Categories: Alappuzha

മതവികാരം വ്രണപ്പെടുത്തിയതിന് എസ്ഡിപിഐ നേതാവിനെതിരെ പരാതി

Published by

അമ്പലപ്പുഴ: പൊതുയോഗത്തില്‍ ഹിന്ദുമത വികാരം വ്രണപ്പെടുത്തുകയും, ഭഗവാന്‍ ശ്രീരാമനെ അധിക്ഷേപിക്കുകയും ചെയ്ത എസ്ഡിപിഐ നേതാവിന് എതിരെ പോലീസില്‍ പരാതി നല്‍കി.

എസ്ഡിപിഐ തമിഴ്‌നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി രത്‌നം അണ്ണാച്ചിക്കെതിരെയാണ് വിശ്വഹിന്ദു പരിഷത്ത് അമ്പലപ്പുഴ പ്രഖണ്ഡ് സെക്രട്ടറി കെ. അനന്തന്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരി 27ന് ജനമുന്നേറ്റ യാത്രക്കിടെ വളഞ്ഞവഴിയില്‍ നടന്ന യോഗത്തിലാണ് ഹൈന്ദവരെയും, ഭഗവാന്‍ ശ്രീരാമനേയും അടച്ചാക്ഷേപിച്ചത്. മതസ്പര്‍ദ്ധയുണ്ടാക്കി വര്‍ഗീയ കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രസംഗം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by