ന്യൂഡൽഹി: ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് വകുപ്പുകളിലേക്കുള്ള പ്രവേശന പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ചു. യുപിഎസ്സിയാണ് വിജ്ഞാപനം പുറത്തുവിട്ടത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഇക്കണോമിക് സർവീസിൽ അപേക്ഷ സമർപ്പിക്കുന്നതിനായി ഇക്കണോമിക്സ്-അപ്ലൈഡ് ഇക്കണോമിക്സ്-ബിസിനിസ് ഇക്കണോമിക്സ്-ഇക്കണോമെട്രിക്സ് എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും അംഗീകൃത ബിരുദാനന്തര ബിരുദം വേണം. സ്റ്റാറ്റിസ്റ്റിക്കൽ സർവീസിൽ അപേക്ഷിക്കുന്നതിനായി സ്റ്റാറ്റിസ്റ്റിക്സ്-മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്-അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദം. അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ്-മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്-അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദമാണ് യോഗ്യത.
21 വയസ് മുതൽ 30 വയസുവരെയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. 200 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 30-ആണ്. വിശദവിവരങ്ങൾക്ക് https://upsc.gov.in/sites/default/files/Notifica-IES-ISS-Exam-2024-engl-100424.pdf എന്ന ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: