Categories: Samskriti

ചിത്രകല ക്ഷേത്രത്തില്‍

(ആര്‍എസ്എസ് പ്രചാരകനും തന്ത്രവിദ്യാപീഠം സ്ഥാപകനും കേരള ക്ഷേത്ര സംരക്ഷണസമിതി അമരക്കാരനുമായിരുന്ന പി. മാധവ്ജിയുടെ 'ക്ഷേത്ര ചൈതന്യ രഹസ്യം' ഗ്രന്ഥത്തില്‍ നിന്ന്)

Published by

ദൃശ്യകലകളില്‍ സുപ്രധാനമായ ഒന്നാണല്ലോ ചിത്രമെഴുത്ത്. കേരളത്തിലെ ക്ഷേത്ര ചുമരുകളിലും മേല്‍ക്കൂരകളിലും അതിമനോഹരമായ രീതിയില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ഒരു പ്രധാന പാഠ്യവിഷയം തന്നെയാണ്. ഇതേസംഗതി നമ്മുടെ കളമെഴുത്ത് പാട്ടിലും വരുന്നുണ്ട്.

ഭദ്രകാളി, അയ്യപ്പന്‍, വേട്ടേക്കരന്‍ തുടങ്ങിയ ദേവീ ദേവന്മാരുടെ വര്‍ണ്ണോജ്ജ്വലങ്ങളായ ചിത്രങ്ങള്‍ ചുവപ്പ്, കറുപ്പ്, വെള്ള തുടങ്ങിയ പൊടികള്‍ മാത്രമുപയോഗിച്ച് വരച്ച് അവയെ വിധിപ്രകാരം ആരാധിച്ച് ഉദ്വസിച്ച് നര്‍ത്തനവിധിപ്രകാരം മാച്ചുകളഞ്ഞു പ്രസാദവിതരണം ചെയ്യുന്ന രീതിയാണിതിനുള്ളത്.

ഒരൊറ്റ കമ്പിയുള്ള ഒരു വീണയുടെ സഹായത്തോടെ തോറ്റംപാട്ടുകള്‍ എന്ന ദേവീ, ദേവ കഥാഭാഗങ്ങള്‍ ഇവിടെ പാടുന്നു. ദാരിക വധമാണ് ഏറെക്കുറേ കഥാഭാഗങ്ങള്‍. ഇതേ ദാരികവധത്തെ അനുസ്മരിപ്പിക്കുന്ന മുടിയേറ്റ് എന്ന നാടകാഭിനയവവും ഇവിടെ നടത്തിവരുന്നത് ഇത്തരുണത്തില്‍ അനുസ്മരിക്കട്ടെ. ഭദ്രകാളീ ക്ഷേത്രങ്ങളില്‍ തെക്കന്‍ ദിക്കുകളില്‍ നടത്തിവരുന്ന അനുഷ്ഠാനങ്ങളില്‍ പ്രധാനമായ ഒന്ന് പടയണി എന്ന നാടന്‍ കലയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by