യുപിഐ ആപ്പുകള്‍ വഴി സിഡിഎം മെഷീനില്‍ പണം നിക്ഷേപിക്കാനുള്ള സൗകര്യം നടപ്പാക്കാന്‍ റിസര്‍വ് ബാങ്ക് . നിലവില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് സിഡിഎം മെഷീനുകളില്‍ പണമിടുന്നത്. ഇതിനു പകരം ക്യു ആര് കോഡ് യുപിഐ ആപ്പുവഴി സ്കാന്‍ ചെയ്ത് അക്കൗണ്ടിലേക്ക് പണമിടാം. ഇതു വഴി കാര്‍ഡ് കൊണ്ടുനടക്കുന്ന അസൗകര്യം ഒഴിവാകും. യുപിഐ ആപ്പുവഴി പണം പിന്‍വലിക്കാനുള്ള സംവിധാനം നിലവിലുണ്ട്.
ബാങ്കിതര പെയ്മെന്റ് ഓപ്പറേറ്റര്‍മാര്‍ വഴി റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ ഇ റുപ്പി വ്യാപിപ്പിക്കും.നിലവില്‍ ബാങ്കു വഴി മാത്രമാണ് ഇ റുപ്പി നല്‍കുന്നത്. ഇന്റര്‍നെറ്റ് ഇല്ലാതെയും ഇ റുപ്പി കൈമാറ്റം ചെയ്യാനുള്ള പരീക്ഷണം നടക്കുകയാണ്. 50 ലക്ഷത്തോളം ഉപഭോക്താക്കള്‍ നിലവില്‍ ഇ റുപ്പി ഉപയോഗിക്കുന്നുണ്ട്. ചെറുകിട നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ കടപ്പത്രം വാങ്ങാനും വില്‍ക്കാനുള്ള റിസര്‍വ് ബാങ്കിന്റെ റീട്ടെയില്‍ ഡയറക്ട് സംവിധാനത്തിനായി പുതിയ മൊബൈല്‍ ആപ്പും പുറത്തിറക്കും. പ്രതിസന്ധിയിലാകുന്ന ബാങ്കില്‍ നിന്ന് ഉപഭോക്താക്കള്‍ ഒരേസമയം പണം പിന്‍വലിക്കുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി ലിക്യുഡിറ്റി കവറേജ് അനുപാതത്തില്‍ മാറ്റം വരുത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക: