Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീട്ടിലേക്കുള്ള വഴിയടച്ച് സിപിഎം കൊടിനാട്ടി; ആത്മഹത്യാ ഭീഷണിയുമായി ഗൃഹനാഥന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2024, 10:51 pm IST
in Kerala
ആത്മഹത്യാ ഭീഷണി മുഴക്കിയ പുരുഷോത്തമനെ പോലീസ് എത്തി താഴെ ഇറക്കുന്നു

ആത്മഹത്യാ ഭീഷണി മുഴക്കിയ പുരുഷോത്തമനെ പോലീസ് എത്തി താഴെ ഇറക്കുന്നു

ചേര്‍ത്തല: വീട്ടിലേക്കുള്ള വഴിയടച്ച് സിപിഎം കൊടി നാട്ടി. വീടുപണി മുടങ്ങിയതില്‍ പ്രതിഷേധിച്ച് ആത്മഹത്യാഭീഷണിയുമായി ഗൃഹനാഥന്‍. ചേര്‍ത്തല നഗരസഭ 15-ാം വാര്‍ഡില്‍ വെളിങ്ങാട്ടുചിറ പുരുഷോത്തമന്‍ ആണ് ആത്മഹത്യാ ഭീഷണിയുമായി സമീപത്തെ കെട്ടിടത്തിന്റെ മുകളില്‍ കയറിയിരുന്നത്. പോലീസെത്തി അനുനയിപ്പിച്ച് ഏണിവെച്ചാണ് പുരുഷോത്തമനെ താഴെയിറക്കിയത്.

പുരുഷോത്തമന്റെ സഹോദരിയുടെ മകള്‍ അഞ്ജലി സമീപത്ത് വീടുപണിയുന്നുണ്ട്. ഇവരുടെ സ്ഥലത്തിന് കിഴക്കുഭാഗത്തുകൂടി റോഡിനായി കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകര്‍ സ്ഥലം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മുന്‍പ് വഴിക്കായി സ്ഥലം നല്‍കിയതിനാല്‍ ഇവര്‍ അതു നിരസിച്ചു. തുടര്‍ന്നാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ വഴിമുടക്കി കൊടി സ്ഥാപിച്ചത്. എല്ലാ വര്‍ഷവും ഒക്ടോബര്‍ 27ന് ഇവിടെ കൊടി സ്ഥാപിക്കുന്നത് പതിവായിരുന്നു. രക്തസാക്ഷി വാരാചരണത്തിന് ശേഷം കൊടി മാറ്റുകയും ചെയ്യും. ഇത്തവണ പതിവിന് വിപരീതമായി വീടുപണി നടക്കുന്ന സ്ഥലത്തേക്കുള്ള വഴിയടച്ച് കൊടി സ്ഥാപിച്ച് കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. അതിനാല്‍ വീടിന്റെ അടിത്തറ നിര്‍മ്മാണം പോലും പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. പലതവണ പാര്‍ട്ടി ഓഫീസിലും ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പുരുഷോത്തമന്‍ പറഞ്ഞു.

കൊടിമാറ്റാനായി മൂന്നരലക്ഷം രൂപ ആവശ്യപ്പെട്ടതായും ഇവര്‍ക്കനുകൂലമായ നടപടിയെടുത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ പാര്‍ട്ടി ഇടപെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെന്നും വീട്ടുകാര്‍ പറഞ്ഞു. ഏഴുമാസമായി പോലീസ് സ്റ്റേഷനിലും പാര്‍ട്ടി ഓഫീസിലും കയറി മടുത്തതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ പുരുഷോത്തമന്‍ കൊടി സ്ഥാപിച്ച സ്ഥലത്തിന് സമീപത്ത് സഹോദരന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുകളില്‍ കയറി തൂങ്ങിമരിക്കാനായി കുരുക്കിട്ടത്. നാട്ടുകാര്‍ ഉള്‍പ്പെടെ സ്ഥലത്ത് തടിച്ചുകൂടിയെങ്കിലും പുരുഷോത്തമന്‍ താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് പുരുഷോത്തമനെ താഴെയിറക്കിയത്.

Tags: CPM CherthalaCPM waved its flagSuicide AttemptBlocking the way home
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈംഗിക ദുരുപയോഗം: യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കാമുകനെതിരെ കേസ്

Kerala

ആലുവ റെയില്‍വേ സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാഭീഷണി; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

Kerala

രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

Kerala

‘കൊലയാളി കോൺഗ്രസേ, ഇതാ ഒരു ഇരകൂടി’; ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് എൻ.എം. വിജയന്റെ മരുമകൾ

India

സൗദിയിലെ അല്‍കോബാറില്‍ ഇന്ത്യന്‍ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു

പുതിയ വാര്‍ത്തകള്‍

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.