ന്യൂദൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ആം ആദ്മി നേതാക്കളും പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിക്കുന്ന ബിജെപി ആസ്ഥാനത്തേക്കുള്ള റോഡുകളിൽ കനത്ത സുരക്ഷാ വിന്യാസം ഏർപ്പെടുത്തി പോലീസ്.
ബഹുതല ബാരിക്കേഡുകളും പോലീസ് സംഘാംഗങ്ങളും വെള്ളിയാഴ്ച രാവിലെ മുതൽ പ്രദേശങ്ങളിൽ തമ്പടിക്കുന്നുണ്ട്. പ്രദേശത്ത് ക്രമസമാധാന നില നിലനിർത്താൻ കലാപ വിരുദ്ധ ഗിയറിലുള്ള അർദ്ധസൈനികരെയും വിന്യസിച്ചിട്ടുണ്ട്.
അതേ സമയം ആം ആദ്മി പാർട്ടി പ്രവർത്തകരുടെ വൻ തിരക്ക് കണക്കിലെടുത്ത് സെൻട്രൽ ദൽഹിയിലേക്കുള്ള വഴികൾ ഒഴിവാക്കണമെന്ന് ട്രാഫിക് പോലീസ് യാത്രക്കാരോട് അഭ്യർത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: