Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫ്രഞ്ച് ലീഗില്‍ കുതിപ്പ് തുടര്‍ന്ന് പിഎസ്ജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2024, 12:38 am IST
inFootball

പാരിസ്: ഫ്രഞ്ച് ലീഗില്‍ മാഴ്‌സെക്കെതിരെ മികച്ച വിജയവുമായി പിഎസ്ജി. കിരീടത്തിലേക്ക് കുതിക്കുന്ന അവര്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വിജയം സ്വന്തമാക്കിയത്. പത്തുപേരുമായി കളിച്ചാണ് അവരുടെ വിജയം. 40-ാം മിനിറ്റില്‍ പിഎസ്ജിയുടെ ലോപസ് ബെറാള്‍ഡോ ചുവപ്പുകാര്‍ഡ് പുറത്തുപോയി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 53-ാം മിനിറ്റില്‍ വിറ്റീഞ്ഞയും 85-ാം മിനിറ്റില്‍ റാമോസുമാണ് ഗോളടിച്ചത്.

മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ പിഎസ്ജിക്ക് ഗോളടിക്കാന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും കോളോ മുവാനി നല്‍കിയ ക്രോസ് ഫാബിയന്‍ ലൂയിസ് പാഴാക്കി. വൈകാതെ മാഴ്‌സെ താരം ഒബൂമയാങ്ങിന്റെ ഷോട്ട് പിഎസ്ജി ഗോള്‍കീപ്പര്‍ ഡോണറുമ്മ കൈയിലൊതുക്കിയപ്പോള്‍ മറ്റൊരു ഷോട്ട് ക്രോസ് ബാറിനോട് ചേര്‍ന്ന് പുറത്തുപോയി.

40-ാം മിനിറ്റിലാണ് പിഎസ്ജിക്ക് തിരിച്ചടിയായി ലോപസ് ബെറാള്‍ഡോ ചുവപ്പുകാര്‍ഡ് വാങ്ങിയത്. ഒബൂമയാങ്ങിനെ കൈകൊണ്ട് പിടിച്ചുതള്ളിയതിനായിരുന്നു വാര്‍ പരിശോധനയിലൂടെ റഫറിയുടെ ശിക്ഷ.

എന്നാല്‍, ഒരാളുടെ കുറവുണ്ടായിട്ടും തകര്‍പ്പന്‍ മുന്നേറ്റങ്ങള്‍ നടത്തിയ പിഎസ്ജി 53-ാം മിനിറ്റില്‍ ലീഡ് നേടി. സ്വന്തം ഹാഫില്‍നിന്ന് പന്തുമായി മുന്നേറിയ വിറ്റിഞ്ഞ എതിര്‍ ബോക്‌സിനടുത്ത് വെച്ച് ഡെംബലെക്ക് പന്ത് കൈമാറിയെങ്കിലും തിരിച്ചുനല്‍കിയപ്പോള്‍ പിഴവില്ലാതെ വലകുലുക്കുകയായിരുന്നു. അഞ്ച് മിനിറ്റിനകം മാഴ്‌സെയുടെ ഗോള്‍ശ്രമം ഡോണറുമ്മ തട്ടിത്തെറിപ്പിച്ചെങ്കിലും റീ ബൗണ്ടില്‍ പന്ത് വലയിലെത്തി. എന്നാല്‍, ഓഫ്‌സൈഡ് ഫഌഗ് ഉയര്‍ന്നത് തിരിച്ചടിയായി. 85-ാം മിനിറ്റില്‍ പിഎസ്ജിയുടെ ജയമുറപ്പിച്ച ഗോളെത്തി. മാഴ്‌സെക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍കിക്കില്‍നിന്ന് പന്ത് പിടിച്ചെടുത്ത് നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ അസന്‍സിയോ നല്‍കിയ ക്രോസ് ഗോണ്‍സാലോ റാമോസ് ഫിനിഷ് ചെയ്യുകയായിരുന്നു. കളിയുടെ അവസാന മിനിറ്റുകളില്‍ മൂന്നുതവണ കൂടി ഡോണറുമ്മയുടെ തകര്‍പ്പന്‍ രക്ഷപ്പെടുത്തലുകള്‍ മാഴ്‌സെയുടെ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി.

മറ്റൊരു കളിയില്‍ ബ്രെസ്റ്റ് 1-0ന് ലോറിയന്റിനെ പരാജയപ്പെടുത്തി. ജയത്തോടെ ലീഗില്‍ ഒന്നാമതുള്ള പിഎസ്ജിക്ക് 12 പോയിന്റിന്റെ ലീഡായി. 27 കളികളില്‍ നിന്ന് 62 പോയിന്റുള്ള അവര്‍ക്ക് പിന്നില്‍ 50 പോയിന്റുള്ള ബ്രെസ്റ്റാണ് രണ്ടാമത്. 49 പോയിന്റുമായി മൊണാക്കൊയാണ് മൂന്നാമത്.

 

Tags: PSGFrench League
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പിഎസ്ജി കിരീടനേട്ടത്തിന് ഒരു പോയിന്റ് അകലെ

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു
Football

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

Football

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

കിരീടനേട്ടം ആഘോഷിക്കുന്ന പിഎസ്ജി ടീം അംഗങ്ങള്‍
Football

ഫ്രഞ്ച് സൂപ്പര്‍ സ്റ്റാര്‍ പിഎസ്ജി തന്നെ

Football

പിഎസ്ജി ആദ്യമായി യുവേഫ സൂപ്പര്‍ കപ്പ് കിരീടം നേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് മാറ്റം: വിയോജിപ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.