Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

രാമക്ഷേത്രത്തില്‍ നിന്ന് രാഷ്‌ട്ര പുനരുത്ഥാനത്തിലേക്ക്

നാഗ്പൂരിലെ രേശിംഭാഗ് സ്മൃതിഭവനില്‍ ചേര്‍ന്ന ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധി സഭ അംഗീകരിച്ച പ്രമേയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2024, 04:07 am IST
inArticle

യുഗാബ്ദം 5125, പൗഷ ശുക്ല ദ്വാദശിയില്‍ (2024 ജനുവരി 22) ശ്രീരാമജന്മഭൂമിയില്‍ നടന്ന ശ്രീരാംലാല വിഗ്രഹത്തിന്റെ മഹത്തും ഭവ്യവുമായ പ്രാണപ്രതിഷ്ഠ ലോകചരിത്രത്തിലെ അലൗകികമായ ഒരു സുവര്‍ണ അധ്യായമാണ്. അനുഗൃഹീതമായ ഈ ലക്ഷ്യം സാധിച്ചതിന് പിന്നില്‍ ഹിന്ദുസമൂഹം നൂറുകണക്കിന് വര്‍ഷങ്ങള്‍ നടത്തിയ ചെറുത്തുനില്പും അക്ഷീണമായ പോരാട്ടവും ത്യാഗവും ആദരണീയരായ സംന്യാസിമാരുടെയും ആചാര്യന്മാരുടെയും മാര്‍ഗദര്‍ശനത്തില്‍ സമാജത്തിന്റെ എല്ലാ മേഖലയിലുമുള്ളവരുടെ ഒരുമിച്ചുചേര്‍ന്നുള്ള പരിശ്രമവുമുണ്ട്. ഗവേഷകര്‍, പുരാവസ്തു ഗവേഷകര്‍, ചിന്തകര്‍, നിയമപണ്ഡിതര്‍, മാധ്യമങ്ങള്‍, ജീവന്‍ ബലിയര്‍പ്പിച്ച കര്‍സേവകരടക്കമുള്ള മുഴുവന്‍ ഹിന്ദുസമൂഹവും, സര്‍ക്കാരും അധികൃതരുമടക്കമുള്ളവരുടെ ശ്രദ്ധേയമായ സംഭാവനകളാണ് ജീവിതത്തിലെ പവിത്രമായ ഈ മുഹൂര്‍ത്തത്തിന് സാക്ഷ്യംവഹിക്കാനുള്ള അവസരം ഒരുക്കിയത്. ഈ പോരാട്ടത്തില്‍ ജീവന്‍ വെടിഞ്ഞ എല്ലാ ധീരര്‍ക്കും ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭ കൃതജ്ഞതകളോടെ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു.

ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്‌ക്കു മുന്നോടിയായുള്ള അക്ഷത വിതരണ സമ്പര്‍ക്കത്തില്‍ മുഴുവന്‍ സമൂഹവും സജീവമായി പങ്കെടുത്തു. എല്ലാ നഗരങ്ങളിലും ഒട്ടുമിക്ക ഗ്രാമങ്ങളിലുമുള്ള കോടാനുകോടി കുടുംബങ്ങളെ ലക്ഷക്കണക്കിന് രാമഭക്തര്‍ സമ്പര്‍ക്കം ചെയ്തു. ജനുവരി 22ന് ഭാരതത്തില്‍ മാത്രമല്ല, ലോകമാകെ വലിയ പരിപാടികള്‍ സംഘടിപ്പിച്ചു. സാന്ദര്‍ഭികമായി സംഘടിപ്പിച്ച നാമസങ്കീര്‍ത്തനയാത്രകളും വീടുകള്‍ തോറും കാവിപതാകകള്‍ ഉയര്‍ത്തിയതും ദീപോത്സവങ്ങള്‍ കൊണ്ടാടിയതും ക്ഷേത്രങ്ങളിലും ധാര്‍മ്മികകേന്ദ്രങ്ങളിലും നടന്ന പ്രാര്‍ത്ഥനാസഭകളും സമൂഹത്തിലുടനീളം പുതിയ ഊര്‍ജ്ജം സൃഷ്ടിച്ചു.

ധാര്‍മ്മിക, രാഷ്‌ട്രീയ രംഗത്തെ ഉന്നത നേതൃത്വങ്ങള്‍, സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലയിലും പെട്ട പ്രമുഖ വ്യക്തിത്വങ്ങള്‍, എല്ലാ വിശ്വാസ, പാരമ്പര്യ, സമ്പ്രദായങ്ങളിലും പെട്ട ആചാര്യന്മാര്‍ തുടങ്ങിയവരെല്ലാം അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാദിനത്തില്‍ സന്നിഹിതരായി.

ശ്രീരാമന്റെ മൂല്യങ്ങളില്‍ അധിഷ്ഠിതമായ സമന്വയ പൂര്‍ണവും സംഘടിതവുമായ ദേശീയ ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഭാരതത്തിന്റെ ദേശീയ പുനരുജ്ജീവനത്തിന്റെ മഹത്തായ ഒരു യുഗത്തിന് തുടക്കം കുറിക്കുന്നതിന്റെ സൂചന കൂടിയാണിത്. ശ്രീരാമജന്മഭൂമിയിലെ രാംലാലയുടെ പ്രാണപ്രതിഷ്ഠയോടെ വൈദേശിക വാഴ്ചയുടെയും സംഘര്‍ഷത്തിന്റെയും കാലത്തുനേരിട്ട ആത്മവിശ്വാസക്കുറവില്‍ നിന്നും ആത്മവിസ്മൃതിയില്‍ നിന്നും സമൂഹം പുറത്തുവരുകയാണ്. ഹിന്ദുത്വത്തിന്റെ ആത്മാവില്‍ അലിഞ്ഞുചേര്‍ന്ന സമൂഹമാകെ അതിന്റെ ‘സ്വ’ (തനിമ) തിരിച്ചറിയാനും അതനുസരിച്ച് ജീവിക്കാനും തയാറെടുക്കുകയാണ്.

