Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലത്തൂരില്‍ കളമറിഞ്ഞ് ചുവടുറപ്പിച്ച് സ്ഥാനാര്‍ത്ഥികള്‍

വൈകിയാണ് സരസുവിന്റെ പ്രഖ്യാപനം വന്നതെങ്കിലും ഒറ്റ ദിവസം കൊണ്ട് അവര്‍ മണ്ഡലത്തിന് പ്രിയപ്പെട്ടവളായി.

സിജ പി.എസ് by സിജ പി.എസ്
Mar 28, 2024, 03:00 pm IST
in Kerala

ആലത്തൂരിനെ രാജ്യം ശ്രദ്ധിക്കുന്ന മണ്ഡലമാക്കിയത് പ്രൊഫ.ടി.എന്‍. സരസുവിന്റെ കടന്നുവരവാണ്. 25 വര്‍ഷത്തെ സേവനത്തിന് ശേഷം ഗവ. വിക്ടോറിയ കോളജില്‍ നിന്ന് പ്രിന്‍സിപ്പലായി വിരമിക്കുന്ന അതേ ദിവസം എസ്എഫ്‌ഐക്കാര്‍ പ്രതീകാത്മക കുഴിമാടമൊരുക്കി യാത്രയയപ്പ് നല്‍കിയ ഡോ. ടി.എന്‍. സരസുവിനെ സ്ഥാനാര്‍ത്ഥിയാക്കിയാണ് എന്‍ഡിഎ കളം പിടിച്ചത്.

വൈകിയാണ് സരസുവിന്റെ പ്രഖ്യാപനം വന്നതെങ്കിലും ഒറ്റ ദിവസം കൊണ്ട് അവര്‍ മണ്ഡലത്തിന് പ്രിയപ്പെട്ടവളായി. ചിറ്റൂര്‍കാവില്‍ ദര്‍ശനം നടത്തി പ്രചാരണത്തിന് തുടക്കമിട്ടതിന് പിന്നാലെ സരസു ടീച്ചറിനെ തേടിയെത്തിയത് പ്രധാനമന്ത്രിയുടെ ഫോണ്‍വിളി.

മണ്ഡലത്തിലെ പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ചും ചുരുങ്ങിയ സമയത്തിനുള്ളില്‍ ടീച്ചര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ‘സബ് കാ സാഥ് സബ് കാ വികാസ്’ എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിലൂന്നിയാണ് തന്റെ പ്രവര്‍ത്തനങ്ങളെന്ന് സരസു പറഞ്ഞു. കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാനാണ് മന്ത്രി കെ. രാധാകൃഷ്ണനെ എല്‍ഡിഎഫ് ഇറക്കിയിരിക്കുന്നത്. നിലവിലെ എംപി രമ്യ ഹരിദാസ് തന്നെയാണ് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി.

പുഴകളും മലകളും നെല്‍പ്പാടങ്ങളും നിറഞ്ഞ് ഗ്രാമീണത തങ്ങിനില്‍ക്കുന്ന മണ്ഡലം. കാര്‍ഷികമേഖലയാണ് ആലത്തൂരെങ്കിലും മഴനിഴല്‍പ്രദേശമായ വടകരപ്പതിയും തോട്ടം മേഖലയുള്‍പ്പെടുന്ന നെല്ലിയാമ്പതിയും, വാണിജ്യകേന്ദ്രമായ കുന്നംകുളവും പ്രത്യേകതകളാണ്. നേരത്തെ ഒറ്റപ്പാലമായിരുന്ന മണ്ഡലം പുനര്‍വിഭജനത്തെ തുടര്‍ന്നാണ് 2009 മുതല്‍ ആലത്തൂരായത്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, നെന്മാറ, തരൂര്‍, ആലത്തൂര്‍, തൃശ്ശൂര്‍ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി നിയമസഭാമണ്ഡലങ്ങളാണ് ആലത്തൂരില്‍ ഉള്‍പ്പെടുന്നത്.

1977 ലാണ് ഒറ്റപ്പാലം മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം തുടങ്ങുന്നത്. 1977ലെ തെരഞ്ഞെടുപ്പില്‍ കെ. കുഞ്ഞമ്പുവിലൂടെ കോണ്‍ഗ്രസ് ആദ്യവിജയം നേടി. 1979ല്‍ അന്നത്തെ എസ്എഫ്ഐ നേതാവായിരുന്ന മുന്‍മന്ത്രി എ.കെ. ബാലന്‍ ജയിച്ചു. 1984ലെ തെരഞ്ഞെടുപ്പില്‍ കെ.ആര്‍. നാരായണനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. പിന്നീടുള്ള രണ്ട് തെരഞ്ഞെടുപ്പുകളിലും കെ.ആര്‍. നാരായണന്‍ വിജയിച്ചു.

കെ.ആര്‍. നാരായണന്‍ ഉപരാഷ്‌ട്രപതിയായതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എസ്. ശിവരാമന്‍ തെരഞ്ഞെടുക്കപ്പെട്ടു. 1996 മുതല്‍ 2004 വരെയുള്ള തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എസ്. അജയകുമാറിനായിരുന്നു തുടര്‍ച്ചയായ വിജയം.

ആലത്തൂരായതോടെ 2009ലും 2014ലിലും സിപിഎമ്മിലെ പി.കെ. ബിജു വിജയിച്ചെങ്കിലും 2019ല്‍ ആലത്തൂര്‍ യുഡിഎഫിനൊപ്പം നിന്നു. രമ്യ ഹരിദാസ് 1,58,968 വോട്ടിനാണ് ജയിച്ചത്. എന്‍ഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസിലെ ടി.വി. ബാബുവിന് 2019ല്‍ 89,837 വോട്ടുകളാണ് ലഭിച്ചത്.

മണ്ഡലത്തെ അവഗണിച്ച രമ്യക്കെതിരാണ് ആലത്തൂരിന്റെ വികാരം, രാഷ്‌ട്രീയ വിരോധത്താല്‍ കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യം എത്തിക്കാത്ത സംസ്ഥാനസര്‍ക്കാര്‍ നടപടികളും ജനം ചോദ്യം ചെയ്യുന്നു. നെല്ല് സംഭരണം ഉള്‍പ്പെടെ കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍, വന്യമൃഗശല്യം, കുടിവെള്ള പ്രശ്‌നം, ലൈഫ് മിഷന്‍ ഫ്‌ളാറ്റ് വിവാദം, സഹകരണമേഖലയിലെ തട്ടിപ്പ് ഉള്‍പ്പെടെ നിരവധി ചെറുതും വലുതുമായ പ്രശ്‌നങ്ങളാണ് മണ്ഡലം ഇന്ന് അഭിമുഖീകരിക്കുന്നത്.

Tags: cpmbjpcongressLoksabha Election 2024Alathur Lok Sabha Constituency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.