Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

സ്വാമി സ്മരണാനന്ദ: വികസിതഭാരതത്തിന്റെ കരുത്തുറ്റ പ്രചോദനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2024, 12:05 am IST
inMain Article
സ്വാമി സ്മരണാനന്ദജിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി

സ്വാമി സ്മരണാനന്ദജിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി

നരേന്ദ്രമോദി
പ്രധാനമന്ത്രി

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്കിടയില്‍, ശ്രീമദ് സ്വാമി സ്മരണാനന്ദജി മഹാരാജിന്റെ വിയോഗവാര്‍ത്ത എന്റെ മനസ്സിനെ ഏതാനും നിമിഷങ്ങള്‍ നിശ്ചലമാക്കി. ശ്രീമദ് സ്വാമി സ്മരണാനന്ദജി മഹാരാജ് ഇന്ത്യയുടെ ആത്മീയ ബോധത്തിനു വഴിതെളിച്ച വ്യക്തിയാണ്. വ്യക്തിപരമായ നഷ്ടംകൂടിയാണ് അദ്ദേഹത്തിന്റെ വിയോഗം. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ്, സ്വാമി ആത്മസ്ഥാനാനന്ദജിയുടെ വിയോഗവും ഇപ്പോള്‍ സ്വാമി സ്മരണാനന്ദജിയുടെ വിടവാങ്ങലും നിരവധിപേരെ ദുഃഖത്തിലാഴ്‌ത്തി. രാമകൃഷ്ണമഠത്തിന്റെയും മിഷന്റെയും കോടിക്കണക്കിനു ഭക്തരുടെയും സന്ന്യാസിമാരുടെയും അനുയായികളുടേതെന്നപോലെ എന്റെ ഹൃദയവും ഏറെ ദുഃഖത്തിലാണ്.

ഈ മാസമാദ്യം കൊല്‍ക്കത്ത സന്ദര്‍ശിച്ചപ്പോള്‍ സ്വാമി സ്മരണാനന്ദ ജിയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാന്‍ ഞാന്‍ ആശുപത്രിയില്‍ പോയിരുന്നു. ആചാര്യ രാമകൃഷ്ണ പരമഹംസര്‍, ശാരദാദേവി മാതാവ്, സ്വാമി വിവേകാനന്ദന്‍ എന്നിവരുടെ ആശയങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനായി സ്വാമി ആത്മസ്ഥാനാനന്ദജിയെപ്പോലെ, സ്വാമി സ്മരണാനന്ദജിയും തന്റെ ജീവിതമാകെ സമര്‍പ്പിച്ചു. ഈ ലേഖനം എഴുതുമ്പോള്‍, അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകളുടെയും സംഭാഷണങ്ങളുടെയും ഓര്‍മകള്‍ എന്റെ മനസ്സില്‍ നവോന്മേഷം പകരുകയാണ്.

2020 ജനുവരിയില്‍, ബേലൂര്‍ മഠത്തില്‍ താമസിച്ച സമയത്ത്, ഞാന്‍ സ്വാമി വിവേകാനന്ദന്റെ മുറിയില്‍ ധ്യാനിച്ചിരുന്നു. ആ സന്ദര്‍ശനവേളയില്‍, സ്വാമി സ്മരണാനന്ദജിയുമായി സ്വാമി ആത്മസ്ഥാനാനന്ദജിയെക്കുറിച്ചു ഞാന്‍ ഏറെ നേരം സംസാരിച്ചു. രാമകൃഷ്ണമിഷനുമായും ബേലൂര്‍ മഠവുമായും എനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ഏവര്‍ക്കും അറിയാം. ആത്മീയതയുടെ അന്വേഷകന്‍ എന്ന നിലയില്‍, അഞ്ചുപതിറ്റാണ്ടിലേറെയായി ഞാന്‍ വിവിധ സന്ന്യാസിമാരെയും മഹാത്മാക്കളെയും കണ്ടുമുട്ടുകയും നിരവധി സ്ഥലങ്ങളില്‍ പോകുകയും ചെയ്തിട്ടുണ്ട്. രാമകൃഷ്ണമഠത്തിലും സ്വാമി ആത്മസ്ഥാനാനന്ദജി, സ്വാമി സ്മരണാനന്ദജി തുടങ്ങി ആത്മീയതയ്‌ക്കായി ജീവിതം സമര്‍പ്പിച്ച നിരവധി സന്ന്യാസിമാരെക്കുറിച്ചു ഞാന്‍ മനസ്സിലാക്കി. അവരുടെ പവിത്രമായ ചിന്തകളും അറിവുകളും എന്റെ മനസ്സിനു സംതൃപ്തിയേകി. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടത്തില്‍, അതുപോലെയുള്ള സന്ന്യാസിമാര്‍ ‘ജന്‍ സേവാ ഹി പ്രഭു സേവ’ എന്ന യഥാര്‍ഥതത്വം എന്നെ പഠിപ്പിച്ചു.

രാമകൃഷ്ണമിഷന്റെ ‘ആത്മനോ മോക്ഷാര്‍ഥം ജഗദ്ധിതായ ച’ എന്ന ആപ്തവാക്യത്തിന്റെ മായാത്ത ഉദാഹരണമാണു സ്വാമി ആത്മസ്ഥാനാനന്ദജിയുടെയും സ്വാമി സ്മരണാനന്ദജിയുടെയും ജീവിതം. വിദ്യാഭ്യാസത്തിന്റെയും ഗ്രാമവികസനത്തിന്റെയും പ്രോത്സാഹനത്തിനായി രാമകൃഷ്ണമിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നമുക്കേവര്‍ക്കും പ്രചോദനമാണ്. രാമകൃഷ്ണമിഷന്‍ ഇന്ത്യയുടെ ആത്മീയ പ്രബുദ്ധത, വിദ്യാഭ്യാസ ശാക്തീകരണം, മാനുഷിക സേവനം എന്നിവയ്‌ക്കായി പ്രവര്‍ത്തിക്കുന്നു. 1978-ല്‍ ബംഗാളില്‍ മഹാപ്രളയം ഉണ്ടായപ്പോള്‍ രാമകൃഷ്ണമിഷന്‍ നിസ്വാര്‍ഥസേവനത്തിലൂടെ ഏവരുടെയും ഹൃദയം കീഴടക്കി. 2001ല്‍ കച്ചില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍, രാമകൃഷ്ണമിഷന്റെ പേരില്‍ ദുരന്തനിവാരണത്തിനു സാധ്യമായ എല്ലാ സഹായവും വാഗ്ദാനംചെയ്ത ആദ്യ വ്യക്തികളില്‍ ഒരാളാണു സ്വാമി ആത്മസ്ഥാനാനന്ദജി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാമകൃഷ്ണ മിഷന്‍ ദുരിതബാധിതരായ നിരവധി പേരെ സഹായിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളില്‍, സ്വാമി ആത്മസ്ഥാനാനന്ദജിയും സ്വാമി സ്മരണാനന്ദജിയും വിവിധ സ്ഥാനങ്ങള്‍ വഹിക്കുമ്പോള്‍, സാമൂഹ്യശാക്തീകരണത്തിനു വലിയ ഊന്നല്‍ നല്‍കി. ആധുനിക വിദ്യാഭ്യാസം, നൈപുണ്യവികസനം, സ്ത്രീശാക്തീകരണം എന്നിവ ഈ സംന്ന്യാസിമാര്‍ എത്രമാത്രം പ്രാധാന്യത്തോടെയാണു കണ്ടിരുന്നത് എന്നത് ഈ മഹദ്വ്യക്തികളുടെ ജീവിതം അറിയുന്നവര്‍ തീര്‍ച്ചയായും ഓര്‍ക്കും. അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ നിരവധി സ്വഭാവങ്ങളില്‍, എന്നെ ഏറ്റവും ആകര്‍ഷിച്ച കാര്യം എല്ലാ സംസ്‌കാരങ്ങളോടും എല്ലാ പാരമ്പര്യങ്ങളോടും സ്വാമി ആത്മസ്ഥാനന്ദജിക്കുള്ള സ്‌നേഹവും ബഹുമാനവുമായിരുന്നു. തുടര്‍ച്ചയായി യാത്ര ചെയ്ത്, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ദീര്‍ഘകാലം ചെലവഴിച്ചതാണ് ഇതിനു കാരണം. ഗുജറാത്തില്‍ താമസിക്കുമ്പോഴാണ് അദ്ദേഹം ഗുജറാത്തി സംസാരിക്കാന്‍ പഠിച്ചത്. അദ്ദേഹം ഗുജറാത്തി ഭാഷയില്‍ എന്നോടു സംസാരിക്കാറുണ്ടായിരുന്നു, അദ്ദേഹം ഗുജറാത്തി സംസാരിക്കുന്നതു കേള്‍ക്കാന്‍ എനിക്ക് ഇഷ്ടമായിരുന്നു!

ഇന്ത്യയുടെ വികസന യാത്രയുടെ വിവിധഘട്ടങ്ങളില്‍, സാമൂഹ്യമാറ്റത്തിന്റെ ജ്വാലതെളിച്ച സ്വാമി ആത്മസ്ഥാനാനന്ദജി, സ്വാമി സ്മരണാനന്ദജി തുടങ്ങിയ നിരവധി സന്ന്യാസിമാരും ദാര്‍ശനികരും നമ്മുടെ മാതൃരാജ്യത്തെ അനുഗ്രഹിച്ചിട്ടുണ്ട്. കൂട്ടായ മനോഭാവത്തോടെ പ്രവര്‍ത്തിക്കാനും നമ്മുടെ സമൂഹം അഭിമുഖീകരിക്കുന്ന എല്ലാ വെല്ലുവിളികളെയും നേരിടാനും അവര്‍ ഞങ്ങളെ പ്രേരിപ്പിച്ചു. ഈ തത്വങ്ങള്‍ ശാശ്വതമാണ്. അമൃതകാലത്തു വികസിതഭാരതം കെട്ടിപ്പടുക്കുമ്പോള്‍ നമ്മുടെ ശക്തിയുടെ ഉറവിടമായി ഇതു പ്രവര്‍ത്തിക്കും.

ഒരിക്കല്‍കൂടി, മുഴുവന്‍ രാജ്യത്തിന്റെയും പേരില്‍, അത്തരത്തിലുള്ള വിശുദ്ധാത്മാക്കള്‍ക്കു ഞാന്‍ പ്രണാമം അര്‍പ്പിക്കുന്നു. അവര്‍ തെളിച്ച വഴിയിലൂടെ രാമകൃഷ്ണമിഷനുമായി ബന്ധപ്പെട്ട എല്ലാവരും മുന്നോട്ടുപോകുമെന്ന് എനിക്കുറപ്പുണ്ട്.
ഓം ശാന്തി.

Tags: Narendra ModiSwami Smarananandainspiration of developed India
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)
Vicharam

സേവനത്തിന്റെ മോദി മാതൃക

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

പുതിയ വാര്‍ത്തകള്‍

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.