മര്യാദപുരുഷോത്തമനായ ശ്രീരാമന്റെ ജീവിതം സാമൂഹിക ഉത്തരവാദിത്തങ്ങളോട് പ്രതിബദ്ധത പുലര്‍ത്താനും സമാജത്തിനും രാജ്യത്തിനും വേണ്ടി ജീവിതം ത്യജിക്കാനും നമ്മെ പ്രചോദിപ്പിക്കുന്നു. രാമരാജ്യമെന്ന പേരില്‍ ലോകചരിത്രത്തില്‍ ഇടം പിടിച്ച അദ്ദേഹത്തിന്റെ ഭരണപദ്ധതിയുടെ ആദര്‍ശം സാര്‍വത്രികവും ശാശ്വതവുമാണ്. ജീവിതമൂല്യങ്ങളുടെ അപചയം, മാനുഷിക സംവേദനക്ഷമതയില്ലായ്‌മ, വ്യാപകമാകുന്ന അക്രമം, ക്രൂരത തുടങ്ങിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഇന്നത്തെ ലോകത്തിന് രാമരാജ്യമെന്ന ഈ ആദര്‍ശം ഇന്നും അനുകരണീയമാണ്.

മര്യാദപുരുഷോത്തമനായ ശ്രീരാമന്റെ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പ്രതിഷ്ഠിക്കുന്നതിന് സമൂഹം പ്രതിജ്ഞയെടുക്കണമെന്നും അതുവഴി ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ലക്ഷ്യം അര്‍ത്ഥപൂര്‍ണമാകുമെന്നും പ്രതിനിധി സഭ വിലയിരുത്തുന്നു. ശ്രീരാമന്റെ ജീവിതത്തില്‍ പ്രതിഫലിക്കുന്ന ത്യാഗം, വാത്സല്യം, നീതി, പരാക്രമം, സൗമനസ്യം, ന്യായം തുടങ്ങിയ ശാശ്വതമായ ധാര്‍മികമൂല്യങ്ങള്‍ സമൂഹത്തില്‍ വീണ്ടും പ്രതിഷ്ഠിക്കേണ്ടത് അനിവാര്യമാണ്. എല്ലാ തരത്തിലുമുള്ള കലഹങ്ങളും വിവേചനങ്ങളും ഇല്ലാതാക്കി സൗഹാര്‍ദ്ദത്തില്‍ അധിഷ്ഠിതമായ, പുരുഷാര്‍ത്ഥത്തിലൂന്നിയ സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് ശ്രീരാമനോടുള്ള യഥാര്‍ത്ഥ ആരാധന.

സാഹോദര്യവും കര്‍ത്തവ്യബോധവും മൂല്യാധിഷ്ഠിത ജീവിതവും സാമൂഹിക നീതിയും ഉറപ്പാക്കുന്ന സമര്‍ത്ഥ ഭാരതം കെട്ടിപ്പടുക്കാന്‍ അഖില ഭാരതീയ പ്രതിനിധി സഭ എല്ലാ ഭാരതീയരെയും ആഹ്വാനം ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, സാര്‍വത്രിക ക്ഷേമം ഉറപ്പാക്കുന്ന ഒരു ആഗോള ക്രമം വളര്‍ത്തിയെടുക്കുന്നതില്‍ ഭാരതത്തിന് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് പ്രതിനിധിസഭ വിലയിരുത്തുന്നു.

Tags: NagpurSrirama janmabhumiRSS Karyakari Mandal BaithakAyodhya Prana PratishtaResurrection of the nation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയ്‌ക്ക് നാഗ്പൂരില്‍ തുടക്കം; അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

India

നാഗ്പൂരിലെ സ്ഫോടകവസ്തു നിർമ്മാണ കമ്പനിയിൽ സ്ഫോടനം ; 15 ലധികം പേർ മരിച്ചു , നിരവധി പേർ ആശുപത്രിയിൽ

. നാഗ് പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ നാലാം തവണയും പിടിച്ചെടുത്ത ബിജെപി പ്രവര്‍ത്തകരുടെ വിജയാഹ്ളാദം (ഇടത്ത്) മനോരമ ന്യൂസ് ലോഗോ (വലത്ത് മുകളില്‍) മുസ്ലി ലീഗ് കൊടി (വലത്ത് താഴെ)
Kerala

നാഗ് പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ മുസ്ലിം ലീഗിന് വമ്പിച്ച മുന്നേറ്റമെന്ന മലയാളമനോരമയുടെ ആടിനെ പട്ടിയാക്കുന്ന വാര്‍ത്ത

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും മോദിയും സൗഹൃദം പങ്കിടുന്നു
India

മോദിയുടെ വിദേശയാത്ര എന്തിനെന്ന് മനസ്സിലായോ? ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെ തകര്‍ത്ത ഫ്രാന്‍സിന്റെ റഫാല്‍ നാഗ്പൂരില്‍ നിര്‍മ്മിക്കും

News

മുംബൈ: പ്രചാരണം കഴിഞ്ഞു, 15ന് വോട്ടിങ്, 16 ഫലമറിയാം; സമ്പൂർണ്ണ വിജയം പ്രവചിച്ച് ഫഡ്‌നാവിസ്

പുതിയ വാര്‍ത്തകള്‍

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.