കോട്ടയം: വീടില്ലാത്തവര്‍ വാടകയ്ക്കു താമസിക്കാമെന്നു വച്ചാലും പണിയൊന്നുമില്ലാത്തവര് ഒരു മുറി വാടകക്കെടുത്ത് കട നടത്താമെന്നു വച്ചാലും കേരള സംസ്ഥാനത്ത് ഇനി ചെലവേറും. വീടുകളും കടമുറികളും വാടകയ്ക്കു നല്‍കുന്നതിന് കരാര്‍ നിര്‍ബന്ധമാക്കുകയും മുദ്രപത്രവില കുത്തനെ കൂട്ടുകയും ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ബഡ്ജറ്റ് നിര്‍ദേശമാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്.
ഇനി 11 മാസത്തേക്ക് വാടക കരാര്‍ എഴുതി മാത്രമേ കാര്‍ഷിക വാണിജ്യ മേഖലകളിലെ കെട്ടിടങ്ങള്‍ പാട്ടത്തിനും വാടകയ്ക്കും നല്‍കാനാകൂ. നേരത്തെ അത് അത്ര നിര്‍ബന്ധമല്ലായിരുന്നു. വാടക കരാറിന് നിലവില്‍ 200 രൂപ സ്റ്റാമ്പ് പേപ്പര്‍ മതിയായിരുന്നത് 500 രൂപയാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. പുതിയ നിരക്ക് അനുസരിച്ച് പാട്ടക്കാരന്റെ കാലാവധി അനുസരിച്ച് പല സ്ലാബുകളായി തിരിച്ച് നിശ്ചിത ശതമാനത്തിന് 8% സ്റ്റാമ്പ് ഡ്യൂട്ടി നല്‍കണം. കാര്‍ഷിക വാണിജ്യ മേഖലകളിലെ എല്ലാ പാട്ട കരാറുകള്‍ക്കും പുതിയ നിബന്ധന ബാധകമാണ്.
വാടക കുറച്ചു കാണിച്ച് സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കാതിരിക്കാന്‍ ഭൂമിയുടെ ന്യായവില കൂടി പരിഗണിക്കണമെന്ന വ്യവസ്ഥ വയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നിലവിലുള്ള വ്യവസ്ഥകളില്‍ തന്നെ വ്യക്തതയില്ലാത്തതിനാല്‍ എങ്ങനെ നടപ്പാക്കുമെന്നതിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ ആശയക്കുഴപ്പത്തിലാണ്. ഇതിനാല്‍ ചട്ടംനിലവില് വന്നുവെങ്കിലും പഠിച്ച ശേഷമേ നടപ്പാക്കാന്‍ ആരംഭിക്കൂ എന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: