തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ബിൽഡിംഗ് സൈറ്റുകൾ തൊഴിൽ വകുപ്പിന്റെ മിന്നൽ പരിശോധന. വിവിധ ജില്ലകളിലായി 300-ൽ അധികം നിയമലംഘനമാണ് കണ്ടെത്തി. 60 കെട്ടിട നിർമ്മാണ സൈറ്റുകളിലാണ് പരിശോധന നടത്തിയതെന്ന് ലേബർ കമ്മീഷണർ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് തീരുമാനമെന്നും ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ വ്യക്തമാക്കി.
ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ സെസ്സ് നിയമം, ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ആക്ട്, കരാർ തൊഴിലാളി നിയമം, ഇതര സംസ്ഥാന തൊഴിലാളി നിയമം, മിനിമം വേജസ് ആക്ട് എന്നീ തൊഴിൽ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തൊഴിലാളികളുടെ സുരക്ഷ, താമസ സൗകര്യം, സൺസ്ട്രോക്ക് എന്നിവയും പരിശോധനയുടെ ഭാഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: