രാജ്യമൊട്ടാകെ വീണ്ടും പൗരത്വഭേദഗതി നിയമം ചര്‍ച്ച ചെയ്യുകയാണ്. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ജനിപ്പിക്കാനും അതില്‍ നിന്ന് രാഷ്‌ട്രീയ ലാഭം കൊയ്യാനും പ്രതിപക്ഷ പാര്‍ട്ടികള്‍ കച്ചമുറിക്കിയിരിക്കുകയാണ്.
ഇതിന്റെ ഭാഗമാണ് നിയമത്തെ ചൊല്ലിയുള്ള പ്രശ്‌നങ്ങളെ പര്‍വതീകരിക്കാന്‍ ശ്രമിക്കുന്ന സമരങ്ങളും പ്രതിഷേധങ്ങളും. അതുകൊണ്ടുതന്നെ സിഎഎയുമായി ബന്ധപ്പെട്ട പ്രസക്തമായ വസ്തുതകള്‍ ഇന്ന് ഉയര്‍ത്തിക്കാട്ടേണ്ടത് അനിവാര്യമാണ്.
എന്താണ് പൗരത്വഭേദഗതി നിയമം (സിഎഎ)?
സ്വതന്ത്രിയത്തിനു ശേഷമുള്ള വിഭജനം വരെ ബംഗ്ലാദേശും പാക്കിസ്ഥാനും ഇന്ത്യയുടെ ഭാഗമായിരുന്നു. പാക്കിസ്ഥാനും ബംഗ്ലാദേശും രൂപികരിക്കപ്പെട്ടതാകട്ടെ മതത്തിന്റെ അടിസ്ഥാനത്തിലും. ഇതേതുടര്‍ന്ന് അന്ന് ധാരാളം മുസ്ലിംകള്‍ ഈ രാജ്യങ്ങളിലേക്കു പോവുകയും ഈ രാജ്യങ്ങളില്‍ നിന്ന് നിരവധി ഹിന്ദുക്കള്‍ ഇന്ത്യയിലേക്കു വരികയുമുണ്ടായി.
അഭയാര്‍ഥികള്‍ ഇന്ത്യയില്‍ പുനരധിവാസം നടത്തി. പാക്കിസ്ഥാന്റെ വിഭജനകാലത്തുതന്നെ മഹാത്മാ ഗാന്ധി പറഞ്ഞിരുന്നു, ‘ഒന്നായിരുന്ന ഇന്ത്യ രണ്ടായിവിഭജിക്കപ്പെട്ടു. ഇന്ത്യയിലേക്കു വന്നവര്‍ക്കു പൗരത്വം നല്‍കേണ്ടതു നമ്മുടെ കടമയാണ്.’ ഇതു തന്നെയായിരുന്നു നെഹ്രുവിന്റെയും സര്‍ദാര്‍ പട്ടേലിന്റെയും നിലപാട്. ദശലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ക്കാണ് അക്കാലത്തു പൗരത്വം നല്‍കിയത്.
ഇന്ന് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും സ്വയംപ്രഖ്യാപിത ഇസ്ലാമിക രാഷ്‌ട്രങ്ങളാണ്. അതിനാല്‍ത്തന്നെ, അവിടങ്ങളില്‍ മതത്തിന്റെ പേരില്‍മുസ്ലിംകള്‍ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ഇല്ലേയില്ല. ഇന്ത്യയിലാകട്ടെ വിശുദ്ധമായി കാണുന്നത് ഏതെങ്കിലും മതത്തെയല്ല, ഭരണഘടനയെയാണ്. ഇന്ത്യ എന്നും പിന്‍തുടര്‍ന്നുവന്നിട്ടുള്ളത് ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധിസ്റ്റ്, പാഴ്‌സി അഭയാര്‍ഥികള്‍ക്കു സംരക്ഷണം നല്‍കുക എന്ന നയമാണ്.
ഈ നയത്തിനു രൂപം നല്‍കുന്നതിനുള്ള നടപടികള്‍ക്ക് അടല്‍ ബിഹാരിവാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കെ 2003ല്‍ തുടക്കമിട്ടു. പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും എത്തുന്ന ഹിന്ദു അഭയാര്‍ഥികള്‍ക്കു പൗരത്വം നല്‍കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഇന്നു സമരം ചെയ്യുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ പലതും അന്നു വാജ്‌പേയ് സര്‍ക്കാരിനെ പിന്‍തുണച്ചുവെന്നാതാണ് അദ്ഭുതകരമായ വസ്തുത.
അതിനുശേഷമാണ് മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. വ്യവസ്ഥകള്‍ ഒരുവര്‍ഷത്തേക്കു നീട്ടിക്കൊണ്ട് അവര്‍ പ്രസ്തുത ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയെടുത്തു.
2005ല്‍ ഇത് ആവര്‍ത്തിക്കപ്പെട്ടു. ഇപ്പോള്‍ ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്ന ഇടത് പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസ്സും മറ്റ് ഏതാനും പാര്‍ട്ടികളും യുപിഎ സര്‍ക്കാരിന്റെ ഭാഗമായിരുന്നു. പക്ഷേ 2003ലെ നിയമം പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദു അഭയാര്‍ഥികളെക്കുറിച്ചു മാത്രമേ പറഞ്ഞിരുന്നോളു.
എന്നാല്‍, ഇപ്പോഴത്തെ നിയമം മതപരമായ വിവേചനം നിമിത്തം ദുരിതമനുഭവിക്കുന്ന ഹിന്ദുക്കളെയും സിഖുകാരെയും ബുദ്ധമതക്കാരെയും ക്രിസ്ത്യാനികളെയും ജൈനന്‍മാരെയും പാഴ്‌സികളെയും കുറിച്ചു പറയുന്നുണ്ട്.
നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമം പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ബുദ്ധമതക്കാര്‍ക്കും ക്രിസ്ത്യാനികള്‍ക്കുംജൈനന്‍മാര്‍ക്കും പാഴ്‌സികള്‍ക്കും പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നു. അതിനാല്‍ ഈ നിയമം മുന്‍കാല നിയമങ്ങളെക്കാള്‍ സമഗ്രമാണ് എന്ന സത്യം വിസമരിക്കാന്‍ ആകില്ല.
സിഎഎ മുസ്ലിം വിരുദ്ധമല്ല
എന്തുകൊണ്ടാണു മുസ്ലിംകളോടുവിവേചനം എന്നാണ് പ്രതിപക്ഷം ഇപ്പോള്‍ ഉയര്‍ത്തുന്ന ഒരുചോദ്യം. ഉത്തരം സിഎഎയ്‌ക്ക് മുസ്ലിംകളോടുവിവേചനമില്ല എന്നുതന്നെയാണ്. ഇസ്ലാമിക രാഷ്‌ട്രങ്ങളായ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും മുസ്ലിംകള്‍ക്ക് മതപരമായ വിവേചനം നേരിടേണ്ടിവരുന്നില്ല. അതുകൊണ്ടുമാത്രമാണ് ആ സമൂഹത്തെ നിയമത്തിന്റെ ഭാഗമാക്കി പൗരത്വം നല്‍ക്കാത്തത്.
അതേസമയം ഈ നിയമം സംബന്ധിച്ച് ഭാവിയിലും മുസ്ലിംകളോടുവിവേചനം ഉണ്ടാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ ഇപ്പോഴോ ഭാവിയിലോ മുസ്ലിംകള്‍ ഒരുതരത്തിലുള്ള വിവേചനവും നേരിടേണ്ടിവരില്ല. മുസ്ലിം പൗരന്‍മാരുടെ ദേശസ്‌നേഹം ഒരുതരത്തിലും സംശയിക്കപ്പെടാന്‍ പോകുന്നില്ല. ഒരു മുസ്ലിം പൗരന്റെയും അവകാശങ്ങള്‍ നഷ്ടമാവുകയുമില്ലെന്ന് നിയമം ഉറപ്പു നല്‍ക്കുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം ഒരു നിയമത്തിന് എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും സ്വാഗതം ചെയ്യുന്ന സാഹചര്യമായിരുന്നു ഉണ്ടാവേണ്ടത്. എന്നാല്‍ ഇന്ന് സംഭവിക്കുന്നത് മറ്റൊന്നാണ്. പുതിയ നിയമത്തിന്റെ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കുന്നത് ഇരട്ടതാപാണ്. രാഷ്‌ട്രീയ ലാഭങ്ങള്‍ മോഹിച്ചു ചില പാര്‍ട്ടികള്‍ തങ്ങള്‍ 2004ലും 2005ലും കൈക്കൊണ്ടതിനു വിരുദ്ധമായ നിലപാടാണ് കൈക്കൊള്ളുന്നത്.
സിഎഎ നിലവിലുള്ള പൗരന്മാരെ ബാധിക്കില്ല
ഭാരതത്തില്‍ നിലവില്‍ പൗരന്മാരായിട്ടുള്ളവര്‍ ഈ നിയമത്തിനു പുറത്താണ്. ഇത് അഭയാര്‍ത്ഥികള്‍ക്കായുള്ള നിയമം മാത്രമാണ് എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ചിലപാര്‍ട്ടികള്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങളില്‍ അകപ്പെട്ടുപോകാതിരിക്കാന്‍ ജനം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
രാജ്യത്തില്‍ ജനിക്കുന്നവര്‍ക്ക്, മാതാപിതാക്കള്‍ ഭാരതീയര്‍ ആണെങ്കില്‍, രജിഷ്‌ട്രഷന്‍ വഴി, നാച്ചൊറലൈസേഷന്‍, മറ്റുള്ള പ്രദേശങ്ങളെ രാജ്യത്തിന്റെ ഭാഗമാക്കുമ്പോള്‍; എന്നിങ്ങനെ അഞ്ചു തരത്തിലാണ് നമ്മുടെ രാജ്യത്ത് പൗരത്വം ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: