Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗതാഗത മന്ത്രിക്ക് ഇ ബസുകളോടുള്ള ‘കലിപ്പ്’ തീരുന്നില്ല

നഗരത്തില്‍ എല്ലായിടത്തും എത്തുന്ന ഇ ബസുകളെ തലസ്ഥാന ജനത ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.

സുനില്‍ തളിയില്‍byസുനില്‍ തളിയില്‍
Mar 29, 2024, 12:03 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: നഗരത്തില്‍ ഘട്ടംഘട്ടമായി ഡീസല്‍ ബസുകള്‍ കുറച്ചുകൊണ്ടുവരുവാനാണ് സ്മാര്‍ട്ട്‌സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി ഇലക്ട്രിക് ബസുകള്‍ വാങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി ഫണ്ടും കിഫ്ബി വഴി ലഭിച്ച പണവുമാണ് ബസുകള്‍ വാങ്ങാന്‍ ഉപയോഗിച്ചത്. നഗരത്തില്‍ എല്ലായിടത്തും എത്തുന്ന ഇ ബസുകളെ തലസ്ഥാന ജനത ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.

പക്ഷേ ഗതാഗത വകുപ്പില്‍ ആന്റണിരാജു മാറി കെ.ബി. ഗണേഷ്‌കുമാര്‍ മന്ത്രിയായതോടെ ഇ ബസുകളുടെ ശനിദശയ്‌ക്ക് ആരംഭമായി. മന്ത്രിയായി ചാര്‍ജെടുത്ത അന്നുതന്നെ ഇലക്ട്രിക് ബസുകളോടുള്ള തന്റെ നിലപാട് കെ.ബി. ഗണേഷ്‌കുമാര്‍ വ്യക്തമാക്കിയിരുന്നു.

ഇ ബസുകള്‍ നഷ്ടമാണന്നും ഇനി ഇ ബസുകള്‍ വാങ്ങില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഒരു ഇ ബസ് വാങ്ങുന്ന വിലയ്‌ക്ക് നാല് ഡീസല്‍ ബസുകള്‍ വാങ്ങാമെന്നും മന്ത്രി പറഞ്ഞുവച്ചു. പക്ഷേ ഇടതുമുന്നണിക്ക് അകത്തുനിന്നും പുറത്തും നിന്നും ഇ ബസിനെതിരായുള്ള മന്ത്രിയുടെ നിലപാടിനെതിരെ കനത്ത പ്രതിഷേധമുയര്‍ന്നതോടെയാണ് ഗണേഷ്‌കുമാര്‍ നിലപാട് മയപ്പെടുത്തിയത്.

എന്നാലിപ്പോള്‍ വീണ്ടും മന്ത്രിയുടെ ഇ ബസ് വിരുദ്ധത മറനീക്കി പുറത്തുവന്നു. തലസ്ഥാന നഗരത്തില്‍ ഓര്‍ഡിനറിയായി സര്‍വീസ് നടത്തിയിരുന്ന ഇലക്ട്രിക് ബസുകള്‍ സിറ്റി ഫാസ്റ്റുകളാക്കി മാറ്റി മിനിമം നിരക്ക് പത്തില്‍ നിന്ന് പന്ത്രണ്ടു രൂപയാക്കി.

നഗരത്തിലെ ഗതാഗത സംവിധാനം മെച്ചപ്പെടുത്താനും അന്തരീക്ഷമലിനീകരണം കുറയ്‌ക്കാനുമാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം ഇ ബസുകള്‍ നല്‍കുന്നത്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണ് ഇ ബസുകള്‍ ഓര്‍ഡിനറിയായി നഗരത്തില്‍ സര്‍വീസ് നടത്തിവരുന്നത്. നഗരത്തിനു പുറത്തേക്ക് ഇ ബസുകളുടെ സര്‍വീസ് നീട്ടിയാണ് അവയെ സിറ്റി ഫാസ്റ്റാക്കി മാറ്റിയത്.

കിഴക്കേക്കോട്ടയില്‍ നിന്ന് നെയ്യാറ്റിന്‍കര, വെഞ്ഞാറമൂട്, അയിരൂപ്പാറ, പോത്തന്‍കോട്, വെങ്ങാനൂര്‍ എന്നിവടങ്ങളിലേക്കാണ് ഇ ബസുകള്‍ ഫാസ്റ്റായി ഓടുന്നത്. 10,12,15 എന്നിങ്ങനെയാണ് ഓര്‍ഡിനറി നിരക്കെങ്കില്‍. 12,15,18 എന്നിങ്ങനെയാണ് സിറ്റിഫാസ്റ്റില്‍ ഈടാക്കുന്നത്. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കാതെ തന്നെ യാത്രക്കാരില്‍നിന്നും കൂടുതല്‍ തുക ഈടാക്കാമെന്ന സൗകര്യവും സിറ്റി ഫാസ്റ്റിലൂടെ ലഭിക്കുന്നു.

സിറ്റി സര്‍ക്കുലറായി ഓടുന്ന എട്ടു സര്‍ക്കിളില്‍ നിന്നു രണ്ട് ബസ് വീതം പിന്‍വലിച്ചാണ് പുതിയ പരിഷ്‌കാരം. ആദ്യഘട്ടമെന്ന നിലയില്‍ 16 ബസുകളെയാണ് സിറ്റി ഫാസ്റ്റാക്കി മാറ്റിയത്. മൊത്തം 113 ഇ ബസുകള്‍ നഗരത്തിലോടുന്നുണ്ട്. ക്രമേണ എല്ലാ ഇ ബസുകളും സിറ്റി ഫാസ്റ്റാക്കി വരുമാനം വര്‍ധിപ്പിക്കാനാണ് നീക്കം. നഗരത്തില്‍ എവിടേക്കും യാത്ര ചെയ്യാന്‍ പത്ത് രൂപ എന്നതാണ് സിറ്റി സര്‍ക്കുലര്‍ ബസുകള്‍ ജനപ്രിയമാകാന്‍ കാരണം.

നഗരയാത്രയ്‌ക്ക് ഇ ബസുകളെ ജനങ്ങള്‍ കൂടുതലായി ആശ്രയിച്ച് തുടങ്ങിയതോടെ തിരിച്ചടി നേരിട്ടത് സ്വകാര്യ ബസുകള്‍ക്കാണ്. 103 സ്വകാര്യബസുകള്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്. കൂടുതല്‍ ഇ ബസുകള്‍ സര്‍വീസ് ആരംഭിച്ചതോടെ സ്വകാര്യ ബസുകളുടെ വരുമാനം കുത്തനെ ഇടിഞ്ഞു.

അതുകൊണ്ട് തന്നെ സ്വകാര്യ ബസുകളുടെ ഉടമകള്‍ പ്രതിഷേധത്തിലുമാണ്. സ്വകാര്യ ബസ്സുടമകളെ സന്തോഷിപ്പിക്കാനാണ് നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഇ ബസുകളെ പിന്‍വലിച്ച് നഗരപ്രാന്തപ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതെന്നാണ് യാത്രക്കാരുടെ ആരോപണം. നഗരത്തിലെ ഗതാഗത പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ഇ ബസുകള്‍ കെഎസ്ആര്‍ടിസിക്ക് ലഭ്യമാക്കിയത്.

Tags: E BUSKB Ganeshkumar MLA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗതാഗതമന്ത്രി ഗണേഷ്കുമാറിന് മേയറുടെ താക്കീത്; കോര്‍പറേഷന്‍ കെഎസ്ആര്‍ടിസി നല്‍കിയ 113 ഇലക്ട്രിക് ബസുകള്‍ നഗരത്തില്‍ ഓടണമെന്ന് മേയര്‍

Kerala

ഞങ്ങളെ പെയിന്റ് മാറ്റുമോ ചേട്ട: കെഎസ്‌ആര്‍ടിസിയില്‍ ഇനി ആര്‍ക്കും പരസ്യം പിടിക്കാം: തൊഴില്‍ ദാന പദ്ധതി പ്രഖ്യാപിച്ച്‌ മന്ത്രി കെ ബി ഗണേഷ് കുമാര്‍

Thiruvananthapuram

ഇ-ബസ് പിന്‍വലിച്ചാല്‍ പ്രക്ഷോഭം; മുന്നറിയിപ്പ് നൽകി ബിജെപി, ജനങ്ങളെ ദുരിതത്തിലേക്ക് തള്ളി വിടുന്ന നടപടിയിൽ വ്യാപക പ്രതിഷേധം

India

അയോധ്യ സർവീസിനായി 150 ഇലക്ട്രിക് ബസുകൾ വിന്യസിച്ച് ഗ്രീൻസെൽ മൊബിലിറ്റി; 2 ദശലക്ഷം ഭക്തർക്ക് ഇൻട്രാ-സിറ്റി ഗതാഗത സേവനം നൽകും

News

സിനിമാ വകുപ്പ് കൂടി വേണം, പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം കുറയ്‌ക്കാം, ഔദ്യോഗിക വസതിയും വേണ്ട; നിര്‍ദ്ദേശവുമായി കെ.ബി. ഗണേഷ്‌കുമാര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.