ടൊറന്റോ: ആര്. പ്രജ്ഞാനന്ദയ്ക്കും സഹോദരി വൈശാലി രമേശ് ബാബുവിനും കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റില്‍ ആദ്യ ജയം. ഓപ്പണ്‍ വിഭാഗത്തില്‍ പ്രജ്ഞാനന്ദയും വനിതാവിഭാഗത്തില്‍ വൈശാലിയും ജയം നേടി. മൂന്നാം റൗണ്ടില്‍ വിദിത്തിനെ 45 നീക്കങ്ങളിലാണ് പ്രജ്ഞാനന്ദ മറികടന്നത്.
വനിതാവിഭാഗത്തില്‍ ബള്‍ഗേറിയയില്‍ നിന്നുള്ള ന്യുര്‍ഗില്‍ സലിമോവയ്ക്കെതിരെയായിരുന്നു വൈശാലിയുടെ ജയം. കൊനേരു ഹംപി- ടാന്‍ സോങ് യി മത്സരം സമനിലയായി. ഫാബിയാനോ കരുവാനയും യാന്‍ നീപോംനീഷിയും ഡി. ഗുകേഷുമാണ് രണ്ട് പോയിന്റുമായി മുന്നില്‍. ഒന്നര പോയിന്റുമായി പ്രജ്ഞനന്ദയും വിദിത് ഗുജറാത്തിയും തൊട്ടു പിന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: