പാണ്. ബിജെപി വിരുദ്ധതയും സിഎഎ വിഷയവും ഉന്നയിച്ച് നുണ പറഞ്ഞ് ഒരു വിഭാഗത്തെ ഭയപ്പെടുത്തി കൂടെ നിര്‍ത്താനാണ് ഇടതുപക്ഷത്തിന്റേയും കോണ്‍ഗ്രസിന്റേയും ശ്രമം. എന്നാല്‍ ജനങ്ങള്‍ കെണിയില്‍ വീഴില്ല. ഇപ്പോള്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവുണ്ട്. തിരഞ്ഞെടുപ്പില്‍ ശരിക്കും വിലയിരുത്തപ്പെടേണ്ടത് പെര്‍ഫോമന്‍സിന്റെ രാഷ്‌ട്രീയമാണ്. മോദി സര്‍ക്കാരിനു മുന്‍പ് 10 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം ഒരു നഷ്ട ദശാബ്ദമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതികളെല്ലാം അക്കാലത്തായിരുന്നു. സിപിഎമ്മിന്റെ പിന്തുണയിലായിരുന്നു ആ സര്‍ക്കാര്‍. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ശരിക്കും മാറ്റമുണ്ടാക്കി. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി നരേന്ദ്ര മോദി രാജ്യത്തെ മാറ്റി. കേരളത്തിന്റെ കാര്യവും വ്യത്യസ്തമല്ല. കോടിക്കണക്കിനു രൂപയാണ് മോദി സര്‍ക്കാര്‍ കേരളത്തിനു വേണ്ടി പ്രത്യേകമായി നല്‍കിയത്. ഇത് എവിടെ പോയി എന്നോ, ആ ഫണ്ട് ഉപയോഗിച്ച് ഇവിടെ ഉത്പാദനക്ഷമമായ ആസ്തി സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്നാര്‍ക്കുമറിയില്ല. തിരുവനന്തപുരത്തെ പ്രശ്‌നങ്ങളെ കുറിച്ച് കുറെ കാര്യങ്ങള്‍ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. നരേന്ദ്ര മോദിക്കൊപ്പമിരുന്ന് ജോലി ചെയ്താല്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനാകുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. അതിന് താല്‍പര്യവും കഴിവും എനിക്കുണ്ട്.
പ്രോഗ്രസ് കാര്‍ഡ് വെച്ച് വിലയിരുത്തു
പതിനഞ്ചു വര്‍ഷം കണ്ട വികസന കാഴ്ചപ്പാടല്ല നമുക്ക് വേണ്ടത്. ജപ്പാനെ പോലെ, കൊറിയയെപ്പോലെ ഇന്ത്യക്കും എല്ലാത്തരത്തിലും മുന്നിലെത്താന്‍ കഴിയണം. ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, റോബോട്ടിക്‌സ്, ഫ്യൂചര്‍ ഓഫ് ഇന്റലിജിന്‍സ്, ഇലക്ട്രോണിക് ഉപകാരങ്ങളുടെ ഉത്പാദനം, ടൂറിസത്തിന്റെ വികസനം പ്രത്യേകിച്ചും ആധ്യാത്മിക ടൂറിസം, യോഗ ആയുര്‍വേദത്തിന്റെയും സാദ്ധ്യതകള്‍, സ്‌പോര്‍ട്‌സ് മേഖലയുടെ വികാസം, ബ്ലൂ എക്കണോമിയെ വികസിപ്പിക്കല്‍ ഒക്കെ തന്റെ വികസന സമീപനത്തില്‍ വരുന്നതാണ്. ഇതെല്ലം ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ പോകുന്ന വികസന പദ്ധതികളുടെ ഡോക്യുമെന്റ് ‘വിഷന്‍ ഫോര്‍ തിരുവനന്തപുരം’ പുറത്തിറക്കിയിട്ടുണ്ട്. അതാണ് തന്റെ സിലബസ്. അത് നടപ്പിലാക്കാന്‍ ഒരവസരം തരണമെന്നാണ് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നത്. വിജയിപ്പിച്ചാല്‍ ഞാന്‍ നടപ്പാക്കുന്ന കാര്യങ്ങളുടെ പ്രോഗ്രസ് കാര്‍ഡ് വെച്ച് അളക്കാവുന്നതാണ്. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ആ പ്രോഗ്രസ്സ് കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് എന്നെ വിലയിരുത്താം. അവസരം കിട്ടിയാല്‍ നടപ്പിലാക്കാനുള്ള തിരുവനന്തപുരത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം തന്നെ ചെയ്യാന്‍ തനിക്ക് കഴിയും.
തിരുവനന്തപുരത്തിനും നൈപുണ്യം
കഴിഞ്ഞ പത്തു വര്‍ഷമായി തിരുവനന്തപുരത്ത് യാതൊരു വികസനവും നടക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലെ തലസ്ഥാനങ്ങള്‍ക്ക് ഉണ്ടായ വികസനം പോലെ തിരുവനന്തപുരത്തിനും ഉണ്ടാകണം. നിരവധി നിക്ഷേപങ്ങള്‍, ഐടി പാര്‍ക്കുകള്‍, കമ്പനികള്‍ തുടങ്ങിവ സ്ഥാപിച്ച് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനുള്ള സംവിധാനം ഉണ്ടാക്കണം. തിരുവനന്തപുരത്തെ യുവാക്കളുടെ മികച്ച വിദ്യാഭ്യാസത്തിലൂടെയും നൈപുണ്യ വികസനത്തിലൂടെയും മെച്ചപ്പെട്ട കൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായിരിക്കും തന്റെ ഊന്നല്‍. പുതുതലമുറ ഐടി, ഡിജിറ്റല്‍ വികസനമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഡിജിറ്റല്‍ രംഗത്ത് വന്‍ കുതിച്ചുചാട്ടം ഭാരതം നടത്തിക്കഴിഞ്ഞു. ലോകരാജ്യങ്ങളെ പോലും അദ്ഭുതപ്പെടുത്തിക്കൊണ്ടാണ് ഇത്തരത്തില്‍ ഭാരതം മാറിയത്. മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് ഈ രംഗത്ത് പുതി മൂന്നേറ്റങ്ങള്‍ സാധ്യമാക്കും. അപ്പോള്‍ തിരുവനന്തപുരത്തെ യുവാക്കളും അതിനനുസരിച്ച് നൈപുണ്യം നേടേണ്ടതുണ്ട്. എല്ലാരംഗത്തും ഈ നൈപുണ്യം വികസനം നല്‍കുമെന്ന പ്രഖ്യാപനം നടപ്പിലാക്കും.
ലോകത്തെ നിയന്ത്രിക്കുന്ന ഭാരതം
വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഭാരതം സാമ്പത്തികമായി വളരെയധികം മുന്നേറിയിരുന്നു. അതിനു ശേഷം വന്ന യുപിഎ സര്‍ക്കാര്‍ വീണ്ടും പിന്നോട്ട് അടിച്ചു. നിലവില്‍ ലോകത്തെ നിയന്ത്രിക്കുന്ന സ്ഥാനത്തേക്ക് ഭാരതം എത്തിക്കഴിഞ്ഞു. അതിന് ഉദാഹരണമാണ് റഷ്യ യുെ്രെകന്‍ യുദ്ധസമയത്ത് യുദ്ധം നിര്‍ത്തിവയ്പിച്ച് ഭാരതത്തിലുള്ളവരെ തിരികെ നാട്ടില്‍ എത്തിക്കാന്‍ സാധിച്ചത്.
ഐടി രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണ് ഭാരതത്തില്‍ നടക്കുന്നത്. പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണത്തിലും വിവിധ പദ്ധതികളുടെ നിര്‍വ്വഹണത്തിലൂടെയും അടുത്ത രണ്ട് വര്‍ഷത്തിനകം ലോക സമ്പദ് വ്യവസ്ഥയില്‍ മൂന്നാം സ്ഥാനത്തേക്ക് ഭാരതം മാറും. വിദേശത്ത് നിന്നും മൊബൈല്‍ ഫോണ്‍ ഇറക്കുമതി ചെയ്തിരുന്ന രാജ്യത്ത് അതേ കമ്പനികളുടെ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ സാധിച്ചു. മോദി ഭരണകാലത്ത് പത്തുവര്‍ഷം കൊണ്ട് ഭാരതത്തിന്റെ സമ്പത്തികരംഗം വളരെ മുന്നോട്ടു പോയി. മുന്‍ സര്‍ക്കാരുകളുടെ ഭരണകാലത്ത് കഴിവുള്ളവര്‍ക്ക് പണം ലഭ്യമാകാന്‍ തടസമുണ്ടായിരുന്നു. അന്ന് ഇന്ത്യന്‍ ബാങ്കിംഗ് മേഖലയുടെ 98 ശതമാനവും ലോണുകള്‍ ലഭിച്ചിരുന്നത് എട്ടോ ഒന്‍പതോ കുടുംബങ്ങള്‍ക്കു മാത്രമായിരുന്നു. എന്നാല്‍ ഇന്ന് കഴിവുള്ളവര്‍ക്ക് പിഎം മുദ്ര, പിഎം സ്വാനിധി തുടങ്ങി നിരവധി പദ്ധതികളിലൂടെ സഹായം ലഭിക്കുന്നു.
തിരുവനന്തപുരവും മാറും
അടിസ്ഥാന സൗകര്യ വികസന രംഗത്ത് വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ശേഷി നമ്മുടെ നാടിനില്ല എന്നായിരുന്നു ഇതുവരെ പലരും വാദിച്ചിരുന്നത്. ഇന്ത്യയ്‌ക്ക് അത്രയും വലിയ ശേഷിയില്ല എന്നാണ് ചൈനയും പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇതേ ഇന്ത്യയും ഇതേ ഇന്ത്യക്കാരുമാണ് ഈ വര്‍ഷം 11 ലക്ഷം കോടിയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പിലാക്കിയത്. കേരളത്തില്‍ മാത്രം 58,000 കോടിയുടെ റോഡുകളും 35 റെയില്‍വേ സ്‌റ്റേഷനുകളും പുതിയ വന്ദേഭാരത് ട്രെയിനുകളും, വിമാനത്താവള നവീകരണവുമെല്ലാം നടന്നു. ഇതെല്ലാം വികസിത കേരളം, വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള കരുത്തുറ്റ ചുവടുകളാണ്.
മുന്‍പ്, അടിസ്ഥാന സൗകര്യ വികസന പദ്ധതി എന്നു പറഞ്ഞാല്‍ അഴിമതിയും ബാധ്യതകളുമായിരുന്ന. ഇന്ന് അടിസ്ഥാനസൗകര്യ വികസനം എന്നത് വേഗത, വലിപ്പം, ഉടന്‍ നടപ്പിലാക്കല്‍ എന്നൊരു രീതിയിലേക്കു മാറി.. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നാം അഞ്ചാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറി. സമീപ ഭാവിയില്‍ തന്നെ മൂന്നാമത്തെ ശക്തിയായി മാറും. നാം ഒരു പുതിയ ഭാരതമാണ് സൃഷ്ടിക്കാന്‍ പോകുന്നത്. അതിലൂടെ ഒരു വികസിത കേരളവും സൃഷ്ടിക്കപ്പെടും. കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരവും മാറും
സാങ്കേതിക വിദ്യയുടെ കേന്ദ്രം
നിര്‍മിത ബുദ്ധിയില്‍ പരിശീലനം നല്‍കുന്നതിന് തിരുവനന്തപുരത്തെ കോളജുകളില്‍ എ ഐ ലാബുകള്‍ സ്ഥാപിക്കും. നിര്‍മ്മിതബുദ്ധി നൂതനാശയ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായിയാണ് പുതിയ എ ഐ ലാബുകള്‍ തിരുവനന്തപുരത്ത് വരുന്നത്. സാങ്കേതിക മേഖലയിലെ ആഗോള കമ്പനിയുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുന്നത്. എ ഐ പരിശീലനം നല്‍കുന്നതിനുള്ള അടിസ്ഥാന സൗകര്യം കേന്ദ്ര ഗവണ്മെന്റ് ലഭ്യമാക്കും. കോളജുകള്‍ തയാറാകുന്നതിനനുസരിച്ച് പരിശീലനം ആരംഭിക്കും. ഒരുകാലത്ത് തിരുവനന്തപുരം സാങ്കേതിക വിദ്യയുടെ കേന്ദ്രമായിയാണ് അറിയപ്പെട്ടിരുന്നത്. ആ പ്രൗഢി തിരികെ കൊണ്ടുവരുന്നതിന് പദ്ധതി സഹായകമാകും. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയില്‍ രാജ്യം വലിയ മുന്നേറ്റം നടത്തിയ ദശകമാണ് കടന്നുപോകുന്നത്. ദേശീയതലത്തില്‍ നിര്‍മ്മിതബുദ്ധി ദൗത്യത്തിനായി 10,371.92 കോടി രൂപ ബജറ്റ് വിഹിതത്തിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. പൊതുസ്വകാര്യ മേഖലകളിലുടനീളമുള്ള തന്ത്രപരമായ പരിപാടികളിലൂടെയും പങ്കാളിത്തത്തിലൂടെയും നിര്‍മ്മിതബുദ്ധി നവീകരണത്തിനായി സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കും. കംപ്യൂട്ടിംഗ് പ്രവേശനം ജനാധിപത്യവല്‍ക്കരിക്കുക, ഡാറ്റയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, തദ്ദേശീയ നിര്‍മ്മിതബുദ്ധി കഴിവുകള്‍ വികസിപ്പിക്കുക, മികച്ച നിര്‍മ്മിതബുദ്ധി പ്രതിഭകളെ ആകര്‍ഷിക്കുക, വ്യവസായ സഹകരണം പ്രാപ്തമാക്കുക, സ്റ്റാര്‍ട്ടപ്പ് നഷ്ടസാധ്യത മൂലധനം നല്‍കല്‍, സാമൂഹികമായി സ്വാധീനം ചെലുത്തുന്ന നിര്‍മ്മിതബുദ്ധി പദ്ധതികള്‍ ഉറപ്പാക്കല്‍, ധാര്‍മ്മിക നിര്‍മ്മിതബുദ്ധിയെ ശക്തിപ്പെടുത്തല്‍ എന്നിവയിലൂടെ ഇന്ത്യയുടെ നിര്‍മ്മിതബുദ്ധി പദ്ധതികളുടെ ഉത്തരവാദിത്തമുള്ളതും സമഗ്രവുമായ വളര്‍ച്ചയ്‌ക്ക് വഴിയൊരുക്കും.തീരദേശവാസികള്‍ക്ക് ഗ്യാരന്റി
തീരദേശവാസികള്‍ ഇന്ന് അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേരളത്തില്‍ മാറിമാറി ഭരിച്ച ഇടതു പക്ഷവും കോണ്‍ഗ്രസ്സും തീരദേശവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹാരിക്കാന്‍ ഒന്നും ചെയ്തില്ല. തീരദേശത്തു വസിക്കുന്ന മത്സ്യത്തൊഴിലാളികളും സാധാരണക്കാരുമായ ജനങ്ങളെ അവര്‍ കബളിപ്പിക്കുകയായിരുന്നു. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തും. മോദി സര്‍ക്കാരില്‍ തിരുവനന്തപുരത്തെ പ്രതിനിധീകരിക്കാന്‍ തനിക്ക് അവസരം നല്‍കിയാല്‍ തീരദേശവാസികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണും. പ്രദേശത്തെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, കുടിവെള്ളം എന്നീ അടിസ്ഥാന വികസനങ്ങളില്‍ വന്‍ കുതിച്ചാട്ടം നടത്താന്‍ സാധിക്കും.
.തീരദേശത്തെ എല്ലാ വീടുകളിലും ശുദ്ധജല ലഭ്യതയുറപ്പാക്കുമെന്നത് എന്‍.ഡി.എയുടെ ഉറപ്പാണ്. ഒപ്പം തീരസംരക്ഷണവും തീരദേശവാസികള്‍ക്ക് പാര്‍പ്പിടവും കുടിവെള്ളവും ലഭ്യമാക്കുകയാണ് തന്റെ ആദ്യ പരിഗണന. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഇടനിലക്കാരില്ലാതെ യഥാര്‍ത്ഥ ഉപഭോക്താക്കള്‍ക്ക് ഭവന നിര്‍മ്മാണ ഫണ്ട് നേരിട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും. എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും തങ്ങളുടെ മാന്യമായ ഉപജീവനത്തിനുള്ള വായ്പ ലഭ്യമാക്കാനുള്ള സുതാര്യമായ നടപടികളുണ്ടാകേണ്ടത്. അവരുടെ അവകാശമാണ്. തീരദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ വികസനത്തിന് സ്‌കില്‍ സെന്ററുകള്‍ ആരംഭിക്കും
വലിയതുറ പാലത്തിന്റെ നവീകരണം, മത്സ്യ തൊഴിലാളികള്‍ക്ക് വലിയതുറയില്‍ ഫിഷിങ്ങ് ഹാര്‍ബര്‍, യുവാക്കള്‍ക്കും കുട്ടികള്‍ക്കുമായി ഒരു കളിസ്ഥലം എന്നിവ തീര്‍ച്ചയായും നടപ്പിലാക്കും. അത് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കുന്ന ഗ്യാരന്റിയാണ്.വെറും വാഗ്ദാനങ്ങളല്ല, മറിച്ച് വികസന പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളില്‍ നിന്ന് തീരദേശവാസികള്‍ പ്രതീക്ഷിക്കുന്നത്കായികമേഖലയിലും കാര്യം നടക്കും
നരേന്ദ്ര മോദിയുടെ വിഷന്‍ ഡോക്യുമെന്റില്‍ അടുത്ത അഞ്ച് വര്‍ഷത്തെ ലക്ഷ്യത്തില്‍ ആദ്യ പരിഗണന കായികരംഗത്തിനാണ്. അതുകൊണ്ടുതന്നെ തിരുവനന്തപുരം മണ്ഡലത്തിന്റെ വികസന പദ്ധതിയില്‍ കായികമേഖലയക്കും പ്രത്യേക പരിഗണന നല്കിയിട്ടുണ്ട്. യുവതീ യുവാക്കളെ കായിക രംഗത്ത് ശക്തിപ്പെടുത്താന്‍ വലിയ ഇടപെടലുകള്‍ ഉണ്ടാകും. തീരപ്രദേശത്ത് വളരെ കഴിവുള്ള ഫുട്‌ബോള്‍ കളിക്കാരുണ്ട്. എന്നാല്‍, ഒരു ഘട്ടമെത്തുമ്പോള്‍ പല സാഹചര്യങ്ങള്‍ കാരണം അവര്‍ കായികമേള വിട്ട് മറ്റ് തൊഴില്‍ സാദ്ധ്യതകള്‍ തേടിപോകുന്നു. സംസ്ഥാന സര്‍ക്കാരിന് കായിക രംഗത്തെ ദീര്‍ഘവീഷണമില്ലായ്മയാണ് കായികതാരങ്ങള്‍ ഉയര്‍ന്നു വരാത്തതിന് കാരണം.രാജ്യത്ത് 2036ല്‍ നടക്കുന്ന ഒളിംപിക്‌സില്‍ ഫുട്‌ബോള്‍ മത്സരങ്ങളില്‍ രാജ്യത്തിന് വേണ്ടി തിരുവനന്തപുരത്ത് നിന്നും കായിക താരങ്ങള്‍ പങ്കെടുത്തിരിക്കും
ആത്മീയ വിനോദസഞ്ചാരത്തിന് അനന്ത സാധ്യതകള്‍
തലസ്ഥാനത്ത് ആത്മീയ വിനോദസഞ്ചാരത്തിന് അനന്തസാധ്യകളാണുള്ളത്. ലോക പ്രസിദ്ധമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം മുതല്‍ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളാണ് കേരളത്തിന്റെ തലസ്ഥാനത്തുള്ളത്. ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ തലസ്ഥാനത്ത് വന്നുപോകുന്നു. എന്നാല്‍ ഒന്നോ രണ്ടോ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി മടങ്ങാറാണുള്ളത്. ക്ഷേത്രങ്ങളെയെല്ലാം കൂട്ടിയിണക്കി ഒരു തീര്‍ത്ഥാടന സര്‍ക്യൂട്ട് രൂപീകരിച്ചാല്‍ ആത്മീയ വിനോദ സഞ്ചാരം നടപ്പിലാക്കാന്‍ സാധിക്കും. ക്രമേണ തലസ്ഥാനത്തെ ഗ്രാമങ്ങള്‍ അയോദ്ധ്യ പോലെ ലോക തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഇടം പിടിക്കും .
രോഗനിര്‍ണ്ണയ സാങ്കേതിക വിദ്യയുടെ കേന്ദ്രം
തിരുവനന്തപുരത്തെ അത്യാധുനിക രോഗനിര്‍ണ്ണയ സാങ്കേതിക വിദ്യയുടെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമം തന്റെ ഭാഗത്തു നിന്നും ഉണ്ടാകും. സമകാലിക ആരോഗ്യ വെല്ലുവിളികളെ വേണ്ടത്ര അഭിമുഖീകരിക്കുന്നതില്‍ നമ്മള്‍ പരാജയമാണ്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള രോഗങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ നമ്മുടെ ആശുപത്രികളിലെ സൗകര്യങ്ങള്‍. എന്നാല്‍, കോവിഡ് മഹാമാരിക്ക് ശേഷം പുതിയ ആരോഗ്യപ്രതിസന്ധികളാണ് നമ്മുടെ സമൂഹം നേരിടുന്നത്. യുവജനങ്ങളില്‍ വളരെ നേരത്തെ തന്നെ സംഭവിക്കുന്ന ഹൃദയാഘാതങ്ങള്‍, ഡയബറ്റിക്, ജീവിതശൈലി രോഗങ്ങള്‍ തുടങ്ങി അനവധി പ്രശ്‌നങ്ങള്‍ക്ക് അത്യാധുനിക ചികിത്സ സൗകര്യങ്ങള്‍ നമുക്ക് വേണം.അതിവേഗം വളരുന്ന മേഖലയെന്ന നിലയില്‍ ഹെല്‍ത്ത് ടൂറിസത്തിന്റെ തിരുവനന്തപുരത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കി പുതിയ ദിശാബോധം നല്‍കി ഇവിടം മികച്ചതാക്കാനുള്ള എല്ലാ പരിശ്രമവും തന്റെ ഭാഗത്ത് നിന്നുണ്ടാകും
‘ഇനി കാര്യം നടക്കും’
തിരുവനന്തപുരത്തെ വികസനത്തിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യം. ഇതൊരു നിയോഗമായി ഏറ്റെടുക്കുന്നു. വികസനത്തിന്റെ റിവേഴ്‌സ് ഗിയറില്‍ പിന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്ന തിരുവനന്തപുരത്തെ ഗിയര്‍ മാറ്റി മുന്നോട്ടു നയിക്കുകയാണ് തന്റെ ദൗത്യം. ഇവിടെ വേണ്ടത് പുരോഗതിയും വികസനവും തൊഴിലും നിക്ഷേപവുമാണ്. ഇത് യാഥാര്‍ത്ഥ്യമാക്കാനുള്ള കാര്യങ്ങള്‍ താന്‍ സമയബന്ധിതമായി ചെയ്തു കാണിക്കും. ജനങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് 18 വര്‍ഷം മുമ്പ് രാഷ്‌ട്രീയത്തിലിറങ്ങിയത്. കുണ്ടും കുഴിയുമില്ലാത്ത റോഡുകളും ടാപ്പിലൂടെ ലഭിക്കുന്ന ശുദ്ധമായ കുടിവെള്ളവും ഉജ്വല്‍ യോജന സബ്‌സിഡിയില്‍ ലഭിക്കേണ്ട ഗ്യാസ് കണക് ഷനുകളുമൊന്നും ഇനിയുമെത്താത്ത എത്രയോ വീടുകള്‍ നമ്മുടെ തിരുവനന്തപുരത്ത് ഇപ്പോഴുമുണ്ട്. മന:സ്സമാധാനത്തോടെ അന്തിയുറങ്ങാന്‍ കഴിയുന്ന വീടുകളും തീരദേശവാസികളടക്കം തിരുവനന്തപുരത്തെ ജനങ്ങള്‍ കാലാകാലമായി അനുഭവിച്ചു വരുന്ന നിത്യജീവിത പ്രശ്‌നങ്ങള്‍ക്ക് എന്നാലാവും വിധം പരിഹാരമുണ്ടാക്കലുമെല്ലാം ഇനിയുമൊരു സ്വപ്നമായി കടലാസില്‍ ഒതുങ്ങരുത് . ഇവയെല്ലാം യാഥാര്‍ത്ഥ്യമാക്കുകയെന്നത് എന്റെ ഒരു നിയോഗമായിത്തന്നെ ഞാന്‍ കരുതുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഞാന്‍ അത് ചെയ്യുക തന്നെ ചെയ്യും. രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകളിലെ ഊര്‍ജ്ജം കേള്‍ക്കുന്നവര്‍ ‘ഇനി കാര്യം നടക്കും’ എന്ന് ഉറപ്പു പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: