മാഡ്രിഡ്: ഭാരത വനിതാ താരം പി.വി. സിന്ധു മാഡ്രിഡ് സ്‌പെയിന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ കടന്നു. ഇന്നലെ നടന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ചൈനീസ് തായ്‌പേയ് താരം ഹുവാങ് യു സണിനെ തകര്‍ത്താണ് സിന്ധുവിന്റെ മുന്നേറ്റം.
വളരെ അനായാസ ജയമാണ് സിന്ധു നേടിയത്. വെറും 36 മിനിറ്റില്‍ മത്സരം പൂര്‍ത്തിയാക്കി. ആദ്യഗെയിം ഒപ്പത്തിനൊപ്പം എന്ന നിലയ്‌ക്കാണ് തുടങ്ങിയത്. തുടക്കത്തില്‍ 4-4ന് ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. പിന്നീടത് 10-11ന് സിന്ധു പിന്നിലാകുന്ന കാഴ്ചയിലേക്ക് മാറി. പിന്നെ കണ്ടത് സിന്ധുവിന്റെ തകര്‍പ്പന്‍ മുന്നേറ്റമാണ് ഒടുവില്‍ 21-14ല്‍ ഗെയിം പിടിച്ചടക്കി.
രണ്ടാം ഗെയിമില്‍ സിന്ധുവിന് വെല്ലുവിളിയേ ആയില്ല. പകുതിയെത്തുമ്പോള്‍ തന്നെ ഭാരത താരം വ്യക്തമായ അധിപത്യത്തിലായിക്കഴിഞ്ഞിരുന്നു. 11-6ന് സിന്ധു മുന്നിട്ടു നിന്നു. ഗെയിം പൂര്‍ത്തിയാക്കുമ്പോള്‍ 21-12 എന്ന വമ്പന്‍ മാര്‍ജിനില്‍ സിന്ധു ഗെയിമും മത്സരവും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: