ന്യൂദൽഹി: ഇന്ത്യയിൽ സമാധാനം തകർക്കാനോ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനോ ഭീകരർ ശ്രമിച്ചാൽ തക്കതായ മറുപടി നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയന്റെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.
തീവ്രവാദികൾ പാക്കിസ്ഥാനിലേക്ക് ഒളിച്ചോടിയാൽ അവരെ വധിക്കാൻ അയൽരാജ്യത്തേക്ക് ഇന്ത്യ കടക്കുമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരതയെ നേരിടാൻ ന്യൂദൽഹിക്ക് ഉറച്ച തീരുമാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
2019 ന് ശേഷം ദേശീയ സുരക്ഷയോടുള്ള ധീരമായ സമീപനത്തിന്റെ ഭാഗമായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പാകിസ്ഥാനിൽ തീവ്രവാദികളെ കൊലപ്പെടുത്തിയതിനെ സംബന്ധിച്ച് ദി ഗാർഡിയൻ പത്രം വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു.
അയൽരാജ്യത്ത് നിന്നുള്ള ഭീകരർ ഭാരതത്തിലെ സമാധാനം തകർക്കാനോ ഭാരതത്തിൽ ഭീകരപ്രവർത്തനം നടത്താനോ ശ്രമിച്ചാൽ തക്കതായ മറുപടി ഞങ്ങൾ നൽകുമെന്നും സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: