ഇന്ത്യയുടെ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ (2024-25)വളര്‍ച്ചാനിരക്ക് 6.7 ശതമാനത്തില്‍ നിന്നും ഏഴ് ശതമാനമാക്കി ഉയര്‍ത്തി ഏഷ്യന്‍ വികസന ബാങ്ക് (എഡിബി). ഇതിന് കാരണം ഇന്ത്യയിലെ നിക്ഷേപവും ഉപഭോഗവും വര്ധിക്കുന്നതിനാലാണെന്നും എഡിബി വക്താവ് പറഞ്ഞു.
ഇന്ത്യയിലെ പൊതുമേഖലാ-സ്വാകാര്യമേഖല നിക്ഷേപങ്ങള്‍ക്കുള്ള ഡിമാന്റ് വര്‍ധിക്കുകയാണെന്ന് എഡിബി പറയുന്നു. അതുപോലെ ഉപഭോക്താക്കളില്‍ നിന്നും ഉപഭോഗത്തിനുള്ള ഡിമാന്റും കൂടി വരികയാണ്. ഇതാണ് ഇന്ത്യയുടെ വളര്‍ച്ചയെ കുതിപ്പിക്കുന്നത്. – എഡിബി പറഞ്ഞു. റിസര്‍വ്വ് ബാങ്കും 2024-25ലെ സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനമാക്കി ഉയര്‍ത്തിയിരുന്നു.
ഉല്പാദനരംഗത്തും സേവനരംഗത്തും ഇന്ത്യയ്ക്ക് നല്ല വളര്‍ച്ചയുണ്ട്. ഇത് 2024-25 കാലഘട്ടത്തില്‍ കൂടുകയേയുള്ളൂവെന്നും എഡിബി വിലയിരുത്തുന്നു.
മാത്രമല്ല, പണപ്പെരുപ്പം അപകടകരമായ തോതിലേക്ക് ഉയരില്ലെന്നും എഡിബി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: