തിരുവനന്തപുരം : പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന, 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
കേരളം നിയമപരമായ തുടര്‍നടപടി സ്വീകരിക്കും. മതാധിഷ്ഠിതമായി ജനങ്ങളെ വിഭജിക്കാനാകില്ല എന്നൊക്കെയാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
നിലവില്‍ ഇന്ത്യന്‍ പൗരത്വമുളള ആര്‍ക്കും പൗരത്വ ഭേദഗതി നിയമം കൊണ്ട് ഒരു പ്രശ്നവും ഉണ്ടാകില്ലെന്നിരിക്കെ മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാനാണ് സി പി എം ശ്രമിക്കുന്നത്. വര്‍ഗ്ഗീയ ചേരി തിരിവ് സൃഷ്ടിച്ച് മുസ്ലീങ്ങളില്‍ ആശങ്ക നിറച്ച് വോട്ട് നേടാനുളള ഹീനമായ ശ്രമം തുടരുമെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്.
പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്നാണ് പിണറായി പറയുന്നത്. എന്നാല്‍ പൗരത്വം നല്‍കുന്നത് സംസ്ഥാന വിഷയമല്ല, കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്ന വസ്തുത മറച്ച് വച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: