Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രബുദ്ധ കേരളത്തിലെ ഇടതുപക്ഷ വേട്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 03:30 am IST
in Editorial

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ ലൈംഗിക പീഡനത്തിനിരയായ യുവതിക്കൊപ്പംനിന്നതിന് സിപിഎമ്മിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും പ്രതികാര നടപടി നേരിടേണ്ടി വന്ന നഴ്‌സായ അനിതയ്‌ക്ക് ഒടുവില്‍ നിയമന ഉത്തരവ് ലഭിച്ചിരിക്കുന്നു. മെഡിക്കല്‍ കോളജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലായിരിക്കും ഇനിമുതല്‍ അനിതയുടെ സേവനം. അതിജീവിതയ്‌ക്കൊപ്പം നിന്നതിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് സീനിയര്‍ നഴ്‌സായ അനിതയെ സ്ഥലംമാറ്റുകയായിരുന്നു. ഇതിനെതിരെ അനിത ഹൈക്കോടതിയെ സമീപിക്കുകയും കോഴിക്കോടു തന്നെ പുനര്‍നിയമനത്തിനുള്ള അനുകൂല ഉത്തരവ് നേടുകയും ചെയ്‌തെങ്കിലും സര്‍ക്കാരും ആരോഗ്യവകുപ്പും അത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഏപ്രില്‍ ഒന്നിന് കോടതി ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ ചെന്ന അനിതയെ മെഡിക്കല്‍ കോളജ് അധികൃതര്‍ അതിന് അനുവദിച്ചില്ല. ഓരോരോ കാരണങ്ങള്‍ പറഞ്ഞ് അനിതയ്‌ക്ക് നീതി നിഷേധിക്കുകയായിരുന്നു. നിയമവാഴ്ചയെ അംഗീകരിക്കില്ലെന്ന പരസ്യപ്രഖ്യാപനമായിരുന്നു ഇത്. ഇതിനെതിരെ അനിത മെഡിക്കല്‍ കോളജില്‍ സമരം തുടങ്ങിയതോടെ സംഭവം വിവാദമാവുകയും, സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കുമെതിരെ വ്യാപകമായ വിമര്‍ശനം ഉയരുകയും ചെയ്തു. കോടതിയുത്തരവ് ഉണ്ടായിട്ടും നിയമനം നല്‍കാത്തതിനെ തുടര്‍ന്ന് അനിത സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയതിനു പിന്നാലെയാണ് അവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയത്.

കഴിഞ്ഞ വര്‍ഷം തൈറോയ്ഡ് ശസ്ത്രക്രിയയ്‌ക്കുശേഷം ഐസിയുവില്‍ പ്രവേശിക്കപ്പെട്ട യുവതിയെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ ലൈംഗികമായി പീഡിപ്പിച്ചത്. യുവതി പോലീസില്‍ പരാതി നല്‍കിയതോടെ പ്രശ്‌നം പറഞ്ഞൊതുക്കാന്‍ പ്രതി അംഗമായ ജീവനക്കാരുടെ ഇടതുപക്ഷ യൂണിയനില്‍പ്പെട്ടവര്‍ ശ്രമിച്ചു. അഞ്ച് ജീവനക്കാരാണ് പ്രതിയുടെ വക്കാലത്തുമായി ഇരയെ സമീപിച്ച് പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചത്. പരാതി പിന്‍വലിക്കാന്‍ തന്നെ ഇവര്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി അതിജീവിത ആരോഗ്യവകുപ്പിനെ സമീപിച്ചു. ഈ അഞ്ചുപേര്‍ ആരെന്ന് റിപ്പോര്‍ട്ട് ചെയ്തതാണ് അനിതയെ യൂണിയന്‍കാരുടെയും ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റെയും ശത്രുവാക്കി മാറ്റിയത്. ഇതിനെത്തുടര്‍ന്ന് അനിതയുടെ ഭാഗത്തുനിന്ന് ‘സൂപ്പര്‍വൈസറി ലാപ്‌സ്’ ഉണ്ടായെന്ന സിഎംഒയുടെ റിപ്പോര്‍ട്ട് സംഘടിപ്പിച്ചാണ് അവരെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗികളായെത്തുന്നവര്‍ ഇതിനു മുന്‍പും ഇത്തരം ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാവാറുണ്ടത്രേ. മാനക്കേടു ഭയന്ന് ഇരകള്‍ പരാതിപ്പെടാറില്ലന്നു മാത്രം. അപ്പോഴൊക്കെ അക്രമിക്കൊപ്പം നില്‍ക്കുകയാണ് യൂണിയനില്‍പ്പെട്ട മറ്റ് ജീവനക്കാര്‍ ചെയ്യാറുള്ളത്. പ്രത്യാഘാതങ്ങള്‍ ഭയന്ന് അപമാനം സഹിച്ച് കഴിയാനാണ് ഓരോ സംഭവങ്ങളിലും ഇരകളുടെ വിധി. എന്നാല്‍ തനിക്ക് നേരിട്ട അപമാനം സഹിക്കാന്‍ തയ്യാറാവാതെ യുവതി പരാതിപ്പെടുകയും, ഒത്തുതീര്‍പ്പിന് വഴങ്ങാതിരിക്കുകയും ചെയ്തതോടെ പ്രതിയുടെയും യൂണിയന്റെയും കണക്കുകൂട്ടലുകള്‍ തെറ്റുകയായിരുന്നു.

പ്രബുദ്ധ കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് എത്ര മലീമസമാണ് എന്നതിനും തെളിവാണ് ഈ സംഭവം. ശസ്ത്രക്രിയയ്‌ക്ക് വിധേയമായി അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ഒരു സ്ത്രീ ലൈംഗിക അതിക്രമം നേരിട്ടത് അങ്ങേയറ്റം നിന്ദ്യമായ സംഭവമാണ്. ഇതു ചെയ്ത മനോരോഗിയായ മനുഷ്യമൃഗത്തിന് മാതൃകാപരമായി ശിക്ഷ ലഭിക്കാന്‍ നടപടികളെടുക്കുന്നതിനു പകരം സാധ്യമായ വിധത്തിലെല്ലാം സംരക്ഷിക്കാന്‍ അയാളുള്‍പ്പെടുന്ന സര്‍വീസ് സംഘടനയും പാര്‍ട്ടിയും സര്‍ക്കാരും തയ്യാറായത് അവിശ്വസനീയമായി തോന്നാമെങ്കിലും ഇടതുപക്ഷ കേരളത്തില്‍ ഇതെല്ലാം സാധാരണമാണ്. ഇടതുപക്ഷത്തുള്ളവര്‍ എത്ര ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്താലും പാര്‍ട്ടി ഒപ്പമുണ്ടാകും എന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. ഒരു സ്ത്രീയായിരുന്നിട്ടുപോലും സംസ്ഥാന ആരോഗ്യമന്ത്രി അതിജീവിതയ്‌ക്കൊപ്പം നില്‍ക്കാതിരുന്നത് സമൂഹത്തിനു മുഴുവന്‍ നാണക്കേട് ഉണ്ടാക്കിയിരുന്നു. ലൈംഗിക പീഡനത്തിന് ഇരയാവുന്നവര്‍ക്കൊപ്പം നില്‍ക്കുകയെന്നത് മനുഷ്യധര്‍മമാണ്. അതു ചെയ്തതിന് മറ്റൊരു സ്ത്രീയെയും വേട്ടയാടിയത് ഒരു വിധത്തിലും അംഗീകരിക്കാനാവില്ല. ഭാവിയില്‍ ഇത്തരം സംഭവങ്ങളുണ്ടായാല്‍ ഒരാളും ഇരകള്‍ക്കൊപ്പം നില്‍ക്കാന്‍ പാടില്ലെന്നും, അതിന് ആരെങ്കിലും മുതിര്‍ന്നാല്‍ അനുഭവിക്കേണ്ടിവരുമെന്നുമുള്ള മുന്നറിയിപ്പാണ് ഇടതുപക്ഷ സര്‍ക്കാര്‍ അനിതയ്‌ക്ക് നല്‍കിയിരിക്കുന്നത്. അനിതയ്‌ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞെങ്കിലും ഈ സംഭവം കോടതി വെറുതെ വിടാന്‍ പാടില്ല. ഇരകള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നവരും സംരക്ഷിക്കപ്പെടണം.

Tags: cpmkozhikode medical collegeLeft-wing huntingSenior nurse Anita
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.