Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

പരമവും ഏകവുമായ സത്തയുടെ പൊരുള്‍

ശിവകുമാര്‍byശിവകുമാര്‍
Apr 6, 2024, 12:51 am IST
inSamskriti

സ പര്യാഗാച്ഛുക്രമകായമവ്രണം
അസ്‌നാവിരം ശുദ്ധമപാപവിദ്ധം
കവിര്‍മനീഷീ പരിഭൂഃ സ്വയംഭൂര്യാഥാ
തഥ്യതോളര്‍ത്ഥാന്‍ വ്യദധാച്ഛാശ്വതീഭ്യഃ സമാഭ്യഃ
(ശ്ലോകം 8)

(ആ ചുറ്റും വ്യാപിച്ചിരിക്കുന്നതും, പ്രകാശിച്ചുകൊണ്ടിരിക്കുന്നതും, ശരീരം ഇല്ലാത്തതും, വ്രണം ഇല്ലാത്തതും, ഞരമ്പുകള്‍ ഇല്ലാത്തതും, ശുദ്ധവും, ധര്‍മ്മാധര്‍മ്മാദി പുണ്യപാപസമ്പര്‍ക്കരഹിതവും, സര്‍വസാക്ഷിയും, സങ്കല്‍പ്പശക്തികൊണ്ട് മഹാകവിയും, എല്ലാറ്റിനും മേലെയുള്ളതും തന്നെത്താന്‍ ഉണ്ടായതും ആകുന്നു. ആ എന്നും നിലനില്‍പ്പുള്ള സംവത്സരപ്രജാപതികള്‍ക്കായി കാര്യങ്ങളെ ശരിയായ വിധത്തില്‍ വിഭജിച്ചുകൊടുത്തു.)

ഈ ശ്ലോകത്തിന്റെ ആദ്യ ഭാഗം (‘ആ ചുറ്റും വ്യാപിച്ചിരിക്കുന്നതും പ്രകാശിച്ചുകൊണ്ടിരിക്കുന്നതും…’ എന്ന് തുടങ്ങി ‘തന്നെത്താന്‍ ഉണ്ടായതും ആകുന്നു.’ എന്നത് വരെ) ഈ ശ്വരന്റെ സ്വരൂപമായി ഇതിനകം പറഞ്ഞു വന്നത് തന്നെയാണെന്ന് തോന്നാമെങ്കിലും, അടുത്ത ഭാഗമായ ‘ആ എന്നും നിലനില്‍പ്പുള്ള സംവത്സരപ്രജാപതികള്‍ക്കായി കാര്യങ്ങളെ ശരിയായ വിധത്തില്‍ വിഭജിച്ചു കൊടുത്തു’ എന്നത് വളരെ ആശയ കുഴപ്പം ഉണ്ടാ ക്കുന്നതാണ്. ഇവിടെ ആരാണ് കൊടുക്കുന്നത്? എന്നതിന് ഈശ്വരനെന്ന ഉത്തരമുണ്ട്. എന്നാല്‍ ആര്‍ക്കാണ് കൊടുക്കുന്നത്, എന്നായാല്‍ മറ്റൊന്നിനെ കാണേണ്ടിവരും.

ഇതുവരെ പറഞ്ഞത് പ്രകാരം ഈശ്വരനെ, അല്ലെങ്കില്‍ ആ പരമവും ഏകവുമായ സത്തയെ രണ്ടായി കാണുവാന്‍ കഴിയില്ല. മാത്രമല്ല, ഒരു രൂപത്തില്‍ അതിനെ ഒതുക്കുവാനും സാധ്യമല്ല. പക്ഷേ ഇവിടെ അത് രണ്ടും ഗോപ്യമായി ചെയ്തിരിക്കുകയാണ്. മറ്റൊന്ന് എല്ലാ വ്യവഹാരങ്ങള്‍ക്കും അപ്പുറത്തെന്നു പറഞ്ഞിരുന്നത് ഇവിടെ കൊടുക്കുകയും വാങ്ങുകയും ചെയ്ത് വ്യവഹരിക്കുകയാണ്. ശരിക്കും ഈ കാഴ്ചയുടെ പൊരുളിലാണ് ഹിന്ദുദര്‍ശനത്തിന്റെ മര്‍മ്മം ഇരിക്കുന്നത്.

അതിനായി ആദ്യം വേണ്ടത്, എനിക്കുള്ളത് അടച്ചു സൂക്ഷിക്കുവാന്‍ കഴിയുന്ന എന്തെങ്കിലും ഒരു സംവിധാനമാണ്. മറ്റുള്ളവര്‍ക്ക് വഴങ്ങാത്തതും എന്നാല്‍ പൂര്‍ണമായും എനിക്ക് വഴങ്ങുന്നതുമാകണം ആ സംവിധാനം. അവിടം, എനിക്ക് ആവശ്യമുള്ളപ്പോള്‍ മാത്രം അകത്ത് കടക്കുവാന്‍ കഴിയുന്ന രീതിയില്‍, ഒരു ചെറിയ ഭാഗം ഒഴിച്ച് ബാക്കിയുള്ള സ്ഥലം മുഴുവന്‍, അകത്തെന്തെന്ന് കാണുവാന്‍ കഴിയാത്തവിധം മറച്ചതുമാകണം.

തുറസ്സായ സ്വന്തം സ്ഥലത്ത്, സ്വകാര്യതയില്ലാതെ നിന്നപ്പോള്‍ ചിന്തിച്ചുപോയി. എനിക്കുള്ളത് അടച്ചു സൂക്ഷിക്കുവാന്‍ കഴിയുന്ന ഒരു പ്രത്യേകസ്ഥലം (മുറി) വേണം. അതിന് ആദ്യമായി കണ്ടെത്തേണ്ടത് എനിക്കുമാത്രം സ്വാതന്ത്ര്യം നല്‍കുന്ന വിധം പ്രവര്‍ത്തിക്കുന്ന ഒരു സാധനത്തെയാണ് (അതിനായി ഒരു പൂട്ടിനെ ഉപയോഗിക്കാം). തുടര്‍ന്ന്, ആവശ്യമുള്ളപ്പോള്‍ അകത്തേക്ക് കടക്കുവാനായി ഒരു ഭാഗത്ത്, പൂട്ടിനാല്‍ നിയന്ത്രിക്കുവാന്‍ കഴിയുന്ന ഒരു പ്രവേശന സംവിധാനവും പിടിപ്പിക്കണം. (അവിടെ വാതില്‍ എന്ന സങ്കേതം ഉപയോഗിക്കാം). ഇനി അതിനുചുറ്റുമുള്ള ഭാഗം മറയ്‌ക്കുവാനായി ചുടുകട്ടയും സിമന്റും ഉപയോഗിക്കാം. ആ മുറി എങ്ങനെയാകണം എന്നതിന്റെ അടിസ്ഥാനവിവരങ്ങളാണ് രൂപപ്പെടുത്തിയത്. എന്നാല്‍ അത് സൃഷ്ടിച്ചെടുക്കുവാനുള്ള ക്രമമല്ല ഇത്. അതിന്റെ നിര്‍മ്മിതി നടക്കുമ്പോള്‍ ആദ്യം ചുമരും അവസാനം പൂട്ടും വരുന്ന രീതിയില്‍, നേരെ തിരിച്ചാണ് കാര്യങ്ങള്‍ സംഭവിക്കുന്നത്.

ഇവിടെ മേല്‍പറഞ്ഞ രണ്ട് ഖണ്ഡികകളില്‍ ആദ്യത്തേത്, സാഹചര്യങ്ങള്‍ ആവശ്യപ്പെട്ടതുമൂലം മനസ്സ് തനിക്ക് വേണ്ടതെന്താണെന്ന് കണ്ട് ഒരാശയത്തെ (സങ്കല്‍പ്പത്തെ) രൂപപ്പെടുത്തുകയായിരുന്നു, അതെങ്ങനെ വേണം എന്ന ചിന്തയായി അടുത്തത്. അതാണ് രണ്ടാ മത്തെ ഖണ്ഡികയില്‍ നടന്നത്. അതിനായി തനിക്ക് കിട്ടാവുന്ന സാധനങ്ങള്‍ സ്വരൂപിച്ച് ആ ആശയത്തെ യാഥാര്‍ഥ്യത്തിന്റെ തലത്തിലേക്ക് മാറ്റുകയായിരുന്നു. (അതായത് വ്യക്തമായ ഒരു ജ്ഞാനത്തിന്റെ അടിത്തറയിലേക്ക് ആ സങ്കല്‍പ്പത്തെ മാറ്റുകയായിരുന്നു) അതിന് ശേഷമേ മുറിയുടെ നിര്‍മ്മാണം നടക്കൂ.
(തുടരും)

 

Tags: DevotionalHinduismThe Window to One's DivinityIshavasyopanishat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.