Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസാര തരണത്തിനുള്ള ഔഷധസേവ

ശ്രീരാമകൃഷ്ണ പരമഹംസരുടെ ആത്മീയ ജീവിതത്തിലൂടെ -3

ആര്‍. രമാദേവി by ആര്‍. രമാദേവി
Mar 15, 2024, 08:03 pm IST
in Samskriti

ശ്രീരാമകൃഷ്ണന്റെ സര്‍വധര്‍മ്മസമന്വയം, അഹൈതുകീഭക്തി, ശിഷ്യരോടുള്ള അപാര കാരുണ്യം, കരുതല്‍, വാത്സല്യം, ശിക്ഷണം എല്ലാം വചനാമൃതത്തിലെ തിരുമുഖ വാണികളിലൂടെ പ്രത്യക്ഷമാണ്. നിത്യജീവിതവുമായി ബന്ധപ്പെട്ട അനേകം വിജ്ഞാന മൊഴിമുത്തുകളില്‍ കുറച്ചുമാത്രം ചേര്‍ക്കുന്നു:

പാലില്‍ വെണ്ണ ഉണ്ട് എന്ന് വെറുതെ പറഞ്ഞതു കൊണ്ടായില്ല പാല് ഉറ ഒഴിച്ച് തൈരാക്കി കടഞ്ഞ് വെണ്ണ എടുക്കണം. ഏകാന്തത്തില്‍ സാധന ചെയ്ത് ആദ്യം ജ്ഞാനഭക്തിരൂപമായ വെണ്ണ സമ്പാദിക്കണം. ആ വെണ്ണ സംസാരജലത്തിലിട്ടാലും കിടന്നാലും കൂടിക്കലരുകയില്ല. പൊങ്ങിക്കിടക്കും.

നടക്കാവുകളിലെ മരങ്ങള്‍ കണ്ടിട്ടില്ലേ, തൈയായിരിക്കുമ്പോള്‍ ചുറ്റിനും വേലി കെട്ടണം. അല്ലാത്തപക്ഷം ആടുമാടുകള്‍ തിന്നു കളയും. തടി വളര്‍ന്നാല്‍ പിന്നെ വേലി വേണ്ടതില്ല, അപ്പോള്‍ ആനയെ തളച്ചാലും മരം ഒടിയുകയില്ല. സാധനയുടെ തുടക്കത്തില്‍ ഏകാന്തത്തില്‍ താമസിക്കുന്നത് വളരെ ആവശ്യമാണ്.

കൈയില്‍ എണ്ണ പുരട്ടിയിട്ട് ചക്ക മുറിക്കണം. എന്നാല്‍ മുളഞ്ഞു കൈയില്‍ ഒട്ടുകയില്ല. ആദ്യം ഈശ്വരഭക്തിയാകുന്ന എണ്ണ കൈയില്‍ പുരട്ടിയിട്ടു വേണം ലോകകാര്യങ്ങളില്‍ ഏര്‍പ്പെടാന്‍.

ഉത്സാഹത്തോടെ വലിയ ആളുകളുടെ വീട്ടില്‍ വേലക്കാരി എല്ലാ പണികളും ചെയ്യുന്നു. എന്നാല്‍ മനസ്സങ്ങ് നാട്ടിന്‍പുറത്തായിരിക്കും. അതുപോലെ ലോകത്തിലെ കാര്യങ്ങളൊക്കെ ചെയ്യണം. എന്നാല്‍ മനസ്സ് ഈശ്വരനില്‍ നിര്‍ത്തണം.

ഉപ്പുപാവ കടലിന്റെ ആഴം അളക്കാന്‍ പോയിട്ട് കടലുമായി ഒന്നായിത്തീര്‍ന്നു. ബ്രഹ്മാനുഭവം ലഭിച്ച ആള്‍ ബ്രഹ്മവുമായി ചേര്‍ന്നു കഴിയുമ്പോള്‍ പിന്നെ ആ അനുഭവം പറയാന്‍ തിരിച്ചു വരില്ല.

മനസ്സ് മണ്ണുപുരണ്ട ഇരുമ്പു സൂചി പോലെയാണ്. ഈശ്വരന്‍ കാന്തവും. മണ്ണ് പോയില്ലെങ്കില്‍ കാന്തവുമായി ചേരില്ല. മണ്ണ് കഴുകി കളഞ്ഞാല്‍ കാന്തം സൂചിയെ ആകര്‍ഷിക്കുന്നു. അതായത് ഈശ്വരദര്‍ശനം ഉണ്ടാകുന്നു. ചിത്തശുദ്ധി വന്നാല്‍ അദ്ദേഹത്തെ കാണാം.

ധര്‍മ്മത്തിന്റെ ഗതി സൂക്ഷ്മമാണ്. അല്പമെങ്കിലും കാമന ബാക്കിയുണ്ടെങ്കില്‍ ഭഗവാനെ പ്രാപിക്കാനാവില്ല. ഒരു നേരിയ നാര് എഴുന്നു നിന്നാല്‍ നൂല് സൂചിക്കുഴിയില്‍ കൂടി കടക്കുകയില്ല.

ദാര്‍ഢ്യം ഉണ്ടായാല്‍ സാകാരവാദികളും നിരാകാരവാദികളും ഈശ്വരനെ പ്രാപിക്കും. ശര്‍ക്കര ചേര്‍ത്ത അട കുറുകെ കടിച്ചാലും നെടുകെ കടിച്ചാലും മധുരിക്കും.

മൂന്ന് ആകര്‍ഷണങ്ങള്‍ ഒരുമിച്ചു ചേര്‍ന്നാല്‍ ഈശ്വരനെ കാണാന്‍ കഴിയും; വിഷയിക്ക് വിഷയങ്ങളോടുള്ള ആസക്തി; സതിക്ക് പതിയോടുള്ള പ്രേമം; മാതാവിന് സന്താനങ്ങളോടുള്ള വാത്സല്യം, ഈ മൂന്നു സ്‌നേഹവായ്‌പുകളും ഒന്നിച്ചു ചേര്‍ത്ത് ഭഗവാന്റെ നേരെ തിരിക്കാമെങ്കില്‍ തല്‍ക്ഷണം സാക്ഷാത്ക്കാരമുണ്ടാകും.

ഇതെല്ലാം ജ്ഞാനപ്രദവും അതേസമയം രസകരവും ആയ കഥകളിലും സംഭാഷണങ്ങളിലും കിട്ടുന്ന അനേകം മുത്തുകളില്‍ ചുരുക്കം മാത്രം. ശ്രീമദ് ഭാഗവതം പ്രഥമസ്‌കന്ധം ഒന്നാം അദ്ധ്യായത്തിലെ 19-ാം ശ്ലോകത്തില്‍ പറയുന്നതുപോലെ- ‘സ്വാദു സ്വാദു പദേ പദേ’- വീണ്ടും വീണ്ടും വായിക്കുന്തോറും അറിവും ആനന്ദവും വര്‍ദ്ധിക്കുന്നു. ഈ പുണ്യഗ്രന്ഥത്തില്‍ ശ്രീരാമകൃഷ്ണദേവനും ശിഷ്യരും പാടിയ ധാരാളം മനോഹരങ്ങളായ ഗാനങ്ങളും കവിതകളും ഉണ്ട് എന്നതും ഒരു സവിശേഷതയാണ്. കലിയുഗവരദനായ അവതാരവരിഷ്ഠന്റെ പാദപത്മങ്ങളില്‍ നമസ്‌ക്കരിക്കുന്നു.

(അവസാനിച്ചു)

Tags: spiritual lifeSri Ramakrishna Paramahamsa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സകലവേദാന്തസാരമായ തത്ത്വങ്ങള്‍

Samskriti

‘അമൃതം ശ്രീരാമകൃഷ്ണസ്മരണം’

പുതിയ വാര്‍ത്തകള്‍

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന കലാപങ്ങൾ നടത്തുന്നവരെ പൂട്ടാൻ ഉറച്ച് അമിത് ഷാ

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.