തായ്പേയ്: തായ്വാന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രതിരോധ സേനയെ ഇറക്കി ചൈന. ചൊവ്വാഴ്ച തായ്വാന് ഏഴ് ചൈനീസ് നാവിക കപ്പലുകളും ആറ് സൈനിക വിമാനങ്ങളും രാജ്യത്തിന് ചുറ്റും ട്രാക്ക് ചെയ്തതായി തായ്വാന് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇത് രണ്ടാം തവണയാണ് ഇത്തരമൊരു നടപടി ചൈനയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.
ഇന്ന് രാവിലെ 6 മണിയോടെ (പ്രദേശിക സമയം) തായ്വാന് ചുറ്റും 6 ചൈനീസ് പട്ടാള വിമാനങ്ങളും 7 നേവി കപ്പലുകളും കണ്ടെത്തിയതായി തായ്വാനിലെ ദേശീയ പ്രതിരോധ മന്ത്രാലയം എക്സിലെ ഒരു ഔദ്യോഗിക പോസ്റ്റിലൂടെ വ്യക്തമാക്കി.
6 PLA aircraft and 7 PLAN vessels around Taiwan were detected by 6 a.m.(UTC+8) today. 2 of the aircraft crossed the median line of the Taiwan Strait. #ROCArmedForces have monitored the situation and employed appropriate forces to respond. pic.twitter.com/AGewQeaKNb
— 國防部 Ministry of National Defense, R.O.C. 🇹🇼 (@MoNDefense) April 2, 2024
ഇതില്‍ രണ്ടു വിമാനം തായ്വാന് കടലിടുക്കിന്റെ മധ്യരേഖ മുറിച്ചുകടന്നു. രാജ്യത്തിന്റെ പ്രതിരോധ സേന സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും പ്രതികരിക്കാന്‍ ഉചിതമായ സേനയെ നിയമിക്കുകയും ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മില്‍ നിരന്തര സംഘര്‍ഷങ്ങളും അഭിപ്രായ വ്യത്യാസങ്ങളും നിലനില്‍ക്കെയാണ് ചൈനയുടെ ഈ പ്രതികരണം. വിഷയം രൂക്ഷമായാല്‍ തിരിച്ചടിക്കാന്‍ തയ്യാറായിയാണ് തായ്വാന് നില്‍ക്കുന്നതെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: