മക്കള്‍ രാഷ്ടീയം പുത്തരിയല്ല. അച്ഛന്മാര്‍ക്ക് പിന്‍ഗാമി ആയി മക്കള്‍ എം പിമാരും എംഎല്‍എ മാരും ആകുന്നത് സര്‍വ്വസാധാരണം. നിയമസഭയിലും ലോകസഭയിലും ഒന്നിച്ചിരുന്ന പിതാവും പുത്രനും ധാരാളം. അധികം ഇല്ലെങ്കിലും അമ്മയും മകനും ഒന്നിച്ച് ലോകസഭയില്‍ എത്തിയിട്ടുണ്ട്. എത്തിയിട്ടുണ്ട് എന്നു മാത്രമല്ല അരനൂറ്റാണ്ടിനിടെ അമ്മ മകന്‍ ജോഡി ഇല്ലാതിരുന്നത് ചുരുക്കം.. നിലവില്‍ രണ്ട് ജോഡികള്‍. സോണിയ രാഹുല്‍, മനേക വരുണ്‍. സോണിയ മത്സരത്തിന്‍ നിന്ന് പിന്‍മാറിയതിനാലും വരുണ്‍ ഗാന്ധി മത്സരിക്കാന്‍ സാധ്യതയില്ലാത്തതിനാലും അടുത്ത ലോകസഭയില്‍ അമ്മ മകന്‍ സംഖ്യം ഉണ്ടാകുമോ എന്നു സംശയം.
1971 ലാണ് ലോകസഭയിലെ ആദ്യ മാതാ പുത്ര ജോഡി ജയം കണ്ടത്. മധ്യപ്രദേശിലെ ഭിന്ദില്‍ വിജയരാജെ സിന്ധ്യയും ഗുണയില്‍ മകന്‍ മാധവറാവു സിന്ധ്യയും ജയിച്ചു. ജനസംഘം പ്രതിനിധികളായ ഇവര്‍ ലോകസഭയിലെ ആദ്യ അമ്മയും മകനുമായി. ജനസംഘം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മാധവറാവു സിന്ധ്യ പിന്നീട് 8 തവണകൂടി പാര്‍ലമെന്റില്‍ എത്തി. 2001 ല്‍ മരിക്കും വരെ ലോകസഭാംഗമായി. 1997 ല്‍ വിജയരാജെ സിന്ധ്യ മത്സരിച്ചില്ല. 1980 ല്‍ ഇന്ദിരാഗാന്ധിയോട് തോറ്റു. എന്നാല്‍ പുതിയ അമ്മ മകന്‍ ജോഡി വന്നു. ഇന്ദിരാഗാന്ധിയൊടൊപ്പം മകന്‍ സഞ്ജയ് ഗാന്ധി ലോകകസഭാംഗമായി. സഞ്ജയിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ രാജാവ്ഗാന്ധി ജയിച്ചതിനാല്‍ അമ്മ മകന്‍ ജോഡി തകര്‍ന്നില്ല. 1984ലും വിജയരാജെ സിന്ധ്യ മത്സരിച്ചില്ല. അത്തവണ അമ്മ മകന്‍ ജോഡി ഇല്ലായിരുന്നു.
1989, 1991, 1996, 1998 വര്‍ഷങ്ങളില്‍ വിജയരാജെ സിന്ധ്യ ലോകസഭയിലെത്തിയപ്പോള്‍ മാധവറാവു സിന്ധ്യ ഉണ്ടായിരുന്നു. 1999 ല്‍ സോണിയ ഗാന്ധിയും 2004 മുതല്‍ രാഹൂല്‍ ഗാന്ധിയും
1986 മുതല്‍ മനേകഗാന്ധിയും 2009 മുതല്‍ വരുണ്‍ ഗാന്ധിയും ലോകസഭയിലുണ്ട്. 2009 മുതല്‍ ലോകസഭയില്‍ ഉണ്ടായിരുന്നത് രണ്ടു ജോഡി അമ്മ മകന്‍ ( സോണിയ രാഹുല്‍, മനേക വരുണ്‍) സംഖ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: