Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദേശ ചോക്ലേറ്റ് കമ്പനിയുടെ പേരില്‍ കോടികള്‍ തട്ടി: പ്രതി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 01:39 am IST
in Kerala

ആലപ്പുഴ: വിദേശ കമ്പനിയായ ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്ടറിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ കേസിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍.

തൃശ്ശൂര്‍ കേച്ചേരി ചിറനെല്ലൂര്‍ തിയോളിയില്‍ പ്രദീപ് വിഹാറില്‍ മുഹമ്മദ് ആഷിഖ് (51)ആണ് പോലീസ് പിടിയിലായത്. താന്‍ മാനേജിങ് ഡയറക്ടറായ ചോക്ലേറ്റ് ഫാക്ടറിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഓഫര്‍ ലെറ്റര്‍ നല്‍കിയ ശേഷം പണം കൈപ്പറ്റി ഇവരെ വിദേശത്ത് എത്തിച്ച് വഞ്ചിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയില്‍ മാത്രം നൂറോളം പരാതികളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ചത്.

അമീര്‍ മുസ്തഫ എന്ന വ്യാജ പേര് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. വിദേശ നമ്പറിലുള്ള വാട്‌സ്ആപ്പ് വഴി പരിചയപ്പെടുന്ന ഇയാള്‍, താന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആണെന്ന് പരിചയപ്പെടുത്തിയ ശേഷം ഉദ്യോഗാര്‍ത്ഥികളുടെ വിശ്വാസം നേടാറായിരുന്ന് പതിവ്. ഇതിനായി വിദേശ സിം കൈവശം സൂക്ഷിച്ചിരുന്നു. ജസ്റ്റ് ഡയല്‍ പോലുള്ള ആപ്പ് ഉപയോഗിച്ച് വിദഗ്ധരുടെ സഹായത്തോടെ ഫാക്ടറിയുടേതെന്ന് തോന്നിക്കുന്ന വെബ്‌സൈറ്റുകള്‍ ഉണ്ടാക്കി. വ്യാജവിലാസവും ഫോണ്‍ നമ്പറുകളും നല്‍കിയും ഫെയ്‌സ്ബുക്ക് പേജുകള്‍ ക്രിയേറ്റ് ചെയ്തും ഗൂഗിള്‍ മാപ്പുകളില്‍ ലൊക്കേഷന്‍ ആഡ് ചെയ്ത് റിവ്യൂ ചെയ്തുമാണ് വിശ്വാസ്യത നേടിയത്.

എട്ടാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള ഇയാളുടെ തട്ടിപ്പ് രീതി പ്രൊഫഷണല്‍ കുറ്റവാളികളെ പോലും വെല്ലുന്ന തരത്തില്‍ ആയിരുന്നു. സഹായികള്‍ മുഖേനയാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം കൈപ്പറ്റിയത്.

തന്നിലേക്ക് തെളിവുകള്‍ ഒന്നും തന്നെ അവശേഷിപ്പിക്കാതെ ആയിരുന്നു പ്രതിയുടെ നീക്കങ്ങള്‍. ഇയാള്‍ നിലവില്‍ സേലം ഭാഗത്തായിരുന്നു വാടകയ്‌ക്ക് താമസം. ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ അല്‍ മുര്‍ത്തസ എന്ന ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പേരില്‍ തട്ടിപ്പ് നടത്താനായി നീക്കങ്ങള്‍ ആരംഭിച്ചിരുന്നതായി വെളിവായി. പേള്‍സ് ഗ്രൂപ്പ് ഹോട്ടല്‍, അല്‍ഹദീര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നീ പല സ്ഥാപനങ്ങളുടെയും പേര് ഉപയോഗിച്ച് പലതരത്തിലുള്ള തട്ടിപ്പു നടത്തിയിട്ടുള്ളതായി പോലീസ് സംശയിക്കുന്നു.

പ്രതിക്കെതിരെ പുന്നപ്ര പോലീസ് സ്റ്റേഷനില്‍ നിലവില്‍ ആറോളം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് വി. എല്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ അനസ്, എസ്്‌സിപിഒമാരായ ഹരി,അജിത്ത്, സിപിഒമാരായ വിനില്‍, സിദ്ധിഖ് എന്നിവര്‍ അടങ്ങുന്ന സ്‌പെഷ്യല്‍ സ്‌ക്വോഡാണ് പ്രതിയെ പിടികൂടിയത്.

 

Tags: Job Scamaccused arrestedforeign chocolate company
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

Kerala

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ശബരിമല ഭണ്ഡാരത്തില്‍നിന്ന് വിദേശകറന്‍സിയടക്കം വായ്‌ക്കുള്ളിലാക്കി കടത്തി; രണ്ട് ദേവസ്വം ജീവനക്കാര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.