തിരുവനന്തപുരം: എന്‍ഡിഎ സംസ്ഥാന തെരഞ്ഞെടുപ്പ് കാര്യാലയം സംസ്ഥാന ചെയര്മാന് കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. സുരേന്ദ്രനോടൊപ്പം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍, ദേശീയ നിര്‍വാഹകസമിതി അംഗം കുമ്മനം രാജശേഖരന്, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, സംസ്ഥാന സെക്രട്ടറി രേണു സുരേഷ് എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി. തുടര്‍ന്ന് മധുരം വിതരണം ചെയ്തു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.സുധീര്‍, വൈസ് പ്രസിഡന്റ് സി.ശിവന്‍കുട്ടി, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.ജെ.ആര്. പത്മകുമാര്‍, കരമന ജയന്, ഒബിസി മോര്‍ച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്, എന്‍ഡിഎ നേതാക്കളായ വിഷ്ണുപുരം ചന്ദ്രശേഖരന്, അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍, അരുണ്‍ വേലായുധന് തുടങ്ങിവര്‍ പങ്കെടുത്തു.
ബിജെപി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനിലാണ് എന്‍ഡിഎയുടെ സംസ്ഥാന തെരെഞ്ഞെടുപ്പ് കാര്യാലയം പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: