തിരുവനന്തപുരം: അനില്‍ ആന്‍റണിക്ക് കൈക്കൂലി 25 ലക്ഷം കൈക്കൂലി കൊടുത്ത കാര്യം തനിക്ക് അറിയാമെന്ന ദല്ലാള്‍ നന്ദകുമാറിന്റെ പ്രസ്താവന ഉമാ തോമസ് എംഎല്‍എ നിഷേധിച്ചു. ഇക്കാര്യത്തെക്കുറിച്ച് തനിക്ക് ഒരു അറിവുമില്ലെന്നും ഉമാ തോമസ് എംഎല്‍എ പറഞ്ഞു.
യുപിഎ സർക്കാരിന്റെ കാലത്ത് കേരള ഹൈക്കോടതിയിലെ സിബിഐ സ്‌റ്റാൻഡിങ് കൗൺസൽ നിയമനത്തിനായി 25 ലക്ഷം രൂപ കൈക്കൂലി അനിൽ ആന്‍റണി വാങ്ങിയ കാര്യം പി.ജെ. കുര്യനും ഉമാതോമസ് എംഎല്‍എയ്‌ക്കും അറിയാമെന്ന് നന്ദകുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യമാണ് ഉമാ തോമസ് അറിയില്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞത്.
പി.ടി. തോമസിനെ കല്യാണം കഴിച്ച കാലത്തേ നന്ദകുമാറിനെ അറിയാമെന്നും അദ്ദേഹത്തെ നന്ദപ്പന്‍ എന്നാണ് വിളിക്കാറുള്ളതെന്നും ഉമാ തോമസ് എംഎല്‍എ. നന്ദപ്പന്‍ അന്ന് സൈക്കിളില്‍ നടന്ന ഒരു നല്ല കോണ്‍ഗ്രസുകാരനായിരുന്നുവെന്നും ഉമാ തോമസ് പറഞ്ഞു. താന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ ദല്ലാള്‍ നന്ദകുമാറിന്റെ ക്ഷേത്രത്തില്‍ പോയ കാര്യവും ഉമാ തോമസ് പറഞ്ഞു.
യുപിഎ സർക്കാരിന്റെ കാലത്ത് കേരള ഹൈക്കോടതിയിലെ സിബിഐ സ്‌റ്റാൻഡിങ് കൗൺസൽ നിയമനത്തിനായി 25 ലക്ഷം രൂപ അനിൽ ആന്‍റണി വാങ്ങിയെന്നും, നിയമനം നടക്കാതെ വന്നതിനെത്തുടർന്ന് ഏറെ പണിപ്പെട്ടാണ് പണം തിരികെ വാങ്ങിയതെന്നും ആയിരുന്നു ദല്ലാൾ നന്ദകുമാറിന്റെ ആരോപണം.
ദല്ലാള്‍ നന്ദകുമാറിന്റെ ഈ ആരോപണം അനില്‍ ആന്‍റണി തള്ളിയിരുന്നു. ജഡ്‌ജിയെ മാറ്റുന്നതടക്കമുള്ള നടക്കാത്ത ആവശ്യങ്ങളുമായി നന്ദകുമാര്‍ തന്നെ കാണാന്‍ വന്നിരുന്നു. പി ജെ കുര്യന്‍ ആന്‍റണിയേയും ഉമ്മന്‍ ചാണ്ടിയേയും കെ കരുണാകരനെയും എല്ലാം ചതിച്ചയാളാണ്. ഇപ്പോള്‍ ആന്‍റണിയെ ചതിക്കാനുള്ള നീക്കമാണ് നടത്തുന്നത്. തനിക്കെതിരെ മനപ്പൂര്‍വം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു പിന്നില്‍ പിജെ കുര്യന്റെ ബുദ്ധിയാണെന്നും ആ അജണ്ടയില്‍ വീഴില്ലെന്നും അനില്‍ ആന്‍റണി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: