Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

എസ്എഫ്‌ഐ ഫാസിസത്തിന് കോടതിയുടെ താക്കീത്

സിപിഎമ്മിന്റെ സംഘടനാ ബലവും സര്‍ക്കാരിന്റെ പിന്തുണയും ഉപയോഗിച്ച് കേരളത്തിലെ കോളജ് കാമ്പസുകളെ എസ്എഫ്‌ഐ തങ്ങളുടെ അധോലോകമാക്കി മാറ്റിയിരിക്കുകയാണ്. ഇതിന് നേതൃത്വം നല്‍കുന്നവര്‍ക്കു വേണ്ടതായ പണവും പിന്തുണയും ലഭിക്കുന്നു. ലക്ഷണമൊത്ത ക്രിമിനലുകളായി ഇവര്‍ മാറുകയും, പിന്നീട് പാര്‍ട്ടി നേതാക്കളായിത്തീരുകയും ചെയ്യുന്നു. ഇപ്പോഴത്തെ കോടതിവിധി കാമ്പസുകളിലെ എസ്എഫ്‌ഐ ഫാസിസത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുസമൂഹത്തിനും പ്രേരണ നല്‍കുമെന്ന് പ്രതീക്ഷിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2024, 05:30 am IST
inEditorial

കാസര്‍കോട് ഗവ. കോളജിലെ എസ്എഫ്‌ഐ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ച മുന്‍ പ്രിന്‍സിപ്പല്‍ ഡോ.എം.രമയ്‌ക്കെതിരെ ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിച്ച പ്രതികാര നടപടികളെല്ലാം ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു. കോളജില്‍ എസ്എഫ്‌ഐക്കാരുടെ നേതൃത്വത്തില്‍ ലഹരി ഉപയോഗവും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളും നടക്കുന്നുവെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞതാണ് ഈ അധ്യാപികയ്‌ക്ക് വിനയായത്. എസ്എഫ്‌ഐയുടെ സമ്മര്‍ദ്ദഫലമായി ഡോ.രമയെ സ്ഥലം മാറ്റിയത് അടക്കമുള്ള എല്ലാ നടപടികളും ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. ഒരു എസ്എഫ്‌ഐ വിദ്യാര്‍ത്ഥിയെ അപമാനിച്ചുവെന്ന പരാതിയും ഇതില്‍പ്പെടുന്നു. കോളജില്‍ എസ്എഫ്‌ഐക്കാരുടെ അച്ചടക്കലംഘനങ്ങളെക്കുറിച്ചും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രതികരിച്ചതിന്റെ വൈരാഗ്യമാണ് തനിക്കെതിരെയുള്ള പരാതികള്‍ക്ക് പിന്നിലെന്ന അധ്യാപികയുടെ വാദം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചു. ഡോ. രമ ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചത് ഓപ്പണ്‍ കോര്‍ട്ടില്‍ കണ്ട കോടതി അധ്യാപിക തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വിലയിരുത്തി. സര്‍വീസിന്റെ അവസാന ദിവസം രമയ്‌ക്കെതിരെ ഇറക്കിയ കുറ്റപത്രവും, ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രേരണയില്‍ സ്വീകരിച്ച വകുപ്പുതല അന്വേഷണവും കോടതി റദ്ദാക്കിയിട്ടുണ്ട്. തങ്ങളുടെ വരുതിക്ക് നില്‍ക്കാത്ത അധ്യാപികയ്‌ക്ക് പെന്‍ഷന്‍ കിട്ടാത്ത അവസ്ഥ സൃഷ്ടിക്കുന്നതിനാണ് എസ്എഫ്‌ഐയുടെ താളത്തിനുതുള്ളിയ ഉന്നതവിദ്യാഭ്യാസ വകുപ്പ് ശ്രമിച്ചത്. ഹൈക്കോടതി വിധി ഇക്കൂട്ടരുടെ മുഖത്തേറ്റ അടിയാണ്.

ഡോ. രമയ്‌ക്കെതിരെ വകുപ്പു തല നടപടിയെടുക്കാന്‍ കോഴിക്കോട് കോളജിയേറ്റ് എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അന്വേഷണ ചുമതല നല്‍കിയപ്പോള്‍തന്നെ ഹൈക്കോടതി ആ നടപടി സ്റ്റേ ചെയ്തിരുന്നു. ഇതില്‍ അമര്‍ഷംപൂണ്ടാണ് പഴയൊരു പരാതി പൊടിതട്ടിയെടുത്ത് വകുപ്പുതല നടപടിയുടെ ഭാഗമായി അവസാന പ്രവൃത്തി ദിവസം കുറ്റപത്രം നല്‍കിയത്. എസ്എഫ്‌ഐയുടെ നിരന്തരമായ സമ്മര്‍ദഫലമായാണ് തനിക്കെതിരെ വകുപ്പ് തല നടപടിയെടുത്തതെന്നും, ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് വകുപ്പ് ഇതിന് തയ്യാറായതെന്നും അധ്യാപികയുടെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കോടതി ഇത് ശരിവയ്‌ക്കുകയാണുണ്ടായത്. അധ്യാപികയുടെ പെന്‍ഷന്‍ മുടക്കുകയാണ് പരാതിയുടെയും അതിനെ തുടര്‍ന്നുള്ള വകുപ്പുതല നടപടിയുടെയും ലക്ഷ്യമെന്ന് ഹര്‍ജിക്കാരി പറഞ്ഞതും കോടതി അംഗീകരിച്ചു. പ്രിന്‍സിപ്പലിനെതിരെ പ്രത്യക്ഷത്തില്‍ തെളിവൊന്നുമില്ലെന്നും എസ്എഫ്‌ഐ ഇടപെടല്‍ വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. ഈ കോടതി വിധി എസ്എഫ്‌ഐയെ മാത്രമല്ല, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിക്കാന്‍ പദവി ദുരുപയോഗം ചെയ്യുന്ന ഈ മന്ത്രി മുന്‍ എസ്എഫ്‌ഐ നേതാവിനെപ്പോലെ പെരുമാറിയെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. കോടതി വിധിയോടുള്ള മന്ത്രിയുടെ പ്രതികരണം എന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്.

എസ്എഫ്‌ഐയുടെ ഫാസിസത്തിനിരയാവുന്ന ആദ്യത്തെയാളല്ല ഡോ.രമ. വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിന്റെ പേരില്‍ സര്‍വകലാശാലകളും കോളജുകളും കയ്യടക്കിവച്ച് എസ്എഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. ഇതിന് വഴങ്ങാത്തവരുടെ ജീവനെടുക്കാന്‍പോലും സിപിഎം തീറ്റിപ്പോറ്റുന്ന ഈ അക്രമിസംഘം മടിക്കില്ല. ഇതിന്റെ ഇരയാണ് വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല കാമ്പസില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥി. ഇതു ചെയ്തവരെ രക്ഷിക്കാന്‍ സിപിഎമ്മും പിണറായി സര്‍ക്കാരും കാണിച്ച കള്ളക്കളികള്‍ ഇപ്പോള്‍ പൊതുസമൂഹത്തിന് ബോധ്യമുണ്ടല്ലോ. ചാന്‍സലറായ ഗവര്‍ണറെ കാമ്പസുകളില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ എസ്എഫ്‌ഐ നടത്തിയ അക്രമാസക്ത സമരവും ആരും മറന്നിട്ടുണ്ടാവില്ല. കാമ്പസുകളില്‍ എസ്എഫ്‌ഐയുടെ അരാജകത്വത്തെ ചോദ്യംചെയ്യുന്ന ആദ്യയാളല്ല ഡോ. രമ. പാലക്കാട് വിക്‌ടോറിയ കോളജ് പ്രിന്‍സിപ്പലായിരുന്ന ഡോ. ടി.എന്‍. സരസുവിന് കുഴിമാടം തീര്‍ത്താണ് എസ്എഫ്‌ഐക്കാര്‍ യാത്രയയപ്പ് നല്‍കിയത്. എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലായിരുന്ന എന്‍.എല്‍.ബീനയുടെ കസേര കത്തിച്ചാണ് എസ്എഫ്‌ഐക്കാര്‍ പ്രതികാരം തീര്‍ത്തത്. കോളജിലെ എസ്എഫ്‌ഐക്കാരുടെ അസാന്മാര്‍ഗിക പ്രവൃത്തികള്‍ ചോദ്യം ചെയ്തതാണ് ഈ അധ്യാപിക ചെയ്ത കുറ്റം! സിപിഎമ്മിന്റെ സംഘടനാ ബലവും സര്‍ക്കാരിന്റെ പിന്തുണയും ഉപയോഗിച്ച് കേരളത്തിലെ കോളജ് കാമ്പസുകളെ എസ്എഫ്‌ഐ തങ്ങളുടെ അധോലോകമാക്കി മാറ്റിയിരിക്കുകയാണ്. ഇതിന് നേതൃത്വം നല്‍കുന്നവര്‍ക്കു വേണ്ടതായ പണവും പിന്തുണയും ലഭിക്കുന്നു. ലക്ഷണമൊത്ത ക്രിമിനലുകളായി ഇവര്‍ മാറുകയും, പിന്നീട് പാര്‍ട്ടി നേതാക്കളായിത്തീരുകയും ചെയ്യുന്നു. ഇപ്പോഴത്തെ കോടതിവിധി കാമ്പസുകളിലെ എസ്എഫ്‌ഐ ഫാസിസത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുസമൂഹത്തിനും പ്രേരണ നല്‍കുമെന്ന് പ്രതീക്ഷിക്കാം.

Tags: SFIKerala High court
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

Kerala

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

Kerala

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

Thiruvananthapuram

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

Kerala

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.