Categories: India

ഇലക്ടറല്‍ ബോണ്ട് കേസ് സുപ്രീംകോടതിയില്‍ കൊണ്ടുവന്ന ത്രിലോചന്‍ ശാസ്ത്രി ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ അനുയായി

Published by

ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ ശ്രമിക്കുന്ന ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസുമായി ഇലക്ടറല്‍ ഫണ്ട് കേസ് സുപ്രീംകോടതിയില്‍ കൊണ്ടുവന്ന ത്രിലോചന്‍ ശാസ്ത്രിക്ക് ബന്ധം.

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍-ADR) എന്ന സംഘടനയുടെ തലപ്പത്തുള്ള വ്യക്തിയാണ് ത്രിലോചന്‍ ശാസ്ത്രി. എഡിആര്‍ എന്ന സംഘടന നീതിക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സംഘടനയായാണ് പൊതുമണ്ഡലത്തില്‍ അറിയപ്പെടുന്നത്. രാഷ്‌ട്രീയത്തില്‍ സ്ഥാനാര്‍ത്ഥികളാവുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം കൃത്യമായി പ്രസിദ്ധീകരിക്കുന്ന ഒരു എന്‍ജിഒ ആണ് ത്രിലോചന്‍ ശാസ്ത്രിയുടെ എഡിആര്‍. ഈ സംഘടനയാണ് ഇലക്ടറല്‍ ബോണ്ട് രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് വാങ്ങിനല്‍കിയവരുടെ  പേര് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഇവര്‍ പ്രതീക്ഷിച്ചത് അംബാനിയും അദാനിയും അതില്‍ സംഭാവന നല്‍കിയിട്ടുണ്ടെങ്കില്‍ അത് മോദിയ്‌ക്കെതിരെ വലിയ രാഷ്‌ട്രീയ പ്രചാരണമാക്കാമെന്നാണ് ത്രിലോചന്‍ ശാസ്ത്രിയും ഇവിടുത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളും കരുതിയത്.

ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരില്‍ അദാനി, അംബാനി ഇല്ല, കുടുങ്ങിയത് ഡിഎംകെ

എന്നാല്‍ അദാനിയുടെയും അംബാനിയുടെയും പേരുകള്‍ ഇല്ലെന്ന് മാത്രമല്ല, 1300 കോടിയില്‍ പരം തുകയ്‌ക്ക് ഇലക്ടറല്‍ ഫണ്ട് വാങ്ങിയ ലോട്ടറിച്ചൂതാട്ടക്കാരന്‍ സാന്‍റിയാഗോ മാര്‍ട്ടില്‍ അതില്‍ 509 കോടി രൂപയും നല്‍കിയത് ഡിഎംകെയ്‌ക്ക് വേണ്ടിയാണ്. സ്റ്റാലിന്‍ ഈ ഫണ്ടില്‍ നിന്നും 25 കോടി രൂപ കേരളത്തിലെ സിപിഎമ്മിന് സംഭാവനചെയ്തെന്നും പറയുന്നു.

ത്രിലോചന്‍ ശാസ്ത്രി ഐഐടി ദല്‍ഹിയില്‍ പഠിച്ച വ്യക്തിയാണ്. ബെംഗളൂരുവിലെ ഐഐഎം ബെംഗളൂരുവില്‍ നിന്നും ഡീനായി വിരമിച്ചു. ബേലൂര്‍ മഠത്തിന്റെ അക്കാദമിക് കമ്മിറ്റിയില്‍ ഉള്ള വ്യക്തിയാണെങ്കിലും ഈ പദവി ഒരു മറയാണെന്ന് കരുതുന്നു. ഇദ്ദേഹം ഹിന്ദുയിസത്തിനെതിരെ ദ എസ്സെന്‍ഷ്യല്‍ ഓഫ് ഹിന്ദൂയിസം എന്ന പേരില്‍ സനാതനഹിന്ദുത്വത്തിന് എതിരായി എഴുതപ്പെട്ട ഒരു പുസ്തകമാണ്.

ആരാണ് ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ്?

അദാനി കമ്പനികള്‍ക്കും മോദി സര്‍ക്കാരിനെതിയും ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും എന്‍ജിഒകള്‍ക്കും പ്രതിപക്ഷപാര്‍ട്ടികളും പണം വാരിക്കോരി നല്‍കുന്ന ശതകോടീശ്വരനാണ് ജോര്‍ജ്ജ് സോറോസ്. 670കോടി യുഎസ് ഡോളറാണ് സോറോസിന്റെ ആസ്തി. 3200 കോടിഓളം ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ക്കും എന്‍ജിഒയ്‌ക്കും പണം നല്‍കിയിട്ടുണ്ട്. ഇദ്ദേഹം വിവിധ രാജ്യങ്ങളില്‍ പണം ഇറക്കുന്നത് തന്നെ ആ രാജ്യങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിച്ച് തന്നോട് കൂറുള്ളവരുടെ സര്‍ക്കാരുകളെ അധികാരത്തില്‍ കയറ്റാനാണ്. രാഹുല്‍ ഗാന്ധി ജോര്‍ജ്ജ് സോറോസിന്റെ പട്ടികയില്‍ ഉള്‍പ്പെട്ട രാഷ്‌ട്രീയനേതാവാണ്.

അദാനിയെ വേട്ടയാടിയ ഒസിസിആര്‍പിയ്‌ക്കും ഹിന്‍ഡന്‍ബര്‍ഗിനും സോറോസുമായി ബന്ധം

അദാനിക്കെതിരെ കള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ഒസിസിആര്‍പി എന്ന മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ ജോര്‍ജ്ജ് സോറോസിന്റെ സംഘടനയാണ്. അതുപോലെ അദാനിക്കെതിരെ ആദ്യമായി അക്കൗണ്ടിംഗില്‍ അടക്കം കള്ളത്തരമുണ്ടെന്നും ഓഹരികളുടെ വില കൂട്ടിക്കാണിക്കുന്നു എന്നീ ആരോപണങ്ങള്‍ ഉയര്ത്തിയ ഹിന്‍ഡന്‍ബെര്‍ഗ് എന്ന അമേരിക്കയിലെ ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനത്തിനും ജോര്‍ജ്ജ് സോറോസുമായി ബന്ധമുണ്ട്. ഒസിസിആര്പിയുടെയും ഹിന്‍ഡന്‍ബെര്‍ഗിന്റെയും റിപ്പോര്‍ട്ടുകള്‍ ഭോഷ്കാണെന്ന് സുപ്രീംകോടതി വധിച്ചിരുന്നു. മോദിയെ വീഴ്‌ത്തി, രാഹുലിനെ അധികാരത്തില്‍ കൊണ്ടുവാരന്‍ വേണ്ട സാഹചര്യം ഒരുക്കാനുള്ള കഠിനശ്രമത്തിലാണ് ജോര്‍ജ്ജ് സോറോസില്‍ നിന്നും പണം പറ്റുന്ന മാധ്യമപ്രവര്‍ത്തകരും എന്‍ജിഒകളും അഭിഭാഷകരും പ്രതിപക്ഷരാഷ്‌ട്രീയക്കാരും എല്ലാം. അത്തരം ഗൂഢപദ്ധതിയായിരുന്നു ഇലക്ടറല്‍ ബോണ്ടിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ത്രിലോചന്‍ ശാസ്ത്രിയുടെ നീക്കം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക